നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്! ആദ്യ ചിത്രം തമിഴില്‍

നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്! ആദ്യ ചിത്രം തമിഴില്‍

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായും അമല അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അമല പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം അഭിനയത്തിനു പുറമെ നിര്‍മ്മാണ മേഖലയിലേക്കും കടക്കുകയാണ് നടി. ഒരു തമിഴ് ചിത്രമാണ് അമല പോള്‍ ആദ്യമായി നിര്‍മ്മിക്കുന്നത്. കെടവര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുളള […]

ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം; കള്ളുകുടിച്ച് ഉല്ലസിക്കാം; അമല പോളിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍

ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം; കള്ളുകുടിച്ച് ഉല്ലസിക്കാം; അമല പോളിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍

കൊച്ചി: ഒരുതരത്തിലുള്ള ഗോസിപ്പുകളെയും ഭയക്കാത്ത നടിയാണ് ഇപ്പോള്‍ അമല പോള്‍. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്യാനും അമലയ്ക്ക് മടിയില്ല. കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വായടപ്പിച്ച നടിയാണ് അമല. ഇപ്പോഴിതാ പുതിയൊരു ഫോട്ടോയ്‌ക്കൊപ്പം അമല പോള്‍ വീണ്ടും പാപ്പരാസികളെ ഇളക്കിവിടുന്നു. ലുങ്കി മടക്കി കുത്തി കള്ളുകുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അമല പോള്‍ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. കാവി ലുങ്ക് മടക്കികുത്തി കള്ള് […]

ആടൈ എന്ന് പേരിട്ട സിനിമയില്‍ തുണിപോലും ഉടുക്കാതെ അമല പോള്‍; ഫസ്റ്റ്‌ലുക്കിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും സോഷ്യല്‍മീഡിയ

ആടൈ എന്ന് പേരിട്ട സിനിമയില്‍ തുണിപോലും ഉടുക്കാതെ അമല പോള്‍; ഫസ്റ്റ്‌ലുക്കിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും സോഷ്യല്‍മീഡിയ

രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈയാണ് അമലാപോളിന്റെ അടുത്ത തമിഴ് സിനിമ. സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലാപോളിനെ കാണുന്നത്. തമിഴില്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന സിനിമയായിരിക്കും ആടൈ എന്നത് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് റിലീസ് ചെയ്ത ഈ പോസ്റ്ററില്‍ നിന്നു തന്നെ വ്യക്തമാണ്. സംവിധായകന്‍ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന […]

എനിക്കുള്ളത് അണ്ഡാശയമാണ്, അല്ലാതെ ബോള്‍സ് അല്ല: അതുപോലെ എന്നോട് ചെയ്യാന്‍ പറയുന്നത് വെറുപ്പാണ്: അമല പോള്‍

എനിക്കുള്ളത് അണ്ഡാശയമാണ്, അല്ലാതെ ബോള്‍സ് അല്ല: അതുപോലെ എന്നോട് ചെയ്യാന്‍ പറയുന്നത് വെറുപ്പാണ്: അമല പോള്‍

തെന്നിന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച അമല പോള്‍ ഇപ്പോള്‍ ബോളിവുഡിലേക്ക് കടക്കുകയാണ്. അതിന് മുന്‍പ് ‘അതോ അന്ത പറവൈ പോല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് നടിയിപ്പോള്‍. അമല ആദ്യമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തെക്കുറിച്ചും തന്റെ ജീവിതത്തിലെ ആഗ്രഹങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അമല. അമലയുടെ വാക്കുകള്‍: ഒരല്‍പം നെഗറ്റീവ് ടച്ചുള്ള, അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറിയ ചിത്രമായിരുന്നു ‘റണ്‍ ബേബി റണ്‍’. ഞാന്‍ വളരെ ആക്റ്റിവ് […]

പ്രതികരിക്കാത്തവരാണ് ലൈംഗിക ചൂഷണം നേരിടുന്നത്: അമല പോള്‍

പ്രതികരിക്കാത്തവരാണ് ലൈംഗിക ചൂഷണം നേരിടുന്നത്: അമല പോള്‍

സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് തക്ക സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി നടി അമലാ പോള്‍ രംഗത്ത്. ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളും നേരിടേണ്ടി വരും. ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളുമാണ് ഏതൊരു പെണ്‍കുട്ടിക്കും ആവശ്യമെന്നും തനിക്ക് സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അമലപോള്‍ പറയുന്നു. ഗോസിപ്പുകളെ ഈ ഫീല്‍ഡില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതൊക്കെ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതിനോടൊക്കെ വളരെ […]

പൃഥിരാജും അമലപോളും ‘ആടുജീവിത’ത്തിനായി ഒന്നിക്കുന്നു

പൃഥിരാജും അമലപോളും ‘ആടുജീവിത’ത്തിനായി ഒന്നിക്കുന്നു

ബ്ലെസി ഒരുക്കുന്ന ആടുജീവിതം എന്ന സിനിമയില്‍ പൃഥിരാജിന്റെ നായികയായി അമല പോള്‍ എത്തുന്നു. അമല തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചത്. തന്റെ ജീവിതാഭിലാഷമായിരുന്നു ഇങ്ങനെയൊരു പ്രോജക്ട് എന്നും സ്വപ്നം സത്യമായെന്നും അമല പോള്‍ കുറിച്ചു. ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ച നോവലാണ് ആടുജീവിതമെന്നും നജീബിന്റെ അതിജീവനം പ്രചോദിപ്പിച്ചിരുന്നെന്നും അമല പറയുന്നു. നജീബിന്റെ സൈനുവാകാന്‍ കാത്തിരിക്കുകയാണെന്നും അമല പറഞ്ഞു. അത്ഭുതപ്പെടുത്തുന്ന തിരക്കഥയാണ് സിനിമയുടേതെന്നും ത്രിഡിയില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രത്യേകതയാകുമെന്നും അമല വ്യക്തമാക്കി. നജീബ് ആകാന്‍ രണ്ടുവര്‍ഷമാണ് പൃഥ്വി സിനിമയ്ക്കായി […]

നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അമല പോള്‍; പുതുച്ചേരിയില്‍ തന്റെ പേരിലുള്ള വാടക വീടിന്റെ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്

നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അമല പോള്‍; പുതുച്ചേരിയില്‍ തന്റെ പേരിലുള്ള വാടക വീടിന്റെ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നികുതി വെട്ടിക്കാനുദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു. പുതുച്ചേരിയില്‍ തനിക്ക് വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍രജിസ്റ്റര്‍ ചെയ്തതെന്നും അമല ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് അമല പോള്‍ മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി അമലാ പോളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ അമലയെ ചോദ്യം ചെയ്യാനാണ് […]

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് അമലാ പോള്‍

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് അമലാ പോള്‍

കൊച്ചി: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടി രൂപ വിലവരുന്ന ആഢംബര കാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിലാണ് അമലാ പോളിന്റെ മറുപടി.നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ നടി അമലാ പോളിന്റെ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചതിനു അിഭാഷകന്‍ മുഖേനയാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. ഒരു കോടി രൂപ വിലവരുന്ന […]

‘ഇന്ത്യന്‍ പൗരത്വമുള്ള എനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്’; നികുതി വെട്ടിപ്പില്‍ ന്യായീകരണവുമായി അമല പോള്‍

‘ഇന്ത്യന്‍ പൗരത്വമുള്ള എനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്’; നികുതി വെട്ടിപ്പില്‍ ന്യായീകരണവുമായി അമല പോള്‍

കോഴിക്കോട് : പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ ന്യായീകരണവുമായി നടി അമല പോള്‍. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് അമലയുടെ വാദം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്ന് അമല ആരോപിച്ചു. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും […]

അമല പോള്‍ സര്‍ക്കാരിനെ വെട്ടിച്ചത് 20 ലക്ഷം രൂപ നികുതി; ഒരു കോടിയുടെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍; വാഹനമോടുന്നത് കൊച്ചിയില്‍

അമല പോള്‍ സര്‍ക്കാരിനെ വെട്ടിച്ചത് 20 ലക്ഷം രൂപ നികുതി; ഒരു കോടിയുടെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍; വാഹനമോടുന്നത് കൊച്ചിയില്‍

പോണ്ടിച്ചേരി: തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തില്‍. ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്റ്റ് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ […]

1 2 3