ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമെന്ന് സുപ്രീംകോടതി; പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലത്; ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം; സെക്ഷന്‍ 33(2), 57 റദ്ദാക്കി

ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമെന്ന് സുപ്രീംകോടതി; പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലത്; ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം; സെക്ഷന്‍ 33(2), 57 റദ്ദാക്കി

ന്യൂഡല്‍ഹി: പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് സുപ്രീംകോടതി. ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദം. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.ആധാര്‍ നിയമത്തിലെ 33(2) , സെക്ഷന്‍ 57 എന്നിവ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സെക്ഷന്‍ 57 പ്രകാരം ആധാര്‍ വിവരങ്ങള്‍ കേന്ദ്രത്തിനും കോര്‍പ്പേറ്റിനും കൈമാറുന്നതിന് തടസമില്ലായിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍ ജോയിന്റ് സെക്രട്ടറിക്ക് പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് തടസമില്ലെന്നാണ് 33(2) വകുപ്പില്‍ പറഞ്ഞിരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ […]

ആധാര്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി

ആധാര്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി

ആധാര്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി .ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് വിധി പ്രസ്താവം വായിച്ച ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കിയിട്ടുണ്ട്.  ആധാർ കാർഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 27ഹര്‍ജികളിലാണ് നിര്‍ണ്ണായക വിധി.  സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍ കേസ്. നാല് മാസത്തിനിടെ 38 ദിവസമാണ് വാദം നടന്നത്. ജനുവരി 17, 2018 നാണ് ഹർജിയിൽ വാദം തുടങ്ങിയത്. . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര […]

ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി കൊണ്ടുവന്ന വെര്‍ച്വല്‍ ഐഡി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി കൊണ്ടുവന്ന വെര്‍ച്വല്‍ ഐഡി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന വെര്‍ച്വല്‍ ഐഡി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വിവിധ സേവനങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നമ്പറിന് പകരം 16 അക്ക വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കാം. ആധാര്‍ വിവരങ്ങള്‍ ചോരുകയും വലിയ രീതിയില്‍ പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വെര്‍ച്വല്‍ ഐഡി കൊണ്ടുവരുന്നത്. താല്‍ക്കാലികമായി 16 അക്ക വെര്‍ച്വല്‍ ഐഡി ഉപയോഗിക്കുന്നതിലൂടെ വ്യക്തികളുടെ വിവരം പൂര്‍ണമായും സംരക്ഷിപ്പെടുമെന്നാണ് യുഐഡിഎഐ അവകാശപ്പെടുന്നത്. ആധാര്‍ നമ്പറുകള്‍ പങ്കുവക്കുന്നതും ഇതിലൂടെ […]

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയം. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന തീയ്യതി. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കുന്നത്. ആദ്യ ഉത്തരവ് പ്രകാരം 2017 ജൂലൈ 31നകമായിരുന്നു ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്. […]

ആധാറിനു വീണ്ടും തിരിച്ചടി; സേവന വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താമെന്ന് റിപ്പോര്‍ട്ട്; ആധാര്‍ സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് യുഐഡിഎഐ

ആധാറിനു വീണ്ടും തിരിച്ചടി; സേവന വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താമെന്ന് റിപ്പോര്‍ട്ട്; ആധാര്‍ സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് യുഐഡിഎഐ

ന്യൂഡല്‍ഹി: ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണനയിലിരിക്കെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു. ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതു തടയാന്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വിദേശ സാങ്കേതിക വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്നും ആധാര്‍ സുരക്ഷിതമാണെന്നും ആവര്‍ത്തിച്ച് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) രംഗത്തെത്തി. ഒരു സംസ്ഥാനത്തിനു കീഴിലുള്ള കമ്പനിയുടെ  സിസ്റ്റത്തിലുണ്ടായ പിഴവാണ് ആധാര്‍ ചോര്‍ച്ചയ്ക്കു കാരണമായത്. ആ ഒരൊറ്റ പിഴവു മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. പേരും […]

ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുഐഡിഎഐ

ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുഐഡിഎഐ

ന്യൂഡല്‍ഹി:  ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുഐഡിഎഐ സുപ്രീംകോടതിയെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും സിഇഒ അറിയിച്ചു. സുപ്രീംകോടതിയിലെ പവര്‍പോയിന്റ് അവതരണത്തിലാണ് വിശദീകരണം. ജാതി മതം എന്നിവ ശേഖരിക്കുന്നില്ലെന്നും സിആഒ അജയ് ഭൂഷന്‍ പാണ്ഡെ വ്യക്തമാക്കി. ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യു.ഐ.ഡി.എ.ഐക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാബെഞ്ചാണ് അനുമതി നല്‍കിയത്. പവര്‍പോയിന്റ് അവതരണത്തിന് തയാറാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പൗരന്റെ ഡേറ്റ […]

ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യുഐഡിഎഐയ്ക്ക് അനുമതി

ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യുഐഡിഎഐയ്ക്ക് അനുമതി

ന്യൂഡല്‍ഹി:  ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യുഐഡിഎഐയ്ക്ക് സുപ്രീംകോടതിയുടെ അനുമതി. രണ്ടരയ്ക്ക് കോടതി മുറിയില്‍ പവര്‍പോയിന്റെ അവതരണം നടത്താം. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ തീരുമാനം. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ആ​തീ​വ സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്താ​ണെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം കോ​ട​തി​യി​യെ അ​റി​യി​ച്ചി​രു​ന്നു.

ആധാര്‍കാര്‍ഡ് ഇല്ലാത്തിന്റെ പേരില്‍ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുത്: അതോറിറ്റി

ആധാര്‍കാര്‍ഡ് ഇല്ലാത്തിന്റെ പേരില്‍ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുത്: അതോറിറ്റി

ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്ന് ആധാര്‍ അതോറിറ്റി. മെഡിക്കല്‍സേവനം, സ്‌കൂള്‍പ്രവേശനം, പൊതുവിതരണസമ്ബ്രദായം തുടങ്ങിയ കാര്യങ്ങളില്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു. എല്ലാ സര്‍ക്കാര്‍വകുപ്പുകളും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24ന് ഇതുസംബന്ധിച്ച് ആധാര്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും അതിനുശേഷവും പരാതികള്‍ ഉയര്‍ന്നുകേട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അത് അന്വേഷിക്കണമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കുറിപ്പില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും […]

വോട്ടേഴ്‌സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്‌തേക്കും

വോട്ടേഴ്‌സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്‌തേക്കും

ന്യൂഡല്‍ഹി: ആധാറുമായി വോട്ടേഴ്‌സ് ഐഡി കാര്‍ഡും ലിങ്ക് ചെയ്‌തേക്കും. ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറല്‍ റോള്‍ പ്യുരിഫിക്കേഷന്‍ ആന്റ് ഓതന്റിക്കേഷന്‍ പദ്ധതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2015ല്‍ ആരംഭിച്ചിരുന്നു. സബ്‌സിഡി വിതരണത്തിനൊഴികെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിനെതുടര്‍ന്നാണ് ഇത് അനിശ്ചിതത്വത്തിലായത്. പാന്‍ ലഭിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കഴിഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും റയല്‍ എസ്റ്റേറ്റ് ഇടപാടിനും ഉടനെ ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി പ്രഖ്യാപിച്ചു

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി പ്രഖ്യാപിച്ചു

ഡല്‍ഹി: ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ട്വിറ്റര്‍ വഴി നല്‍കിയ അറിയിപ്പ് പ്രകാരം നിലവില്‍ പാന്‍ കാര്‍ഡുകളുള്ള എല്ലാവരും ഓഗസ്റ്റ് 31ന് മുമ്പ് അത് ആധാറുമായി ബന്ധിപ്പിക്കണം. ഇങ്ങനെ ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അടക്കം മറ്റൊരു കാര്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് നേരത്തെ കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള […]