മാരുതി ബലേനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍

മാരുതി ബലേനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍

വിപണിയില്‍ തരംഗമായി കുതിക്കുന്ന പ്രീമിയം ഹാച്ച്ബാക് ബലേനോയ്ക്ക് പുതിയ ഓട്ടോമാറ്റിക് വകഭേദവുമായി മാരുതി സുസുക്കി. നേരത്തെ ഡെല്‍റ്റ, സീറ്റ വകഭേദങ്ങളിലാണ് ബലേനോയ്ക്ക് ഓട്ടോമാറ്റിക്കുണ്ടായിരുന്നത്. അതുകൂടാതെയാണ് ടോപ് വേരിയന്റായ 1.2 ലീറ്റര്‍ ആല്‍ഫ പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ചിരിക്കുന്നത്. 8.34 ലക്ഷം രൂപയാണ് ആല്‍ഫ ഓട്ടോമാറ്റിക്കിന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. നിരത്തിലെത്തി വെറും 20 മാസത്തില്‍ രണ്ടു ലക്ഷം യൂണിറ്റ് വില്‍പ്പന ബലേനോ സ്വന്തമാക്കിയിരുന്നു. 2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ തകര്‍പ്പന്‍ വില്‍പ്പന കൈവരിച്ചാണു ‘ബലേനോ’യുടെ മുന്നേറ്റം. ഏതാനും […]

അടുത്തമാസം ആദ്യം ബലേനൊ ആര്‍എസ് വിപണിയിലെത്തും

അടുത്തമാസം ആദ്യം ബലേനൊ ആര്‍എസ് വിപണിയിലെത്തും

മാരുതിയുടെ ആദ്യ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് ബലേനൊ ആര്‍ എസ് അടുത്തമാസം വിപണിയിലെത്തും. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ് നെക്‌സ വഴി വില്‍ക്കുന്ന നാലാമത്തെ വാഹനത്തിന്റെ പുറത്തിറക്കല്‍ മാര്‍ച്ച് ആദ്യ ആഴ്ച തന്നെയുണ്ടാകുമെന്നും ഫെബ്രുവരി 27 ന് ബുക്കിങ് ആരംഭിക്കുമെന്നുമാണ് സൂചന. പോളോ ജിടി ടിഎസ്‌ഐ, പുന്തോ അബാര്‍ത്ത് തുടങ്ങിയ കാറുകളുമായി ഏറ്റുമുട്ടാനെത്തുന്ന കാറിന്റെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ബുസ്റ്റര്‍ജെറ്റ് എന്‍ജിന് 5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തുണ്ടാകും. മാരുതിയുടെ ഏറ്റവും കരുത്തു കൂടിയ ഹാച്ച്ബാക്കായിരിക്കും ബലേനൊ […]

കരുത്തൻ ബലേനോയുടെ അരങ്ങേറ്റം ഫെബ്രുവരിയിൽ

കരുത്തൻ ബലേനോയുടെ അരങ്ങേറ്റം ഫെബ്രുവരിയിൽ

  പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി മാരുതി വിൽപ്പനയ്ക്കെത്തിച്ച ബലേനോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ബലേനോയുടെ കരുത്തു കൂടിയ വകഭേദം ആർ എസ് മാരുതി സുസുക്കി വിപണിയിലെത്തിക്കുന്നു. അടുത്ത ഫെബ്രുവരിയിലായിരിക്കും നെക്സ വഴി ബലേനൊയെ മാരുതി പുറത്തിറക്കുക. പോളോ ജിടി ടിഎസ്ഐ, പുന്തോ അബാർത്ത് തുടങ്ങിയ കാറുകളുമായി ഏറ്റുമുട്ടാനെത്തുന്ന കാറിന്റെ പേര് – ബലേനോ ആർ എസ്.‌ 1.0 ലിറ്റർ മൂന്നു സിലിണ്ടർ ബുസ്റ്റർജെറ്റ് എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് […]

ഹൈബ്രിഡായി മൈലേജ് കൂട്ടി ബലേനൊ

ഹൈബ്രിഡായി മൈലേജ് കൂട്ടി ബലേനൊ

  മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ ഹൈബ്രിഡാകുന്നു. നേരത്തെ മാരുതി സിയാസ്, എർടിഗ തുടങ്ങിയ വാഹനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച എസ്എച്ച്‌വിഎസ് മിഡ് ഹൈബ്രിഡ് സിസ്റ്റം തന്നെയാകും ബലേനൊയിലും കമ്പനി ഉപയോഗിക്കുക. 1.3 ലീറ്റർ ഡീസൽ എൻജിൻ ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ ഇന്ധനക്ഷമത ഉയർന്ന് ലീറ്ററിന് 27.39 കിലോമീറ്ററാകും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലേക്കുള്ള ഹൈബ്രിഡ് പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം മാത്രമേ ഇന്ത്യൻ പതിപ്പ് വിപണിയിലെത്തുകയുള്ളു. കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ലെങ്കിലും അടുത്തവർഷം […]

ലോക കാറാകാൻ ബലേനൊ

ലോക കാറാകാൻ ബലേനൊ

  ഈ വർഷം പുറത്തിറങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച കാറാകാൻ മാരുതി സുസുക്കി ബലേനോയും സുസുക്കി ഇഗ്‌നിസും. നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകളുടെ ഗണത്തിലേയ്ക്കാണ് ഇരു വാഹനങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ബലേനോ ഈ വർഷം ജൂണിലാണ് യൂറോപ്യൻ വിപണിയിലെത്തിയത്. ജപ്പാൻ വിപണിയിൽ നിലവിലുള്ള ഇഗ്‌നിസ്‍ അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎം‍ഡബ്ല്യു ഐ3, സിട്രോൺ സി3, ഫോർഡ് കാ പ്ലസ് തുടങ്ങിയ കാറുകളുമായാണ് ഇഗ്‌നിസും ബലേനോയും മത്സരിക്കുക. ലോകത്തിലെ […]