മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; നാല് പൊലീസുകാര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; നാല് പൊലീസുകാര്‍ക്ക് പരിക്ക്

കൊട്ടാരക്കരയില്‍ മുഖ്യന്ത്രിക്ക് പൈലറ്റ് പോയ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു നാല് പൊലീസുകാര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം ഗതാഗതകുരുക്കില്‍പ്പെട്ടു. അപകടത്തില്‍പെട്ടവരെ പൊലീസ് കൊട്ടാരക്കര വിജയ ആശുപത്രിയില്‍ എത്തിച്ചു. വൈകിട്ട് 4 മണിയോടെ എം.സി റോഡില്‍ വാളകത്തിന് സമീപമാണ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് ഇടിച്ചത്. പരിക്കേറ്റ കൊല്ലം എ.ആര്‍ ക്യാമ്പിലെ പ്രമോദ്, എസ്.ഐ റഷീദ് (ശാസ്താംകോട്ട ), എ.എസ്.ഐ അനില്‍ (ഏഴുകോണ്‍), വനിതാ സിവില്‍ […]

ആന്ധ്രയിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

ആന്ധ്രയിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

ആന്ധപ്രദേശിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു, ആന്ധ്രയിലെ ചിറ്റൂരിലാണ് അപകടമുണ്ടായത്. പക്കീര ഗട്ടി, മഞ്ചപ്പ ഗട്ടി, സുന്ദരി, സദാശിവം എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.

രക്ഷാ പ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞുകയറി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

രക്ഷാ പ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞുകയറി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

കൊട്ടാരക്കര: ഹൈവേ പൊലീസിന്റെ പട്രോള്‍ വാഹനത്തിന് നേരെ ലോറി പാഞ്ഞുകയറി എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്ക്. പുത്തൂര്‍ എഎസ്‌ഐ വേണുഗോപാല്‍ ദാസ്, കൊല്ലം എആര്‍ ക്യാമ്പിലെ ബിപിന്‍, എഴുകോണ്‍ സ്റ്റേഷനിലെ അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് ലോറി ഇടിച്ചത്.

ടിപ്പര്‍ ലോറി ബൈക്കുകളിലിടിച്ച് രണ്ട് മരണം

ടിപ്പര്‍ ലോറി ബൈക്കുകളിലിടിച്ച് രണ്ട് മരണം

റാന്നിയിൽ ടിപ്പർ ലോറി ബൈക്കുകളിലിടിച്ച് രണ്ടു പേർ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമൽ, ശരൺ എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ടിപ്പർ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സൈനികനായ അമൽ രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.

ജാര്‍ഖണ്ഡില്‍ ജീപ്പ് നദിയിലേക്ക് മറിഞ്ഞു; എട്ട് മരണം

ജാര്‍ഖണ്ഡില്‍ ജീപ്പ് നദിയിലേക്ക് മറിഞ്ഞു; എട്ട് മരണം

ജാർഖണ്ഡിൽ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു.ജാർഖണ്ഡിലെ ദുംകയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഭര്‍ത്താവിനെ ആശുപത്രിയിലാക്കി ജോലിക്ക് പോയ ഭാര്യ സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ചു

ഭര്‍ത്താവിനെ ആശുപത്രിയിലാക്കി ജോലിക്ക് പോയ ഭാര്യ സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ചു

അടൂര്‍: ഭര്‍ത്താവിനെ ആശുപത്രിയിലാക്കിയ ശേഷം സ്‌കൂട്ടറില്‍ ജോലിക്ക് പോകുകയായിരുന്ന ഭാര്യ ലോറിയിടിച്ച് മരിച്ചു. പെരിങ്ങനാട് മുളമുക്ക് ശ്രീനിലയത്തില്‍ രാജന്‍പിള്ളയുടെ ഭാര്യ ടി. എല്‍. ഉഷാകുമാരി (54) ആണ് മരിച്ചത്. കിഡ്‌നി തകരാറിലായതിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി രാജന്‍പിള്ള അടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസിന് വിധേയമാകാറ്. പതിവ് പോലെ ഉഷാകുമാരിക്കൊപ്പമായിരുന്നു രാജന്‍ ഇന്നലേയും ആശുപത്രിയില്‍ എത്തിയത്. ഭര്‍ത്താവിനെ ആശുപത്രിയിലാക്കി ശേഷം ഉഷാകുമാരി സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോയി. പോകുന്ന വഴിയിലായിരുന്നു അപകടമുണ്ടായത്. ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രംവിട്ട് ഉഷാകുമാരി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയും […]

മെക്‌സിക്കോയില്‍ രണ്ട് കാറും ഒരു ബൈക്കും കൂട്ടിയിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ 10 മരണം

മെക്‌സിക്കോയില്‍ രണ്ട് കാറും ഒരു ബൈക്കും കൂട്ടിയിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ 10 മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലുണ്ടായ റോഡപകടത്തില്‍പ്പെട്ട് പത്ത് പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. രണ്ട് എസ്‌യുവികളും ഒരു ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ചു. അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേരുള്‍പ്പെടയാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. ഇവരുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവറും സഹായിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുടുംബത്തോടൊപ്പമുണ്ടായിരുന്നു 18ഉം എട്ടും വയസുള്ള രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു എസ് യുവിയില്‍ യാത്ര […]

ആലുവ മുട്ടത്ത് വാഹനാപകടം; മൂന്ന് മരണം

ആലുവ മുട്ടത്ത് വാഹനാപകടം; മൂന്ന് മരണം

കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രാജേന്ദ്രപ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

വടകര കൈനാട്ടിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

വടകര കൈനാട്ടിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

കോഴിക്കോട്: വടകര കൈനാട്ടിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. 2 പേരുടെ നില ഗുരുതരമാണ്.  പുലര്‍ച്ചെയായിരുന്നു അപകടം. കോട്ടയത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഒരുവശം മുഴുവന്‍ തകര്‍ന്നു.   നിര്‍ത്തിയിട്ട ലോറിക്കു പിന്നിലാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. ബസിന്റെ ഇടതുവശത്ത് ഇരുന്നവരാണ് പരിക്കേറ്റവരില്‍ കൂടുതലും.  ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ ബസ് അപകടം: അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ ബസ് അപകടം: അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം കെ.എസ്.ടി.പി. പുതിയറോഡില്‍ സ്വകാര്യബസിടിച്ച് അഞ്ചു മരണം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഏഴോം സ്വദേശി ടി.പി സുബൈദ, മകന്‍ മുസീദ്, ചെറുകുന്ന് സ്വദേശി പി. സുജിത്, പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പിലാത്തറ-പഴയങ്ങാടി റൂട്ടില്‍ മണ്ടൂര്‍ പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ബസിനു സമീപം നിന്നവരെ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു. പയ്യന്നൂരില്‍നിന്ന് പഴയങ്ങാടിക്കു പോകുകയായിരുന്ന […]