ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചു; മക്കള്‍ രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്

ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചു; മക്കള്‍ രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: എ.കെ ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സംഘടനക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കള്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമര്‍ശനം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കെപിസിസി അധ്യക്ഷന്‍ ദില്ലിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അനിലിന്റെ സജീവരാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പായാണ് പുതിയ പദവിയെ വിലയിരുത്തുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ […]

കേന്ദ്രത്തിന്റേത് ചിറ്റമ്മ നയം; യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എ. കെ ആന്റണി

കേന്ദ്രത്തിന്റേത് ചിറ്റമ്മ നയം; യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എ. കെ ആന്റണി

ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച്‌ ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് രാജ്യസഭാ എം.പി എ.കെ.ആന്റണി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോച്ച്‌ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ റെയില്‍ ഭവന് മുന്നില്‍ യു.ഡി.എഫ് എം.പിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. ഇന്നത്തെ സമരത്തോട് കൂടി ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. ഇതൊരു തുടക്കം മാത്രമാണ്. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച കോച്ച്‌ ഫാക്ടറിക്കായി നടപടികള്‍ […]

കെവിന്‍ വധം; കേരളം ലജ്ജിച്ച് തല താഴ്ത്തണമെന്ന് എ കെ ആന്റണി

കെവിന്‍ വധം; കേരളം ലജ്ജിച്ച് തല താഴ്ത്തണമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്കാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കെവിന്റെ കൊലപാതകത്തില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തണം. കൊല നടത്തിയ പ്രതികള്‍ മാത്രമല്ല പരോക്ഷമായി കൂട്ട് നിന്ന പൊലീസുകാരും കൂട്ടുപ്രതികളാണ്. സര്‍ക്കാര്‍ സമീപനം ആശങ്കാജനകമാണെന്നും ആന്റണി പറഞ്ഞു. അതേസമയം കെവിന്‍ വധക്കേസില്‍ 14 പേരെ പ്രതികളാക്കിയതായി പൊലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനയുടെ പിതാവ് […]

ചെങ്ങന്നൂരില്‍ സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കി: എ.കെ ആന്റണി

ചെങ്ങന്നൂരില്‍ സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കി: എ.കെ ആന്റണി

ചെങ്ങന്നൂരില്‍ സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എ.കെ ആന്റണി. പരാജയഭീതിപൂണ്ട സിപിഐഎം തനി വര്‍ഗീയ കാര്‍ഡിറക്കി. വര്‍ഗീയ ധ്രുവീകരണത്തിനുള്ള നാലാംകിട അടവാണിത്. അയ്യപ്പഭക്തനായ ഡി വിജയകുമാറിനെ ആര്‍എസ്എസ് ആക്കിയത് ഏറ്റവും ഹീനമായ പ്രവര്‍ത്തിയെന്നും എ.കെ ആന്റണി പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപിയുടേത് ദയനീയ പ്രകടനമായിരിക്കുമെന്നും ആന്റണി പറഞ്ഞു.

പിണറായിയുടേത് നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയെന്ന് എ.കെ ആന്റണി

പിണറായിയുടേത് നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയെന്ന് എ.കെ ആന്റണി

പിണറായിയുടേത് നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയെന്ന് എ.കെ ആന്റണി. പിണറായിയുടെ വാര്‍ത്താസമ്മേളനം തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും എ.കെ ആന്റണി പറഞ്ഞു. റിപ്പോര്‍ട്ടില്‍ അന്നത്തെ ആഭ്യന്തര – വിജിലൻസ് വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടിയെ രക്ഷപ്പെടുത്തിയെന്ന് പറയുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ് എടുക്കാനും ശുപാർശയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സരിത എസ് നായരെ ഉപയോഗിച്ച് […]

കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം വരുമെന്ന് എ.കെ ആന്റണി

കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം വരുമെന്ന് എ.കെ ആന്റണി

കൊച്ചി: ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം ഉണ്ടാവുമെന്ന് എകെ ആന്റണി. കോണ്‍ഗ്രസും സോണിയ ഗാന്ധിയും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കും. മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. താല്‍ക്കാലികമായി എന്തെല്ലാം തിരിച്ചടികള്‍ ഉണ്ടായാലും വര്‍ഗീയ ശക്തികളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിനും ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതിനുമായി അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ അതി വിശാലമായ ഒരു കൂട്ടായ്മ ഇന്ത്യയില്‍ വളര്‍ത്തിയെടുക്കും, കോണ്‍ഗ്രസും സോണിയ ഗാന്ധിയും ഈ കൂട്ടായ്മ വളര്‍ത്തിയെടുക്കുന്നതിന് […]

സിപിഐഎം സോണിയാ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് എ.കെ ആന്റണി; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉയരാന്‍പോകുന്നത് ബിജെപിക്കെതിരായ ഐക്യനിര

സിപിഐഎം സോണിയാ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് എ.കെ ആന്റണി; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉയരാന്‍പോകുന്നത് ബിജെപിക്കെതിരായ ഐക്യനിര

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിപിഐഎം ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആള്‍ക്കാര്‍ പറയുന്നതു കോണ്‍ഗ്രസ് മുന്നോട്ടു വരണമെന്നാണ്. കേരളത്തിലെ സിപിഐഎം സോണിയ ഗാന്ധി സിന്ദാബാദ് എന്നു പറയുന്ന ഒരു കാലഘട്ടം ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും ആന്റണി പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉയരാന്‍പോകുന്നത് ബിജെപിക്ക് എതിരായ ഐക്യനിരയാണ്. സമരങ്ങളില്‍ പങ്കെടുത്ത് പ്രസംഗിച്ചാല്‍ മാത്രം പോര, ജനകീയ സമരങ്ങള്‍ വിജയിപ്പിക്കണം. തിരിച്ചടികള്‍ […]

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്ന് എ.കെ.ആന്റണി

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലല്ലെന്നും കഴിയുന്നതും സമവായത്തിലൂടെ നേതാക്കളെ കണ്ടെത്തണമെന്നും ആന്റണി പറഞ്ഞു. പുനഃസംഘടനയ്ക്ക് മുന്നോടിയായി നടന്ന അംഗത്വവിതരണത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി. സംഘടനാ തെരഞ്ഞെടുപ്പില്‍ പരമാവധി പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണമെന്നും ആന്റണി ആവശ്യപ്പെട്ടു. കെപിസിസി നേതൃത്വത്തെ കുറിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെയും സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനെയും ആന്റണി അഭിന്ദിച്ചു. അടുത്ത വര്‍ഷം […]

നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും; കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്ന് തിരിച്ചറിയണം; മുന്നറിയിപ്പുമായി എ.കെ ആന്റണി

നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും; കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്ന് തിരിച്ചറിയണം; മുന്നറിയിപ്പുമായി എ.കെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി രംഗത്ത്. നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്ന് തിരിച്ചറിയണമെന്നും ആന്റണി ഓര്‍മപ്പെടുത്തി. കെപിസിസി വിശാല എക്‌സിക്യുട്ടിവിലാണ് ആന്റണിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളെയും ആന്റണി രൂക്ഷമായി വിമര്‍ശിച്ചു. പ്രസ്താവന മാത്രം ഇറക്കാനാണ് ഇവര്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ […]

വികസനത്തേക്കാള്‍ പ്രധാന്യം സാമൂഹ്യനീതിക്ക്: എ.കെ ആന്റണി

വികസനത്തേക്കാള്‍ പ്രധാന്യം സാമൂഹ്യനീതിക്ക്: എ.കെ ആന്റണി

തിരുവനന്തപുരം: വികസനത്തേക്കാള്‍ പ്രാധാന്യം സാമൂഹ്യനീതിക്കെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നക്‌സലെറ്റ് വേട്ട നടത്തിയത് കൊണ്ട് കാര്യമില്ല. എന്തു കൊണ്ടാണ് അത്തരക്കാര്‍ ഉണ്ടാകുന്നുവെന്ന കാരണമാണ് കണ്ടെത്തേണ്ടതെന്നും ആന്റണി ചൂണ്ടിക്കാട്ടി. ഇന്ദിരാ ഭവനില്‍ നടന്ന മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.കെ. വിശ്വനാഥന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടല്‍ നടത്തണം. ഒരു വിഭാഗം ആളുകളുടെ കൈകളില്‍ രാജ്യത്തിന്റെ സമ്പത്ത് കുന്നുകൂടുന്നു. ഇത് നാട്ടില്‍ വലിയ അരക്ഷിതാവസ്ഥക്ക് വഴിവെക്കുമെന്ന് ആന്റണി പറഞ്ഞു. യുവാക്കള്‍ കോണ്‍ഗ്രസ് […]

1 2 3