ജിഎസ്ടി; 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടും

ജിഎസ്ടി; 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടും

ചരക്കു സേവന നികുതി കൗണ്‍സില്‍ തീരുമാനം വഴി കാറുകള്‍ക്ക് മാത്രമല്ല ഇനി 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് അധിക നികുതി നല്‍കണം. 28 ശതമാനം നികുതിയും (GST) 3 ശതമാനം സെസും സഹിതം ആകെ 31 ശതമാനമായിരിക്കും ഈ ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് നികുതി ചുമത്തുക. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ശ്രീനഗരില്‍ ചേര്‍ന്ന പതിനാലാമത് ജിഎസ്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്. ജൂലൈ ഒന്ന് മുതല്‍ പുതിയ നികുതി ക്രമം പ്രാബല്യത്തില്‍ വരും. […]

ഡല്‍ഹിയില്‍ പോലീസ് വെടിവെപ്പില്‍ ഒരു മരണം

ഡല്‍ഹിയില്‍ പോലീസ് വെടിവെപ്പില്‍ ഒരു മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്ക് നേരേയുണ്ടായ പോലീസ് വെടിവെപ്പില്‍ 19കാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പാര്‍ലമെന്റ് സ്ട്രീറ്റില്‍ റോഡിലിറങ്ങിയ അഭ്യാസികളെ തടയാന്‍ വേണ്ടിയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ തടയാന്‍ ശ്രമിച്ച പോലീസിനു നേരെ യുവാക്കള്‍ കല്ലെറിഞ്ഞെന്നും ഇതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.മൂന്നു പേലീസുകാര്‍ക്കും പരിക്കേറ്റു. മോട്ടോര്‍ സൈക്കിളിന്റെ ടയറിലേക്കാണ് പോലീസ് വെടിവച്ചത്. എന്നാല്‍ ഇതിനിടയില്‍ യുവാക്കളിലൊരാള്‍ക്ക് ആകസ്മികമായി വെടിയേല്‍ക്കുകയായിരുന്നു.