പനാജി: ഗോവയിലെ കണ്കോലിം എന്ന മണ്ഡത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ആദ്യം വോട്ടെണ്ണിയപ്പോള്‍ അമ്പത് വോട്ടിന് പിന്നിലായിരുന്ന സ്ഥാനാര്‍ത്ഥി രണ്ടാമത് വോട്ട് എണ്ണിയപ്പോള്‍ 149 ന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് റീകൗണ്ടിങ്ങില്‍ വിജയിച്ചത്. ആദ്യ വോട്ടെണ്ണലില്‍ ക്ലഫാസിയോ ഡയസ് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമ്പത് വോട്ടിന് തോറ്റെന്നായിരുന്നു പുറത്ത് വന്ന ഫലം. ജോവാക്കിം അലേമാവോയാണ് മുന്നിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ജോവാക്കിം. എന്നാല്‍ അമ്പത് വോട്ടുകള്‍ക്ക് തോറ്റതോടെ ക്ലഫാസിയോ ഡയസ് വീണ്ടും വോട്ടെണ്ണുവാന് […]
ദീപു മറ്റപ്പള്ളി തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാനായി ഉപയോഗിക്കുന്ന വോട്ടിങ് മഷി നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അവിഭാജ്യഘടകങ്ങളില്‍ ഒന്നാണ്. വോട്ടറുടെ ഇടത്തേക്കൈയ്യിലെ ചൂണ്ടുവിരലില്‍ ഇടുന്ന ഈ മഷി വെറും മഷിയല്ല. ഒരുതവണയിട്ടു കഴിഞ്ഞാല്‍ ഏതാനും മാസത്തേക്ക് ഇത് വിരലില്‍ തന്നെയുണ്ടാകും. കര്‍ണാടക ആസ്ഥാനമായ മൈസൂര്‍ പെയിന്റ്സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനമാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. 1962 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മിഷനായി മഷി വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്, നാഷണല്‍ ഫിസിക്കല്‍ […]
കോട്ടയം: സ്വീപ്പിന്റെ ഭാഗമായ സുംബാനൃത്തം മെയ് രണ്ട് വൈകുന്നേരം 5.30 ന് തിരുനക്കര മൈതാനിയില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. പങ്കെടുക്കുവാന്‍ താല്പര്യമുളളവര് തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡും കോപ്പിയുമായി തിരുനക്കര മൈതാനിയില്‍ എത്തണം. സെക്കന്റ് റാന്ഡമൈസേഷന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ പോളിംഗ് ഉദ്യോഗസ്ഥരുടെ സെക്കന്‍ഡ് റാന്ഡമൈസേഷന് ഇന്ന് രാവിലെ 11 ന് കളക്ട്രേറ്റിലെ എന്‍ഐസി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. […]
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന മേയ് 16ന് കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധി ആയിരിക്കും
അത്യന്തം സേവനതല്‍പ്പരതയോടെ ജനങ്ങള്‍ കനിഞ്ഞു നല്കുന്ന എം.എല്‍. എ. തൊഴില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ജനപക്ഷത്തിന്റെ മുമ്പില്‍ വോട്ടിനായി യാചിക്കുന്ന ഒരവസരമാണിത്. ഇപ്പോള്‍ സാക്ഷാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും ജനങ്ങളുടെ മുമ്പില്‍ വോട്ടിനായി ഓച്ഛാനിച്ചു നില്ക്കുന്ന വെറും അപേക്ഷകരും കൂലിതൊഴിലാളികളുമാണ്. അതായത് ഇപ്പോള്‍ ജനാധിപത്യമാണ് എ.സി. ജോര്‍ജ് ആസന്നമായ കേരളാ അസംബ്ലി ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനാധിപത്യ വോട്ടിംഗ് രാഷ്ട്രീയ പ്രക്രീയയില്‍ ജനപക്ഷത്ത് ഉറച്ചുനിന്ന് അല്പം ശിഥിലമായ സ്വതന്ത്രചിന്തകള്‍ രേഖപ്പെടുത്തുകയാണീലേഖനത്തിന്റെ ലക്ഷ്യം. അധ്യായങ്ങളായി എഴുതുന്ന ഒരു […]
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികസമര്‍പ്പണം ഇന്ന് പൂര്‍ത്തിയാകും. ഉച്ചക്കുശേഷം മൂന്ന് മണിവരെയാണ് പത്രിക സ്വീകരിക്കുക. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. മെയ് 2 വരെ പത്രിക പിന്‍വലിക്കാം. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞശേഷം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. ഇന്നലെ 14 ജില്ലകളിലായി 283 പത്രികകള്‍ കൂടി ലഭിച്ചു. ഇതോടെ മൊത്തം പത്രികകളുടെ എണ്ണം 912 ആയി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു അടക്കം പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. ഇടതുസ്ഥാനാര്‍ഥികള്‍ ഭൂരിഭാഗവും നേരത്തേതന്നെ […]
#ചെറു പാര്‍ട്ടികള്‍ വിനയാകുമെന്ന് മുന്നണികളുടെ വിലയിരുത്തല്‍ ആംആദ്മി പാര്‍ട്ടിയും ഡിഎച്ച്ആര്‍എമ്മും ഇത്തവണ മല്‍സര രംഗത്തില്ല ദീപു മറ്റപ്പള്ളി കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയാകുമ്പോള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ചെറുതും വലുതുമായ 85ല്‍ പരം രാഷ്ട്രീയകക്ഷികള്‍ മാറ്റുരയ്ക്കുന്നുണ്ടുവെന്നാണ് റിപ്പോര്‍ട്ട്. 14 ാം നിയമസഭയില്‍ ഇതില്‍ എത്ര രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ ഉണ്ടാകുമെന്നത് മറ്റൊരു ചോദ്യമായി നിലനില്‍ക്കുകയാണ്. മുന്‍ ചരിത്രങ്ങളുടെ അടിസ്ഥാനത്തില്‍ 1517 കക്ഷികളില്‍ ഒതുങ്ങുമെന്നതാണ് യാഥാര്‍ത്ഥ്യം.എല്‍.ഡി.എഫ്യു.ഡി.എഫ്എന്.ഡി.മഎ മുന്നണികള്‍ക്കു പുറമെ മല്‍സരിക്കുന്ന ചെറുകക്ഷികളുടെ സാന്നിധ്യം ഇരുമുന്നണികളുടെയും […]
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം ആരംഭിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് ആദ്യം പത്രിക സമര്‍പ്പിച്ചത്. കേരളാ കോണ്‍ഗ്രസ് എം. ചെയര്മാന് കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എന്‍. ശക്തന്, കെ. മുരളീധരന്, സി.എം.പി നേതാവ് സി.പി ജോണ്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍ പ്രസിഡന്റ് വി. മുരളീധരന്, എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ച പ്രമുഖര്‍. ഏറെ ആരോപണങ്ങള്‍ നേരിട്ട തനിക്ക്, നടന്നതെല്ലാം ഗൂഢാലോചനയാണെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പിലൂടെ […]
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഇന്ന് (22042016) തുടക്കം. ഏപ്രില്‍ 29 വരെ അതത് നിയോജക മണ്ഡലങ്ങളിലെ ഭരണാധികാരികള്‍ക്കോ ഉപഭരണാധികാരികളള്ക്കോ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. സ്വത്ത്, വിദ്യാഭ്യാസം, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പൂര്്ണമായ സത്യവാങ്മൂലവും ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കണം. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനും ഒപ്പം ഇത്തവണ ഫോട്ടോയും പതിക്കുന്നുണ്ട്. സത്യവാങ്മൂലത്തിന്റെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. കൂടാതെ സ്ഥാനാര്‍ഥികള്‍ക്ക് […]
ട്വന്റിട്വന്റിയുടെ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ട്വന്റിട്വന്റി മൗനം പാലിക്കുകയാണ്. കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുന്നണികളോട് സമദൂരം പാലിച്ച് കിഴക്കമ്പലത്തെ ട്വന്റിട്വന്റി. പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിച്ചു കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം കയ്യാളുന്ന ട്വന്റിട്വന്റിയെ വശത്താക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ശ്രമം നടത്തുന്നു. തദ്ദേശി സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ട്വന്റിട്വന്റി കേരള രാഷ്ട്രീയത്തില്‍ പുതിയ അദ്ധ്യായം തന്നെ എഴുതി ചേര്‍ത്തത്. […]