പൊതുപരിപാടിക്ക് അനുമതി നിഷേധിച്ചു; കെജ്‌രിവാള്‍ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി

പൊതുപരിപാടിക്ക് അനുമതി നിഷേധിച്ചു; കെജ്‌രിവാള്‍ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: പൊതുപരിപാടിക്ക് ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. സംവരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ബി.ജെ.പിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പാട്ടിദാര്‍ വിഭാഗങ്ങളെ ആം ആദ്മി പാര്‍ട്ടിയുമായി അടുപ്പിക്കുക എന്നതായിരുന്നു കെജ്‌രിവാളിന്റെ സന്ദര്‍ശന ലക്ഷ്യം. കെജ്‌രിവാള്‍ ആവശ്യപ്പെട്ട വേദിയില്‍ പരിപാടി നടത്താന്‍ ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. സംസ്ഥാനത്ത് ജോലി, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ സംവരണം വേണമെന്ന അവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പാട്ടിദാര്‍ വിഭാഗം പരമ്പരാഗതമായി ബി.ജെ.പിയെ അനുകൂലിക്കുന്നവരാണ്. പാട്ടിദാര്‍ വിഭാഗം […]

പരസ്യങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൊടിച്ചത് 1000 കോടിയെന്ന് കെജ്‌രിവാള്‍

പരസ്യങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൊടിച്ചത് 1000 കോടിയെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ പരസ്യങ്ങള്‍ക്കായി ഖജനാവില്‍ നിന്നും പൊടിച്ചത് ആയിരം കോടി രൂപയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് ഡല്‍ഹിയില്‍ മെഗാഷോ നടക്കാനിരിക്കെയാണ് കെജ്രിവാളിന്റെ ആരോപണം. രാജ്യത്തെ പ്രമുഖ ദിനപത്രങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രംസഹിതമുള്ള സര്‍ക്കാര്‍ പരസ്യവുമായാണ് ഇന്ന് പുറത്തിറങ്ങിയിരുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ പത്ത് വരെയാണ് ഏക് നയി സുബഹ് എന്ന പേരില്‍ ബച്ചന്റെ മെഗാ ഷോ നടക്കുന്നത്. ബോളിവുഡ് താരങ്ങളായ അനില്‍ […]

എഎപി ഇനി ഗോവയിലേക്ക്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കേജ്‌രിവാള്‍

എഎപി ഇനി ഗോവയിലേക്ക്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കേജ്‌രിവാള്‍

പനജി: ഡല്‍ഹിക്കും പഞ്ചാബിനും ശേഷം ആംആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ഗോവ. ഡല്‍ഹിയില്‍ അധികാരത്തിലെത്തുകയും പഞ്ചാബില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമായി കെട്ടിപ്പെടുക്കുകയുമാണ് എഎപി. ഇപ്പോള്‍ ഗോവയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപി നാല് സീറ്റ് നേടിയിരുന്നു. ഗോവയിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച പ്രഖ്യാപനം പനജിയിലെ റാലിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തി. ഒരു സീറ്റു പോലും പിടിക്കില്ലെന്നു പറഞ്ഞ് മറ്റു പാര്‍ട്ടികള്‍ കളിയാക്കിയ […]

നരേന്ദ്ര മോദി എന്തിന് സോണിയ ഗാന്ധിയെ ഭയപ്പെടുന്നെന്ന് കേജ്‌രിവാള്‍

നരേന്ദ്ര മോദി എന്തിന് സോണിയ ഗാന്ധിയെ ഭയപ്പെടുന്നെന്ന് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ നരേന്ദ്ര മോദി ഭയപ്പെടുന്നതെന്തെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സോണിയ ഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ കേസ് പരിഗണിക്കവെ ഇറ്റാലിയന്‍ കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യം മോദിക്കില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഎപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം ഒരിഞ്ചുപേലും മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി അനുവദിക്കില്ല. […]

കേജ്‌രിവാള്‍ ലോകത്തെ മികച്ച 50 നേതാക്കളുടെ പട്ടികയില്‍; നരേന്ദ്ര മോദി പുറത്ത്

കേജ്‌രിവാള്‍ ലോകത്തെ മികച്ച 50 നേതാക്കളുടെ പട്ടികയില്‍; നരേന്ദ്ര മോദി പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ പട്ടികയില്‍നിന്ന് പുറത്തായി. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ നരേന്ദ്രമോദി അഞ്ചാം സ്ഥാനത്തായിരുന്നു. ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്.   ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും. ലോകത്തെ മികച്ച 50 നേതാക്കളുടെ പട്ടികയിലാണ് കേജ്‌രിവാള്‍ ഇടംപിടിച്ചത്. മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന വ്യക്തികളെ ഉള്‍പ്പെടുത്തി ലോകത്തെ മികച്ച നേതാക്കളുടെ പട്ടിക ഫോര്‍ച്യൂണ്‍ മാഗസിനാണ് തയ്യാറാക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ […]

ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കെജ്‌രിവാള്‍

ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കെജ്‌രിവാള്‍

യമുനാ ശുദ്ധീകരണത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുമിച്ചു പ്രവര്‍ത്തിക്കണം, ശ്രീ ശ്രീയുടെ നേതൃത്വത്തില്‍ യമുനാശുദ്ധീകരണം നടത്തിയത് ഏറെ പ്രത്യാശാപരമാണ് ന്യൂഡല്‍ഹി: യമുനാതീരത്ത് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ച യോഗാഗുരു ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് ഈ പരിപാടിക്കായി ഒരു സ്ഥലത്ത് ഒത്തുകൂടിയത് ഒരേ സമയം ചരിത്രവും അത്ഭുതവും മഹനീയവുമാണെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. യമുനാ ശുദ്ധീകരണത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുമിച്ചു പ്രവര്‍ത്തിക്കണം, ശ്രീ […]

കേജ്‌രിവാള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ്; ആസൂത്രിതമെന്ന് എഎപി

കേജ്‌രിവാള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ്; ആസൂത്രിതമെന്ന് എഎപി

തികച്ചും ആസൂത്രിതമായ ആക്രമണമാണ് കേജ്‌രിവാളിനു നേരെ നടന്നതെന്ന് എഎപി ആരോപിച്ചു. സംഭവ സമയത്ത് പൊലീസ് നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ലുധിയാന: അരവിന്ദ് കേജ്‌രിവാള്‍ സഞ്ചരിച്ച കാറിനുനേരെ കല്ലേറ്. പഞ്ചാബിലെ ലുധിയാനയില്‍ വച്ചാണ് കേജ്‌രിവാളിന്റെ കാറിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കേജ്‌രിവാളിന് പരുക്കില്ല. ഇവിടെ സംഘടിപ്പിച്ച എഎപിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അകാലി ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തികച്ചും ആസൂത്രിതമായ ആക്രമണമാണ് കേജ്‌രിവാളിനു നേരെ നടന്നതെന്ന് എഎപി ആരോപിച്ചു. സംഭവ സമയത്ത് […]

കെജ്‌രിവാളിന്റെ കാര്‍ട്ടൂണ്‍ പോസ്റ്റ് ഹനുമാനെ അപമാനിച്ചെന്ന് ആരോപണം

കെജ്‌രിവാളിന്റെ കാര്‍ട്ടൂണ്‍ പോസ്റ്റ് ഹനുമാനെ അപമാനിച്ചെന്ന് ആരോപണം

നരേന്ദ്ര മോദിയുടെ അടുത്തേക്ക് ഹനുമാന്‍ പറന്നെത്തി മുഴുവന്‍ ശ്രദ്ധയും ജെഎന്‍യുവിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നു പറയുന്ന കാര്‍ട്ടൂണ്‍ ചിത്രമാണ് വിവാദമായത്. ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയ ദിനപത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ ചിത്രം കേജ്‌രിവാള്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകായിരുന്നു. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ചിത്രം KejriwalInsultsHanuman എന്ന ഹാഷ്ടാഗില്‍ ട്രെന്‍ഡായി. കേജ്‌രിവാളിന്റെ പോസ്റ്റിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. നരേന്ദ്ര മോദിയുടെ അടുത്തേക്ക് ഹനുമാന്‍ പറന്നെത്തി […]

ഷൂ വാങ്ങാന്‍ കാശ് അയച്ച എന്‍ജിനീയര്‍ക്ക് കെജരിവാളിന്റെ മറുപടി!

ഷൂ വാങ്ങാന്‍ കാശ് അയച്ച എന്‍ജിനീയര്‍ക്ക് കെജരിവാളിന്റെ മറുപടി!

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഷൂ വാങ്ങാര്‍ 364 രൂപ അയച്ചു കൊടുത്ത എന്‍ജിനീയര്‍ക്ക് കെജ്‌രിവാളിന്റെ ഉഗ്രന്‍ മറുപടി. ഫലിത പരിഹാസവും, രാജ്യത്ത് അഴിമതിയും അക്രമങ്ങളും ദാരിദ്രവും കൊണ്ടാടുമ്പോള്‍ താങ്കളെപ്പോലുള്ള നല്ല മനസിനുടമകളായവര്‍ തീര്‍ച്ചയായും അത് കാണാതെ പോകരുതെന്നും, താനും ഒരു എന്‍ജിനീയറായിരുന്നെന്നും നല്ല സാമ്പത്തികമുള്ള കുടുംബത്തിലാണ് ജനിച്ചതെന്നും ഓര്‍മിപ്പിക്കുന്ന കെജ്‌രിവാള്‍ രാജ്യത്തിന്റെ അഴിമതിയും ദാരിദ്രവും നിറഞ്ഞ അപമാനകരമായ അവസ്ഥയില്‍ മനംനൊന്താണ് ജോലി ഉപേക്ഷിച്ച് ഇതിനൊരു അറുതിവരുത്താനായി ചിന്തിച്ച് തുടങ്ങിയതെന്നും തന്റെ പ്രവര്‍ത്തികളെ ഓര്‍മിപ്പിച്ചുകൊണ്ട് കെജ്‌രിവാള്‍ മറുപടി […]

അഴിമതിക്കാരുടെ ലിസ്റ്റ്: കേജ്രിവാളിന് ഗഡ്ക്കരിയുടെ വക്കീല്‍ നോട്ടീസ്

അഴിമതിക്കാരുടെ ലിസ്റ്റ്: കേജ്രിവാളിന് ഗഡ്ക്കരിയുടെ വക്കീല്‍ നോട്ടീസ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടികയ്‌ക്കെതിരെ ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി വക്കീല്‍ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ആരോപണം പിന്‍വലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തുന്നതും വിദ്വേഷമുളവാക്കുന്നതുമായ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളുടെ മുന്‍പില്‍ വച്ച് പിന്‍വലിക്കണം. പരാതിക്കാരനായ ഗഡ്കരിയുടെ പേര് ഇന്ത്യയിലെ മികച്ച അഴിമതിക്കാരുടെ പട്ടികയില്‍ നിന്നും വക്കീല്‍ നോട്ടീസ് കിട്ടി മൂന്നുദിവസത്തിനുള്ളില്‍ നീക്കണം. അല്ലാത്ത പക്ഷം അപകീര്‍ത്തി കേസ് അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് […]

1 2 3