എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്; കുമ്മനത്തിന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കും

എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്; കുമ്മനത്തിന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കും

ആലപ്പുഴ: എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയില്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കാനാണ് തീരുമാനം. വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു. ഇടതു-വലതു മുന്നണിയിലേക്ക് ചേക്കാറാന്‍ ബിഡിജെഎസില്‍ നീക്കം ശക്തമാണ്. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്റെ അഭിപ്രായം. എന്‍ഡിഎ ശിഥിലമാകും. […]

എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു; നീക്കം വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച്

എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു; നീക്കം വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച്

എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിഡിജെഎസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ബിഡിജെഎസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. എന്‍ഡിഎയുടെ പ്രവര്‍ത്തനം ഫലപ്രദമായി താഴെത്തട്ടിലെത്തിയിട്ടില്ലെന്നാണ് ബിഡിജെഎസിന്റെ ആരോപണം. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്റെ അഭിപ്രായം. എന്‍ഡിഎ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ല. കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമൂഹത്തെ അടുപ്പിക്കാനാണ്. ആ നീക്കം […]

ബിജെപി- ബിഡിജെഎസ് വിള്ളല്‍; വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ബിജെപി- ബിഡിജെഎസ് വിള്ളല്‍; വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാനുള്ള തീരുമാനം ഗുണം ചെയ്തില്ലെന്ന് ബിഡിജെഎസ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ അടക്കം ബിജെപി തന്ന വാഗ്ദാനങ്ങള്‍ ജലരേഖയായി. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്ന് ചിന്തിക്കണം. എല്ലാകാലവും കബളിപ്പിച്ച് മുന്നോട്ടുപോകാനാകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. സഖ്യതീരുമാനം പാര്‍ട്ടിയ്ക്ക് ഗുണകരമായില്ലെന്ന് ഇന്നുചേര്‍ന്ന ബിഡിജെഎസ് യോഗത്തില്‍ ഭൂരിപക്ഷം പേരും വിലയിരുത്തി. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാംഗത്വം. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ […]

വോട്ടെണ്ണുമ്പോള്‍ പൊന്‍കുടം ഉയരുന്നതും പൊന്‍താമര വിരിയുന്നതും കാണാം: വെള്ളാപ്പള്ളി നടേശന്‍

വോട്ടെണ്ണുമ്പോള്‍ പൊന്‍കുടം ഉയരുന്നതും പൊന്‍താമര വിരിയുന്നതും കാണാം: വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല: കുടം വരാനുള്ള താമസം ഉള്ളതുകൊണ്ടാകും ഇത്രയും നാള്‍ താമര വിരിയാതിരുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ വെള്ളാപ്പള്ളി നടേശന്‍. വോട്ടെണ്ണുമ്പോള്‍ പൊന്‍കുടം ഉയരുന്നതും താമര വിരിയുന്നതും കാണാം, താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോള്‍ കുടമുടഞ്ഞുപോകുമെന്നും പറഞ്ഞവര്‍ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ശക്തമായ പാര്‍ട്ടിയായി മാറിയെന്നും സംസ്ഥാനത്തെ ബിജെപി സ്വാധീനത്തിനു പിന്നില്‍ ബി.ഡി.ജെ.എസ് ആണെന്നും തിരിച്ചറിയുമെന്നും വെള്ളാപ്പള്ളി. ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ ബൂത്തില്‍ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ […]

എന്‍.എസ്.എസ് കാത്തിരിക്കുന്നു ബി.ഡി.ജെ.എസിന്റെ സ്വീകാര്യതയറിയാന്‍

എന്‍.എസ്.എസ് കാത്തിരിക്കുന്നു ബി.ഡി.ജെ.എസിന്റെ സ്വീകാര്യതയറിയാന്‍

ദീപു മറ്റപ്പള്ളി കോട്ടയം: 16ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എത് മുന്നണി ഭരണത്തിലേറും ആരെക്കെ വിജയിക്കും എന്നതിനറപ്പുറം എന്‍.എസ്.എസ് ഉറ്റു നോക്കുന്നത് മറ്റൊന്നാണ്. ബി.ജെ.ഡി.എസിന്റെ സ്ഥിതി. അതാണ് എന്‍.എസ്.എസിന് ഇത്തവണ നിര്‍ണ്ണായകം. ഭൂരിപക്ഷ സമുദായാംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന അവകാശവാദവുമായി എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയഭാവി ഉറ്റുനോക്കി എന്‍ എസ് എസ്. വിശാല ഹിന്ദു ഐക്യം ലക്ഷ്യമിട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്ത് എന്‍.എസ്.എസ് എസ്.എന്‍.ഡി.പി നേതൃത്വങ്ങള്‍ സംയുക്തമായി രൂപവത്കരിച്ച കൂട്ടുകെട്ടുകള്‍ക്ക് ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് എസ് […]

സാദ്ധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ്- യു.ഡി.എഫിന് വോട്ടുമറിക്കും; ലക്ഷ്യം സി.പി.എം പരാജയം

സാദ്ധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ്- യു.ഡി.എഫിന് വോട്ടുമറിക്കും; ലക്ഷ്യം സി.പി.എം പരാജയം

സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെയെല്ലാം പരാജയപ്പെടുത്തുന്നതിന് വളരെ ശക്തമായ പരിശ്രമമാണ് വെള്ളാപ്പളളിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഒരിക്കല്‍ കൂടി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ പിന്നെ തങ്ങളുടെ ഭാവിശോഭനമാകുമെന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുളളത്. തിരുവനന്തപുരം: ബി.ജെ.പിയുമായി കൊട്ടിഘോഷിച്ച് രൂപീകരിച്ച തെരഞ്ഞെടുപ്പ് ബന്ധം ബി.ഡി.ജെ.എസ് പരിഹാസമാക്കുന്നു. ചുരുക്കം മണ്ഡലങ്ങളിലൊഴിച്ച് തങ്ങള്‍ക്ക് വിജയസാദ്ധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ആര്‍ക്കുവേണമെങ്കിലും വോട്ടുനല്‍കാന്‍ നിര്‍ദ്ദേശം. ബി.ജെ.പിയും ബി.ഡി.ജെ.എസും പ്രതീക്ഷവയ്ക്കുന്നതൊഴികെയുള്ള മണ്ഡലങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. […]

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് 37 സീറ്റ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് 37 സീറ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് 37 സീറ്റ് നല്‍കാന്‍ തീരുമാനം. ബിജെപി ബിഡിജെഎസ് ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഏകപക്ഷീയമായി സ്ഥാനാര്‍ഥി നിര്‍ണയം നടത്തി ആദ്യഘട്ട പട്ടിക പുറത്തുവിട്ടതില്‍ ബിഡിജെഎസിന്റെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പ് ബിജെപി കോര്‍ കമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കോവളം, കരുനാഗപ്പള്ളി, ഇരവിപുരം, തിരുവല്ല, റാന്നി, കായംകുളം, പറവൂര്‍, കളമശേരി, ഒല്ലൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, കുട്ടനാട്, ചേര്‍ത്തല, പേരാമ്പ്ര, തിരുവമ്പാടി, കാഞ്ഞങ്ങാട്, വൈക്കം, പൂഞ്ഞാര്‍ എന്നിവ അടക്കമുള്ള സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. പ്രഖ്യാപിച്ച […]

എന്‍ഡിഎ സഹകരണത്തില്‍ ഭിന്നത: വ്യത്യസ്ത നിലപാടുമായി വെള്ളാപ്പള്ളിയും തുഷാറും ഡല്‍ഹിക്ക്

എന്‍ഡിഎ സഹകരണത്തില്‍ ഭിന്നത: വ്യത്യസ്ത നിലപാടുമായി വെള്ളാപ്പള്ളിയും തുഷാറും ഡല്‍ഹിക്ക്

എന്‍ഡിഎയില്‍ ഘടകകക്ഷിയാകാനുള്ള സാധ്യത ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിക്ക് തിരിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഒപ്പമുണ്ട്. കൊച്ചി: എന്‍ഡിഎ സഹകരണത്തില്‍ വ്യത്യസ്ത നിലപാടുമായി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും. ബിഡിജെഎസ് ബിജെപിയുമായല്ല എന്‍ഡിഎയുമായി സഹകരിക്കുമെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മല്‍സരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാല്‍, എന്‍ഡിഎ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ മമത കാണിക്കാത്ത പശ്ചാത്തലത്തിലാണ് എന്‍ഡിഎയില്‍ ഘടക […]

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും; ബിഡിജെഎസുമായി പ്രാഥമിക ചര്‍ച്ച മാത്രം: കുമ്മനം

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും; ബിഡിജെഎസുമായി പ്രാഥമിക ചര്‍ച്ച മാത്രം: കുമ്മനം

ബിഷപ്പുമാരെ കാണുന്നത് ക്രിസ്തീയ വോട്ടുകള്‍ ശേഖരിക്കാനല്ല. മറിച്ച്, സൗഹൃദത്തിന്റെ പാലം പണിയാനാണെന്നും കുമ്മനം പറഞ്ഞു. കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തുഷാര്‍ വെള്ളാപ്പള്ളിയെ തെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം ബിഡിജെഎസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസുമായി നടന്നിട്ടുള്ളത് പ്രാഥമിക ചര്‍ച്ച മാത്രമാണ്. വിമോചന യാത്ര സമാപിച്ച ശേഷം വിപുലമായ ചര്‍ച്ചകള്‍ നടക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാരെ കാണുന്നത് ക്രിസ്തീയ വോട്ടുകള്‍ ശേഖരിക്കാനല്ല. മറിച്ച്, സൗഹൃദത്തിന്റെ പാലം […]