ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് എന്‍ഡിഎയ്‌ക്കെന്ന് ബിഡിജെഎസ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് എന്‍ഡിഎയ്‌ക്കെന്ന് ബിഡിജെഎസ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് എന്‍ഡിഎയ്‌ക്കെന്ന് ബിഡിജെഎസ്. വോട്ടുമറിക്കാനോ എന്‍ഡിഎയെ ഒഴിവാക്കാനോ ശ്രമിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ തുടരും. തീരുമാനങ്ങള്‍ വൈകില്ലെന്നും തുഷാര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്വീകരിക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തില്‍ ആകാംഷയുണര്‍ത്തിയിരുന്നു. ബിഡിജെഎസിനെ ഒഴിവാക്കി പ്രചാരണവും കണ്‍വന്‍ഷനും നടത്താനും എന്‍ഡിഎ തീരുമാനിച്ചിരുന്നു. വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ നല്‍കുന്നതുവരെ ബിജെപിയുമായി നിസ്സഹകരണത്തിലായിരിക്കുമെന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

ബിഡിജെഎസ് എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വി മുരളീധരന്‍

ബിഡിജെഎസ് എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വി മുരളീധരന്‍

ബിഡിജെഎസ് എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വി മുരളീധരന്‍. വെള്ളാപ്പള്ളിക്ക് മറുപടി നല്‍കുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ആര് മുന്നിലെന്ന് പറയാനാകില്ല. പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടരുന്നുവെന്നും വി മുരളീധരന്‍ വ്യക്തമാക്കി. എന്‍ഡിഎയില്‍ ബിഡിജെഎസിന് പരിഗണന കിട്ടിയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫും യുഡിഎഫും ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കുന്നു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ വാങ്ങിത്തരുന്നതില്‍ ബിജെപി കേരളഘടകം പരാജയപ്പെട്ടു. കാസര്‍ക്കോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ […]

ചെങ്ങന്നൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: ചെങ്ങന്നൂരിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നേരത്തെ ബിഡിജെഎസ് പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. ഇത്രയേറെ അവഗണിക്കപ്പെട്ട സ്ഥിതിക്ക് മണ്ഡലത്തില്‍ ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഡിജെഎസിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍, ബിഡിജെഎസ് എന്‍ഡിഎ വിടുമെന്നത് മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എം.പി പറഞ്ഞു. ബിഡിജെഎസ് ചെങ്ങന്നൂരിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് […]

ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്; ചെങ്ങന്നൂര്‍ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്; ചെങ്ങന്നൂര്‍ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ചെങ്ങന്നൂര്‍: ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരുമെന്ന് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പരാതികള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്ന് തുഷാര്‍ വ്യക്തമാക്കി. നേതൃത്വത്തിന്റെ മറുപചടി ഒരാഴ്ചയ്ക്കകം പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂരിലെ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നു . ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ലെന്നും എംപി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തക്കെതിരെ പരാതി നല്‍കും. രാജ്യസഭാ സീറ്റ് […]

എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍

എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍

കൊല്ലം: ബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ബിഡിജെഎസിന് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യസഭാ സീറ്റും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്. 14ന് കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസിന്റെ അടിയന്തിര യോഗം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങാം എന്നിരിക്കെ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവും […]

ബിഡിജെസ്, ബിജെപി തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; ബിഡിജെസ് എന്‍ഡിഎയില്‍ തുടരും; അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച്ച നടത്തി

ബിഡിജെസ്, ബിജെപി തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; ബിഡിജെസ് എന്‍ഡിഎയില്‍ തുടരും; അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച്ച നടത്തി

ഡെല്‍ഹി: മൂന്നാഴ്ച്ചയ്ക്കകം ബിഡിജെഎസ്സിന്റെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അമിത് ഷാ അറിയിച്ചു. തുഷാര്‍ വെള്ളാപ്പള്ളി അമിതാഷായുമായി കൂടിക്കാഴ്ച്ച നടത്തി. അമിത് ഷായുടെ ക്ഷണപ്രകാരമാണ് തുഷാര്‍ വെള്ളാപ്പള്ളി ഡെല്‍ഹിയില്‍ എത്തിയത്. ബിഡിജെസ് എന്‍ഡിഎയില്‍ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. വേങ്ങര തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്; കുമ്മനത്തിന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കും

എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്; കുമ്മനത്തിന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കും

ആലപ്പുഴ: എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയില്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കാനാണ് തീരുമാനം. വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു. ഇടതു-വലതു മുന്നണിയിലേക്ക് ചേക്കാറാന്‍ ബിഡിജെഎസില്‍ നീക്കം ശക്തമാണ്. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്റെ അഭിപ്രായം. എന്‍ഡിഎ ശിഥിലമാകും. […]

എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു; നീക്കം വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച്

എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു; നീക്കം വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച്

എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിഡിജെഎസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ബിഡിജെഎസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. എന്‍ഡിഎയുടെ പ്രവര്‍ത്തനം ഫലപ്രദമായി താഴെത്തട്ടിലെത്തിയിട്ടില്ലെന്നാണ് ബിഡിജെഎസിന്റെ ആരോപണം. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്റെ അഭിപ്രായം. എന്‍ഡിഎ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ല. കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമൂഹത്തെ അടുപ്പിക്കാനാണ്. ആ നീക്കം […]

ബിജെപി- ബിഡിജെഎസ് വിള്ളല്‍; വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ബിജെപി- ബിഡിജെഎസ് വിള്ളല്‍; വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാനുള്ള തീരുമാനം ഗുണം ചെയ്തില്ലെന്ന് ബിഡിജെഎസ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ അടക്കം ബിജെപി തന്ന വാഗ്ദാനങ്ങള്‍ ജലരേഖയായി. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്ന് ചിന്തിക്കണം. എല്ലാകാലവും കബളിപ്പിച്ച് മുന്നോട്ടുപോകാനാകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. സഖ്യതീരുമാനം പാര്‍ട്ടിയ്ക്ക് ഗുണകരമായില്ലെന്ന് ഇന്നുചേര്‍ന്ന ബിഡിജെഎസ് യോഗത്തില്‍ ഭൂരിപക്ഷം പേരും വിലയിരുത്തി. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാംഗത്വം. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ […]

വോട്ടെണ്ണുമ്പോള്‍ പൊന്‍കുടം ഉയരുന്നതും പൊന്‍താമര വിരിയുന്നതും കാണാം: വെള്ളാപ്പള്ളി നടേശന്‍

വോട്ടെണ്ണുമ്പോള്‍ പൊന്‍കുടം ഉയരുന്നതും പൊന്‍താമര വിരിയുന്നതും കാണാം: വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല: കുടം വരാനുള്ള താമസം ഉള്ളതുകൊണ്ടാകും ഇത്രയും നാള്‍ താമര വിരിയാതിരുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ വെള്ളാപ്പള്ളി നടേശന്‍. വോട്ടെണ്ണുമ്പോള്‍ പൊന്‍കുടം ഉയരുന്നതും താമര വിരിയുന്നതും കാണാം, താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോള്‍ കുടമുടഞ്ഞുപോകുമെന്നും പറഞ്ഞവര്‍ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ശക്തമായ പാര്‍ട്ടിയായി മാറിയെന്നും സംസ്ഥാനത്തെ ബിജെപി സ്വാധീനത്തിനു പിന്നില്‍ ബി.ഡി.ജെ.എസ് ആണെന്നും തിരിച്ചറിയുമെന്നും വെള്ളാപ്പള്ളി. ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ ബൂത്തില്‍ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ […]