ഡാറ്റാ ചോര്‍ച്ച: ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍

ഡാറ്റാ ചോര്‍ച്ച: ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിയാക്ക് ത്‌ന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി. ഡാറ്റാ ചോര്‍ച്ചാ വിവാദത്തെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിയത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ഫെയ്‌സ്ബുക്ക് യൂസര്‍ ഡാറ്റയുടെ ദുരുപയോഗം നടത്തിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തന്റെ അക്കൗണ്ട് നിര്‍ജ്ജീവമാക്കുന്നതിന് മുമ്പ് ചില വിവരങ്ങള്‍ നീക്കം ചെയ്തതായി വോസ്‌നിയാക്കി പറഞ്ഞു. ‘ഓരോ വിഭാഗത്തിലായി നിരവധി പരസ്യങ്ങളും മറ്റും ഒരേ സമയം കാണുന്നത് എനിക്ക് അത്ഭുതമായിരുന്നു. ഇതാണ് ആളുകള്‍ക്ക് വേണ്ടതെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം […]

ആപ്പിള്‍ ജീവനക്കാരനായ പിതാവിന് തന്റെ മകളെ കൊണ്ട് ജോലി നഷ്ടപ്പെടാനുണ്ടായ കാരണം (വീഡിയോ)

ആപ്പിള്‍ ജീവനക്കാരനായ പിതാവിന് തന്റെ മകളെ കൊണ്ട് ജോലി നഷ്ടപ്പെടാനുണ്ടായ കാരണം (വീഡിയോ)

മക്കള്‍ മാതാപിതാക്കള്‍ക്ക് പണിക്കൊടുക്കുന്നത് ആരും കേട്ടിട്ടുണ്ടാവില്ല. കാരണം അറിഞ്ഞുകൊണ്ട് ഉറ്റവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവരുതെന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. ഇവിടെ തന്റെ അച്ഛന്റെ ജോലി കളഞ്ഞിരിക്കുകയാണ് ഒരു മകള്‍. മകള്‍ പുറത്തുവിട്ട വീഡിയോ കാരണം അച്ഛന് നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തുടര്‍ന്ന് അച്ഛന്റെ ജോലിയും തെറിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ട വീഡിയോ വഴി ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലാത്ത ഐഫോണ്‍ ടെന്‍ സ്മാര്‍ട്ട്‌ഫോണിന്റെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് ആപ്പിള്‍ ജീവനക്കാരനായ പിതാവിനെ ജോലിയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്.യൂട്യൂബ് വ്‌ളോഗറായ ബ്രൂക്ക് […]

സെല്ലുലാര്‍ കണക്ടിവിറ്റിയുമായി ആപ്പിള്‍ വാച്ച് 3

സെല്ലുലാര്‍ കണക്ടിവിറ്റിയുമായി ആപ്പിള്‍ വാച്ച് 3

ടെക്ക് ഭീമന്‍ സ്റ്റീവ് ജോബ് ഐഫോണ്‍ പുറത്തിറക്കി 10 വര്‍ഷം കഴിയുമ്പോള്‍ ഐഫോണ്‍ 8 പുറത്തിറക്കി. അതിനൊപ്പം ആപ്പിളിന്റെ തന്നെ പുതിയ വാച്ചും കമ്പനി പുറത്തിറക്കിയിരുന്നു. നിരവധി ആകര്‍ഷകമായ ഫീച്ചറുകളുമായാണ് ഇതിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങുന്നത്. ആപ്പിള്‍ വാച്ച് 3 എന്ന് പേരിട്ടിരിക്കുന്ന പുതിയ വാച്ചില്‍ മുന്നിട്ട് നില്‍ക്കുന്നത് സെല്ലുലാര്‍ കണക്ടിവിറ്റി എന്നൊരു പുതിയ ആശയം തന്നെയാണ്. സാധാരണ ബ്ലൂടൂത്ത് കണക്ടിവിറ്റി വഴിയല്ല ഇതിലേക്ക് ബന്ധിപ്പിക്കുന്നത് എന്നതാണ് ഏറെ ആകര്‍ഷകമായ പ്രത്യേകത. വാച്ചില്‍ തന്നെ ഘടിപ്പിച്ചിരിക്കുന്ന സിം […]

ആപ്പിളിനെ പിന്തള്ളി കിടിലന്‍ ഫീച്ചറുകളുമായി ഓണര്‍ 8 ലൈറ്റ്

ആപ്പിളിനെ പിന്തള്ളി കിടിലന്‍ ഫീച്ചറുകളുമായി ഓണര്‍ 8 ലൈറ്റ്

രാജ്യാന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ  ചൈനീസ് കമ്പനിയായ വാവേയുടെ ‘ഹോണര്‍’ ബ്രാന്‍ഡ് പിന്തള്ളിയെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച ശ്രദ്ധ നേടിയതാണ്. ഹോണര്‍ ഏറെ നാളായി ഇന്ത്യന്‍ വിപണിയില്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുന്ന ബ്രാന്‍ഡാണ്. ഈയിടെ പുറത്തിറക്കിയ ഹോണര്‍ 8 ലൈറ്റ് ആകര്‍ഷകമായ രൂപകല്‍പനയും മികച്ച പ്രകടന പാക്കേജുമായാണ് ശ്രദ്ധേയമാകുന്നത്. പൂര്‍ണ ഗ്ലാസ് ബോഡിയുള്ള മിനുസമാര്‍ന്ന ഫോണാണ് ഹോണര്‍ 8 ലൈറ്റ്. ഡബിള്‍ സൈഡഡ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും ബ്രഷ്ഡ് മെറ്റല്‍ ഫിനിഷും. 7.6 മില്ലിമീറ്റര്‍ കനമുള്ള സ്ലിം ബോഡി. […]

ആപ്പിള്‍ ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങുന്നു, ഡ്രൈവറില്ലാ കാറുമായി

ആപ്പിള്‍ ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങുന്നു, ഡ്രൈവറില്ലാ കാറുമായി

ഡ്രൈവറില്ലാതെ കാര്‍ സ്വയം ഓടുന്നതിനെപറ്റി ചിന്തിച്ചിട്ടുണ്ടാവില്ല നമ്മള്‍. എന്തിന് ഡ്രൈവര്‍ ഉണ്ടായിട്ടുപോലും അപകടങ്ങള്‍ അധികം തന്നെ. എന്നാല്‍ ഇതിനൊക്കെ ചരിത്രംകുറിച്ചുകൊണ്ട് ഇതാ ഒരു ഡ്രൈവറില്ലാ കാര്‍ നിരത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ്. ലോകവിപണി കൈയ്യടക്കിയ ആപ്പിള്‍ കമ്പനിയാണ് ഈ അത്ഭുതം അവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തി ഒരു കാലത്ത് ഒട്ടേറെ ഊഹാപോഹങ്ങള്‍ വന്നിരുന്നു. ഗൂഗിളിന്റേതു പോലെയുള്ള ഡ്രൈവറില്ലാ കാര്‍, ഗൂഗിള്‍ ഗ്ലാസ് പോലെയൊരു ഓഗ്‌മെന്റഡ് റിയാലിറ്റി ഉപകരണം തുടങ്ങിയവയൊക്കെയായിരുന്നു ഊഹാപോഹങ്ങള്‍. ആപ്പിള്‍ തങ്ങളുടെ കാര്‍ നിരത്തിലിറക്കി ടെസ്റ്റു ചെയ്യാനുള്ള പെര്‍മിറ്റ് വാങ്ങിയതായാണ് […]

രണ്ടായിരം രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കണമെന്ന് സര്‍ക്കാര്‍: സാംസങ്ങും ആപ്പിളും യോഗത്തില്‍ നിന്ന് വിട്ടുനിന്നു

രണ്ടായിരം രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കണമെന്ന് സര്‍ക്കാര്‍: സാംസങ്ങും ആപ്പിളും യോഗത്തില്‍ നിന്ന് വിട്ടുനിന്നു

ഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളിയുമായി സര്‍ക്കാര്‍. രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ കമ്പനികള്‍ പുറത്തിറക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം ഗ്രാമീണ മേഖലകളില്‍ കൂടി എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്. ഇക്കാര്യം സംബന്ധിച്ച് നീതി ആയോഗ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. രണ്ടരക്കോടിയോളം ഫോണുകള്‍ വിപണിയിലെത്തിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ കഴിവുള്ള ഫോണുകളാകണം അവയെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടു വെച്ചു. മൈക്രോമാക്‌സ്, ഇന്‍ഡക്‌സ്,ലാവ,കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ […]

ഇന്ത്യ ലോകത്തെ ഉല്‍പാദക കേന്ദ്രമാവുന്നത് ചൈനയ്ക്ക് ഭീഷണിയാകുമെന്ന് മാധ്യമങ്ങളുടെ മുന്നറിയിപ്പ്

ഇന്ത്യ ലോകത്തെ ഉല്‍പാദക കേന്ദ്രമാവുന്നത് ചൈനയ്ക്ക് ഭീഷണിയാകുമെന്ന് മാധ്യമങ്ങളുടെ മുന്നറിയിപ്പ്

ബെയ്ജിങ്: ഇന്ത്യ ലോകത്തെ ഉല്‍പാദക കേന്ദ്രമാവുന്നത് ചൈനയ്ക്ക് ഭീഷണിയാകുമെന്ന് ചൈനീസ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്. ആപ്പിള്‍ അതിന്റെ വ്യാപാര മേഖല ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് ചൈനീസ് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന് പുറത്തുള്ള നിര്‍മാതാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ചൈന തങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നാണ് ഗ്ലോബല്‍ ടൈംസ് നിര്‍ദേശിച്ചിരിക്കുന്നത്. ആപ്പിളിന്റെ പ്രധാന അസംബ്ലര്‍മാരായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, പെഗാട്രണ്‍ കോര്‍പ്പറേഷന്‍, വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ തായ്‌വാന്‍ കമ്പനികളാണ്. ഇവരിലാരെങ്കിലുമായിരിക്കും ആപ്പിളിന്റെ ഇന്ത്യയിലെ അസംബ്ലിങ് ജോലികള്‍ ചെയ്യുക. ഇതില്‍ […]

യൂറോപ്യന്‍ കമ്മീഷന്റെ വിധിയെ വെല്ലുവിളിക്കാനൊരുങ്ങി ആപ്പിളും അയര്‍ലന്‍ഡും; ഈ ആഴ്ച അപ്പീല്‍ നല്‍കും

യൂറോപ്യന്‍ കമ്മീഷന്റെ വിധിയെ വെല്ലുവിളിക്കാനൊരുങ്ങി ആപ്പിളും അയര്‍ലന്‍ഡും; ഈ ആഴ്ച അപ്പീല്‍ നല്‍കും

ഡബ്ലിന്‍: നികുതി വെട്ടിപ്പ് കേസില്‍ ആപ്പിള്‍ അയര്‍ലന്‍ഡിന് 13 ബില്യണ്‍ യൂറോ നികുതിയിനത്തില്‍ തിരിച്ചടക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്‍ വിധിക്കെതിരെ കമ്പനി അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. ആപ്പിളിന് നികുതിയിളവ് നല്‍കിയ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഇയു കമ്മീഷന്‍ റെക്കോര്‍ഡ് പിഴയാണ് കമ്പനിക്ക് ചുമത്തിയത്. യൂറോപ്യന്‍ കമ്മീഷന്റെ അന്വേഷണം സ്ഥാപിതമായ താല്‍പര്യത്തോടെയാണെന്നാണ് ആപ്പിളിന്റെ പ്രതികരണം. അയര്‍ലന്‍ഡും കമ്മീഷന്റെ വിധിയെ ചോദ്യം ചെയ്തിരുന്നു. തങ്ങളുടെ പരമാധികാരത്തിനെതിരെയുള്ള കടന്നുകയറ്റമാണിതെന്നാണ് അയര്‍ലന്‍ഡ് ആരോപിക്കുന്നത്. അയര്‍ലന്‍ഡിലാണ് ആപ്പിള്‍ കമ്പനിയുടെ യൂറോപ്യന്‍ ആസ്ഥാനം. അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സാധാരണ 12.5 ശതമാനമാണ് […]

ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് മാത്രമായി പുതിയ ഫീച്ചർ എത്തുന്നു

ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് മാത്രമായി പുതിയ ഫീച്ചർ എത്തുന്നു

ഇന്ത്യൻ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ആപ്പിൾ എത്തിയിരിക്കുന്നു.ആപ്പിളിന്റെ പുതിയ അപ്‌ഡേറ്റായ ഐഒഎസ് 10.2 ൽ ഇന്ത്യക്കാർക്ക് വേണ്ടി പ്രത്യേക ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുകയാണ് .പുതിയ എസ്ഓഎസ് ബട്ടനാണ് അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഫീഷ്യൽ ചേഞ്ച്‌ലോഗിൽ ഇത് കാണാൻ സാധിക്കില്ലെങ്കിലും സെറ്റിങ്ങ്‌സിലെ ജെനറൽ മെനുവിൽ ഇത് കാണാൻ സാധിക്കും. എസ്ഓഎസിൽ അമർത്തിയാൽ താനെ 112 എന്ന എമർജെൻസി നമ്പറിലേക്ക് കോൾ പോവും. പക്ഷേ 112 എന്ന നമ്പർ ഇന്ത്യയിൽ അടുത്ത വർഷം ജനുവരി മുതൽ മാത്രമേ നിലവിൽ വരികയുള്ളു. എന്നാൽ എസ്ഓഎസ് […]

ഐഫോണും ഐപാഡും വാങ്ങിയാല്‍ 23,000 രൂപ ഡിസ്‌കൗണ്ട്, അതിശയിപ്പിക്കുന്ന ഓഫറുമായി ആപ്പിള്‍

ഐഫോണും ഐപാഡും വാങ്ങിയാല്‍ 23,000 രൂപ ഡിസ്‌കൗണ്ട്, അതിശയിപ്പിക്കുന്ന ഓഫറുമായി ആപ്പിള്‍

ആപ്പിള്‍ ഐഫോണ്‍ , ഐപാഡ് മോഡലുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ വന്‍ ഡിസ്‌കൗണ്ട്.സിറ്റിബാങ്ക് കാര്‍ഡുപയോഗിച്ച് ഡിവൈസുകള്‍ വാങ്ങുന്നവര്‍ക്കാണ് ആപ്പിള്‍ ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും ഒപ്പം ഐപാഡും വാങ്ങുന്നവര്‍ക്ക് പരമാവധി 23,000 രൂപ വരെയാണ് ആപ്പിള്‍ വിലകുറച്ച് നല്‍കുന്നത്. ഐപാഡ് പ്രോയും ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ പ്ലസ് മോഡലും വാങ്ങുന്നവര്‍ക്ക് 23,000 രൂപയാണ് ഡിസ്‌കൗണ്ട്. ഐപാഡ് എയര്‍ 2വിനൊപ്പം ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും വാങ്ങുന്നവര്‍ക്ക് 18,000 […]