മമ്മൂട്ടിക്ക് വ്യത്യസ്തമായ ജന്മദിനാശംസയുമായി അനു സിത്താര; വീഡിയോ വൈറൽ

മമ്മൂട്ടിക്ക് വ്യത്യസ്തമായ ജന്മദിനാശംസയുമായി അനു സിത്താര; വീഡിയോ വൈറൽ

നടൻ മമ്മൂട്ടിക്ക് വ്യത്യസ്തമായ ജന്മദിന ആശംസകളുമായി നടി അനു സിത്താര. കടുത്ത മമ്മൂട്ടി ആരാധകനെന്ന് സ്വയം സമ്മതിച്ചിട്ടുള്ള അനു തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് ജന്മദിനാശംസ അറിയിച്ചത്. അനു സിത്താരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മമ്മൂട്ടിയുടെ ചിത്രങ്ങൾ ഒരു ഷാളിൽ പ്രിൻ്റ് ചെയ്തിരിക്കുന്നതും അതെടുത്ത് വീശുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ബിലാർ, ഭാസ്കര പട്ടേലർ, മുരിക്കും കുന്നത് അഹ്മദ് ഹാജി, അമുദവൻ, അംബേദ്കർ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഷാളിലുണ്ട്. ‘ഹാപ്പി ബർത്ത്‌ഡേ മമ്മുക്ക’ എന്ന് ആ […]

അബ്ദുൽ സലാമിന്റെയും രേണുകയുടെയും മകൾ; താനും നോമ്പെടുക്കാറുണ്ടെന്ന് അനു സിത്താര

അബ്ദുൽ സലാമിന്റെയും രേണുകയുടെയും മകൾ; താനും നോമ്പെടുക്കാറുണ്ടെന്ന് അനു സിത്താര

താനും റംസാൻ നോമ്പെടുക്കാറുണ്ടെന്ന് യുവനടി അനു സിത്താര. ഓണവും റംസാനും വിഷുവുമെല്ലാം തങ്ങളുടെ കുടുംബം ആഘോഷിക്കാറുണ്ടെന്നും അനു സിത്താര പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണം ആയിരുന്നു. തന്‍റെ ജനനത്തിനു ശേഷമാണ് അമ്മ വീട്ടുകാരുടെ പരിഭവം മാറിയതെന്നും അനു സിത്താര പറഞ്ഞു. തന്നെ അമ്മ നിസ്കരിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും താനും നോമ്പെടുക്കാറുണ്ടെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. 2013 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന […]

ടൊവിനോ മച്ചാനുമായി ഗ്യാപ്പിട്ട് നില്‍ക്കണമെന്ന് ആരാധകന്‍; നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് ഇത്രേം ഗ്യാപ്പ് മതിയോ എന്ന് അനു സിത്താര; നടിയുടെ ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ടൊവിനോ മച്ചാനുമായി ഗ്യാപ്പിട്ട് നില്‍ക്കണമെന്ന് ആരാധകന്‍; നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് ഇത്രേം ഗ്യാപ്പ് മതിയോ എന്ന് അനു സിത്താര; നടിയുടെ ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ടൊവിനോ തോമസിന്റെ തീവണ്ടി പ്രേക്ഷക പ്രതികരണങ്ങള്‍ നേടി വിജയിച്ച് മുന്നേറുകയാണ്. അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും നല്ല അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ആക്ഷനും റൊമാന്‍സും മൂല്യങ്ങളും ഇഴകലര്‍ന്ന ചിത്രമെന്നാണ് തീവണ്ടിയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം. എന്നാല്‍ അതിനിടയില്‍ ചര്‍ച്ചയാകുന്നത് ചിത്രത്തിലെ ടൊവിനോയുടെ ചുംബന രംഗങ്ങളാണ്. ടൊവിനൊയുടെ മായാനദി, അഭിയുടെ കഥ അനുവിന്റേയും തുടങ്ങിയ ചിത്രങ്ങളിലും ചുംബന രംഗങ്ങള്‍ വളരെയധികം ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ടൊവിനോയുടെ ചുംബനങ്ങളെ ചുറ്റിപ്പറ്റി ആരാധകര്‍ കമന്റുകളും ട്രോളുകളുമായി രംഗത്ത് വരുന്നത്. മലയാളത്തിലെ ഇമ്രാന്‍ […]

ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്ത് അനു സിത്താരയും നിമിഷ സജയനും; വീഡിയോ വൈറല്‍

ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്ത് അനു സിത്താരയും നിമിഷ സജയനും; വീഡിയോ വൈറല്‍

പദ്മാവതിലെ ‘ഗൂമര്‍’ എന്ന പാട്ടിന് മനോഹരങ്ങളായ നൃത്തച്ചുവടുകളുമായി നടിമാരായ അനു സിത്താരയും നിമിഷ സജയനും. സിനിമയില്‍ ദീപിക കളിച്ച അതേ സ്റ്റെപ്പുകള്‍ തന്നെയാണ് ഇരുവരും പരീക്ഷിച്ചത്. ടൊവിനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു ഇരുവരുടെയും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ്. മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.