ഒഹിയോ സര്‍വകലാശാല കാമ്പസില്‍ ആക്രമണം; 11 പേര്‍ക്ക് പരിക്ക്; ആക്രമണം നടത്തിയത് സൊമാലിയന്‍ അഭയാര്‍ത്ഥി

ഒഹിയോ സര്‍വകലാശാല കാമ്പസില്‍ ആക്രമണം; 11 പേര്‍ക്ക് പരിക്ക്; ആക്രമണം നടത്തിയത് സൊമാലിയന്‍ അഭയാര്‍ത്ഥി

ഒഹിയോ: ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആക്രമണം നടത്തിയത് സൊമാലിയന്‍ അഭയാര്‍ത്ഥിയെന്ന് യുഎസ്. സൊമാലി വംശജനും കാമ്പസിലെ വിദ്യാര്‍ത്ഥിയുമായ അബ്ദുല്‍ റസാഖ് അലി ആര്‍ട്ടന്‍ ആണ് കാമ്പസില്‍ വെച്ച് ഇന്നലെ 11 പേരെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിലൊരാളുടെ നില ഗുരുതരമാണ്. 18കാരനായ അലി ആര്‍ട്ടന്‍ കോളെജിലെ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയും തുടര്‍ന്ന് പുറത്തിറങ്ങി ആളുകളെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സമീപത്തുണ്ടായിരുന്നു ഒരു പൊലീസുകാരന്‍ ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിലെ ഭീകരാക്രമണസാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് മേധാവി കിം ജേക്കബ് പറഞ്ഞു. കൊളംബസിലെ 60,000 […]

ആലപ്പോയില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു; 200ലധികം പേര്‍ക്ക് പരിക്ക്

ആലപ്പോയില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു; 200ലധികം പേര്‍ക്ക് പരിക്ക്

ആലപ്പോ: സിറിയന്‍ നഗരമായ ആലപ്പോയില്‍ വിമതരുടെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേര്‍ക്കു പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലും. പാര്‍പ്പിട സമുചയങ്ങള്‍ക്കു നേരെ വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. പ്രദേശത്ത് വിമതര്‍ നിരവധി തവണ വെടിയുതിര്‍ക്കുകയും റോക്കറ്റ് ആക്രമണവും കാര്‍ ബോംബ് സ്‌ഫോടനവും നടത്തിയതായും ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സനാ റിപ്പോര്‍ട്ടു ചെയ്തു.

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഓള്‍ഡ് ഡല്‍ഹിയിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ചാന്ദ്‌നി ചൗക്കിലെ നയാ ബസാറിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരാളുടെ കയ്യിലുണ്ടായ പടക്കങ്ങള്‍ നിറച്ച ബാഗ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയാള്‍ വലിച്ചിരുന്ന ബീഡിയില്‍ നിന്നും ബാഗിലേക്ക് തീ പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തുനിന്ന് പടക്കങ്ങളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം പോലീസ് സിലിണ്ടര്‍ സ്‌ഫോടനത്തിനുള്ള സാധ്യതയും […]

ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാന്‍ കേന്ദ്രനീക്കം

ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതുസംബന്ധിച്ചു ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജയ്‌സാല്‍മേറില്‍ യോഗം വിളിച്ചു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുമായാണ് ചര്‍ച്ച നടത്തുക. വാഗ അത്താരി മേഖലയിലെ ചെക്‌പോയിന്റാണ് പാകിസ്താനെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ പ്രധാനം. നിലവില്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന് […]

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ വെടിയുതിര്‍ത്തു

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ വെടിയുതിര്‍ത്തു

ജമ്മു: ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ചിലെ സബ്‌സിയന്‍ മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഉറി ഭീകരാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ നേരത്തെയും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സെപ്റ്റംബര്‍ 20നു നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകളായിരുന്നു പാക്ക് സൈന്യത്തിന്റെ ലക്ഷ്യം. […]

വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു; ‘മാംഗോ ഫോണ്‍’ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍

വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു; ‘മാംഗോ ഫോണ്‍’ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ‘മാംഗോ ഫോണ്‍’ ഉടമകളുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. സംഘര്‍ഷത്തില്‍ നാലു വനിതകളടക്കം ആറ് പോലീസുകാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് വാഴവറ്റ മൂങ്ങനാനിക്കല്‍ ആന്റോ അഗസ്റ്റിന്‍ (27), ഭാര്യ ടെസ്സി റോജി (27), അമ്മ ഇത്താമ്മ അഗസ്റ്റിന്‍ (68), സഹായികളായ രമേഷ് (47), ചന്ദ്രന്‍ (48), ജനാര്‍ദനന്‍ (57) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ആന്റോ അഗസ്റ്റ്യന്‍, സഹോദരന്‍ ജോസ്‌കുട്ടി അഗസ്റ്റ്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഏഷ്യന്‍ […]

മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനവും വധഭീഷണിയും; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; അധികാരമില്ലെങ്കിലും കാണിച്ചുതരാമെന്ന് ബിജെപിയുടെ ഭീഷണി

മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനവും വധഭീഷണിയും; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; അധികാരമില്ലെങ്കിലും കാണിച്ചുതരാമെന്ന് ബിജെപിയുടെ ഭീഷണി

പാലക്കാട്: രാഷ്ട്രീയ സംഘര്‍ഷക്കേസില്‍ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതികളുടെ വിഡിയോ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം, റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, സിറ്റി ചാനലിന്റെ ക്യാമറാമാന്‍ അനൂപ് എന്നിവര്‍ പരുക്കേറ്റ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ഒറ്റപ്പാലത്ത് നടന്നത് ജനാധിപത്യ സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത […]

രണ്ട് സ്ത്രീകളടക്കം ആറ് ആഫ്രിക്കന്‍ വംശജര്‍ക്ക് ഡല്‍ഹിയില്‍ ക്രൂരമര്‍ദ്ദനം

രണ്ട് സ്ത്രീകളടക്കം ആറ് ആഫ്രിക്കന്‍ വംശജര്‍ക്ക് ഡല്‍ഹിയില്‍ ക്രൂരമര്‍ദ്ദനം

ഡല്‍ഹി: രണ്ട് സ്ത്രീകളടക്കം ആറ് ആഫ്രിക്കന്‍ വംശജര്‍ക്ക് ക്രൂരമര്‍ദ്ദനം. ഇന്നലെ രാത്രി തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോലിയില്‍ നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് ആറ് ആഫ്രിക്കന്‍ വംശജര്‍ക്ക് മര്‍ദ്ദനമേറ്റത്. കോംഗോ പൗരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ഒരാഴ്ചയ്ക്കു ശേഷമാണ് ആഫ്രിക്കന്‍ പൗരന്മാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവത്തിന് കോംഗോ പൗരന് മര്‍ദ്ദനമേറ്റ സംഭവുമായി ബന്ധമില്ലെന്നും ഇത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്നും വംശീയപരമല്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കമ്മീഷണറോട് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിശദീകരണം […]

തിരുവനന്തപുരത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍കയറി കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍കയറി കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: കണിയാപുരത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ അജ്ഞാതര്‍ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരപരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

സൈനികവേഷം സൈനികര്‍ക്കു മാത്രം; ധരിക്കലിനും വില്‍ക്കലിനും വിലക്കേര്‍പ്പെടുത്തി സേനയുടെ നിര്‍ദ്ദേശം

സൈനികവേഷം സൈനികര്‍ക്കു മാത്രം; ധരിക്കലിനും വില്‍ക്കലിനും വിലക്കേര്‍പ്പെടുത്തി സേനയുടെ നിര്‍ദ്ദേശം

ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെട്ട ആക്രമണത്തിലെ പിഴവുകള്‍ തിരുത്താനുള്ള നടപടിയുടെ ഭാഗമാണ് സൈനിക വേഷം പുറത്തുള്ളവര്‍ക്ക് വിലക്കാനുള്ള തീരുമാനം. ഛണ്ഡീഗഡ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിനുപിന്നാലെ പൊതുജനം സൈനികവേഷം ധരിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തി സേനയുടെ പുതിയ നിര്‍ദ്ദേശം. അതിര്‍ത്തി നുഴഞ്ഞെത്തിയ തീവ്രവാദികള്‍ പഞ്ചാബിലെ പത്താന്‍കോട് വ്യോമത്താവളത്തില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെട്ട ആക്രമണത്തിലെ പിഴവുകള്‍ തിരുത്താനുള്ള നടപടിയുടെ ഭാഗമാണ് സൈനിക വേഷം പുറത്തുള്ളവര്‍ക്ക് വിലക്കാനുള്ള തീരുമാനം. രാജ്യത്താകമാനം […]