ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് മിനി ലോറിയിലിടിച്ച് നാല് പേര്‍ മരിച്ചു

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് മിനി ലോറിയിലിടിച്ച് നാല് പേര്‍ മരിച്ചു

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു.  ചെങ്ങന്നൂരിനടുത്ത് മുളക്കുഴിയിലാണ് അപകടം നടന്നത്. ആലപ്പുഴ സ്വദേശികളാണ് മരിച്ച നാല് പേരും.  പള്ളിപുരയിടത്തില്‍ ബാബു കെ, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും സഹോദരങ്ങളാണ്. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന  അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ആറര മണിയോടെയാണ് സംഭവം. മരിച്ചവര്‍ മിനിലോറിയിലെ യാത്രക്കാരാണ്. കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ ഗീതാ ജോസഫ്, മാണി, ഏലിയാമ്മ, കോയ, ജാഫര്‍ […]

പത്തനംതിട്ടയില്‍ ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; പതിനേഴ് പേര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; പതിനേഴ് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട എംസി റോഡില്‍ ഏനാത്ത് ജംങ്ഷനില്‍ ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. പതിനേഴ് പേര്‍ക്ക് പരിക്കുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്.

മരട് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്

മരട് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി മരടില്‍ ഡേ കെയര്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിക്കാനിടയായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. വീതി കുറഞ്ഞ റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചു. ആര്‍ടിഒയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. കൊച്ചിയില്‍ ഈ മാസം 15 വരെ സ്‌കൂള്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കും. അതേസമയം  സംഭവത്തില്‍ ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. അതേസമയം പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും. ജീപ്പ് ഡ്രൈവര്‍ […]

ഉത്തര്‍പ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു

ഉത്തര്‍പ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു

കനൗജ്: ഉത്തര്‍പ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആഗ്ര-ലക്‌നൗ ഹൈവേയിലാണ് സംഭവം. സാന്ത് കബീര്‍ നഗറിലെ കോളെജില്‍ നിന്നും വിനോദയാത്ര പോയതാണ് വിദ്യാര്‍ത്ഥികള്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഘം സഞ്ചരിച്ചിരുന്ന ബസിലെ ഇന്ധനം തീര്‍ന്നതിനാല്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. അവര്‍ക്ക് നേരെയാണ് മറ്റൊരു് സര്‍ക്കാര്‍ ബസ് പാഞ്ഞ് കയറിയത്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സംഭവ സ്ഥലത്ത് വെച്ചും ചിലര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ യു.പി […]

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരുക്ക്

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്. വേടച്ചന്തൂരില്‍ വെച്ച് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

രാമനാട്ടുകര ബൈപാസിലുണ്ടായ അപകടത്തില്‍ രണ്ട് മരണം

രാമനാട്ടുകര ബൈപാസിലുണ്ടായ അപകടത്തില്‍ രണ്ട് മരണം

കോഴിക്കോട് : രാമനാട്ടുകര ബൈപാസിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. തിരൂര്‍ മീനടത്തൂര്‍ സൈനുദ്ദീന്‍, വരിക്കോളില്‍ നബീസ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഗുരുതര അവസ്ഥയില്‍ ചികിത്സയിലാണ്.

തേജ് പ്രതാപ്- ഐശ്വര്യ റായ് വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെ 4 പേര്‍ വാഹനാപകടത്തില്‍ മരിച്ചു

തേജ് പ്രതാപ്- ഐശ്വര്യ റായ് വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെ 4 പേര്‍ വാഹനാപകടത്തില്‍ മരിച്ചു

മൂന്ന് ആര്‍ജെഡി നേതാക്കള്‍ അടക്കം നാല് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. പാര്‍ട്ടി നേതാവ് തേജ് പ്രതാപ് യാദവിന്റെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായിയുടെയും വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അരാരിയയില്‍ എന്‍എച്ച് 57ലാണ് അപകടം നടന്നത്. ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. മുന്‍ മന്ത്രി ഇസ്ലാമുദ്ദീന്‍ ബാഗിയുടെ മകന്‍ ഇക്രാമുദ്ദീന്‍, ആര്‍ജെഡി ജില്ലാ നേതാവ് ഇന്‍തേഖാബ് ആലം, ദിഗല്‍ബാംഗ് സോണല്‍ പ്രസിഡന്റ് പാപ്പുവെന്ന പ്രതാപ് […]

പാലക്കാട് പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

പാലക്കാട് പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നെല്ലായ സ്വദേശി സുഹറ, മകന്‍ അജ്മല്‍, പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

തൃശൂരില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

തൃശൂരില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ വെച്ച് കാറും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, ഷാഫി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. അപകടത്തില്‍ ഒരു കുട്ടിക്കും നാല് സ്ത്രീകള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് കോട്ടക്കലിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഒന്‍പത് അംഗങ്ങള്‍ മരണപ്പെട്ടു

ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഒന്‍പത് അംഗങ്ങള്‍ മരണപ്പെട്ടു

ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപതു പേർ മരിച്ചു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒൻപത് പേരാണ് മരിച്ചത്. വൈഷ്ണവ ക്ഷേത്രത്തിലെ തീർഥാടനത്തിനു ശേഷം മടങ്ങവേയാണ് മീററ്റ് കർണാൽ ഹൈവേയിലെ ലക്ഷ്മണപുരയിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം ട്രക്കിനടിയിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഏഴു പേർ സംഭവസ്ഥലത്തുവച്ചും മറ്റ് രണ്ടു പേർ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരണപ്പെട്ടത്.