രക്തസാമ്പിൾ നൽകില്ലെന്ന് ബിനോയ്; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു

രക്തസാമ്പിൾ നൽകില്ലെന്ന് ബിനോയ്; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു

ലൈംഗിക പീഡനപരാതിയിൽ തനിക്കെതിരെ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ബിനോയിയുടെ ഹർജി കോടതി ബുധനാഴ്ച പരിഗണിക്കും. അതേ സമയം ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകില്ലെന്ന് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം ഇന്ന് രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് കോടിയേരി പൊലീസിനെ അറിയിച്ചത്. കേസ് റദ്ദാക്കണമെന്ന ഹർജി നൽകിയിട്ടുണ്ടെന്നും ഹർജി കോടതിയുടെ പരിഗണനയിലാണെന്നുമാണ് രക്തസാമ്പിൾ നൽകാത്തതിന് വിശദീകരണമായി […]