കായംകുളത്ത് സൂപ്പര്‍ഫാസ്റ്റ് മിനിലോറിയിലിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു

കായംകുളത്ത് സൂപ്പര്‍ഫാസ്റ്റ് മിനിലോറിയിലിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു

കായംകുളം കരീലക്കുളങ്ങരയില്‍ കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് മിനിലോറിയിലിച്ച് 12 പേര്‍ക്ക് നിസാര പരിക്കേറ്റു.പരിക്കേറ്റവരെ കായംകുളത്തെ താലൂക്ക് ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് എതിരെവന്ന മിനിലോറിയില്‍ ഇടിച്ചത്.

ആറ്റിങ്ങലില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ആറ്റിങ്ങലില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ആറ്റിങ്ങല്‍: ആറ്റിങ്ങലിനടുത്ത് ആലങ്കോട് സ്വകാര്യ ബസ്സും സ്‌കോര്‍പിയോ കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ലത്ത് ബലിയിടാനായി പോയ കായംകുളം പത്തിയൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.    

ഇറ്റലിയില്‍ ബസപകടം: 37 മരണം

ഇറ്റലിയില്‍ ബസപകടം: 37 മരണം

റോം: ഇറ്റലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേര്‍ കൊല്ലപ്പെട്ടു. 11 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കന്‍ ഇറ്റലിയിലെ അവെല്ലിനോയിലാണ് അപകടം.പ്രാദേശിക സമയം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന 50ഓളം യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് നിരവധി കാറുകളില്‍ ഇടിച്ച ശേഷം 98 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.    

1 10 11 12