കോണ്‍ഗ്രസിന് 105 സീറ്റുകള്‍ നല്‍കിയതില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ കലഹം; അനുനയ നീക്കവുമായി അഖിലേഷ്

കോണ്‍ഗ്രസിന് 105 സീറ്റുകള്‍ നല്‍കിയതില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ കലഹം; അനുനയ നീക്കവുമായി അഖിലേഷ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ആദ്യതെരഞ്ഞെടുപ്പ് റാലിക്ക് സുല്‍ത്താന്‍പൂരില്‍ തുടക്കം കുറിക്കാനിരിക്കെ സമാജ്‌വാദി പാര്‍ട്ടിയില്‍ കോണ്‍ഗ്രസ് സീറ്റിനെ ചൊല്ലി കലഹം. കോണ്‍ഗ്രസുമായുള്ള സഖ്യം മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ്. സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ക്ക് സീറ്റ് നിഷേധിച്ച് 105 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയത് സീറ്റ് നഷ്ടമായവരുടെ പ്രതിഷേധത്തിന് ഇടയാക്കിയതോടെ അഖിലേഷ് യാദവിന്റെ വസതിയില്‍ അനുനയ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യം സമാജ്‌വാദി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് വാദിക്കുന്നവരാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷമെന്നിരിക്കെ തെരഞ്ഞെടുപ്പ് […]

യുപി തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റിന് വേണ്ടി കോണ്‍ഗ്രസ്; സമാജ്‌വാദി പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദം

യുപി തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റിന് വേണ്ടി കോണ്‍ഗ്രസ്; സമാജ്‌വാദി പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദം

ന്യൂഡല്‍ഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റിന് വേണ്ടി കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദം ശക്തിപ്പെടുത്തുന്നു. സഖ്യ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദം.  89 സീറ്റാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 103 സീറ്റെങ്കിലും നല്‍കണമെന്ന് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ആവശ്യപ്പെടുന്നു. പ്രായവും പാരമ്പര്യവും അഖിലേന്ത്യാ സ്വഭാവവും, വോട്ടു പിടിക്കാന്‍ നേതാക്കള്‍ക്കുള്ള കെല്‍പ്, സഖ്യത്തിന്റെ മതനിരപേക്ഷതയ്ക്കു തിളക്കമേറ്റാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു കൂടുതല്‍ സീറ്റു നല്‍കാനാണു കോണ്‍ഗ്രസ് […]

സമാജ്‌വാദി പാര്‍ട്ടിയിലെ ‘സൈക്കിള്‍’ തര്‍ക്കം: മുലായത്തിനും അഖിലേഷിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സമാജ്‌വാദി പാര്‍ട്ടിയിലെ ‘സൈക്കിള്‍’ തര്‍ക്കം: മുലായത്തിനും അഖിലേഷിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് മുലായം സിങ് യാദവിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കി. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഇരുവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് മേല്‍ ഇരുകൂട്ടരും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എംഎല്‍എമാര്‍ ഭൂരിഭാഗവും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അഖിലേഷിന്റെ അവകാശവാദം. ഉടന്‍തന്നെ എംഎല്‍എമാരുടെ കൈയില്‍നിന്ന് കത്ത് വാങ്ങി തന്റെ ഭൂരിപക്ഷം തെളിയിക്കാനാണ് അഖിലേഷ് തയാറെടുക്കുന്നത്. അതേസമയം, […]