ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍; ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം

ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍; ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ലാപ്‌ടോപ് കിട്ടിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. ലാപ്‌ടോപ്പ് ഹാജരാക്കാത്ത വിവരം ഹൈക്കോടതിയെ അറിയിക്കാനും പൊലീസ് നീക്കം […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സാക്ഷികള്‍ക്ക് സുരക്ഷ ആവശ്യമെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കാം. മൂന്നാമത് ഒരാളുടെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം മുന്‍നിര്‍ത്തിയാണ് ഈ കേസില്‍ സാക്ഷികള്‍ക്ക് സംരക്ഷണം വേണമെന്നും ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയ വ്യവസ്ഥകള്‍ പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലെത്തിയത്. സാക്ഷികള്‍ അല്ലാത്തൊരാളാണ് ഹര്‍ജി നല്‍കിയത്. സുരക്ഷ ആവശ്യമെങ്കില്‍ സാക്ഷികള്‍ തന്നെ കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു.

പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്‌ടോപ്പ് ഹാജരാക്കിയില്ല; അഞ്ചാം തീയതിക്കകം നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്‌ടോപ്പ് ഹാജരാക്കിയില്ല; അഞ്ചാം തീയതിക്കകം നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

കോട്ടയം: പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്‌ടോപ്പ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമെന്നാണ് പൊലീസ് പറയുന്നത്. ഇത് തെളിയിക്കാന്‍ വേണ്ടിയാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടത്. കന്യാസ്ത്രീയുടെ പരാതി ഊ ഉത്തരവിന്റെ പകയെന്നാണ് ബിഷപ്പിന്റെ വാദം. ഇന്ന് ലാപ്‌ടോപ് നല്‍കിയില്ല. അഞ്ചാം തീയതിക്കകം നല്‍കണമെന്ന് പൊലീസ് അറിയിച്ചു. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ചു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറ(60) യാണ് ജലന്ധറില്‍ മരിച്ചത്. വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വൈദികന്റെ സഹോദരന്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ ജലന്ധറിലാണ്. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തോടു താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ബിഷപ്പ് വാദിക്കുന്നു. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേ ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതു നിരസിക്കുകയാണുണ്ടായത്. ബിഷപ്പിനെതിരെ […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് ഈ മാസം 20 വരെ നീട്ടി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് ഈ മാസം 20 വരെ നീട്ടി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് ഈ മാസം 20 വരെ നീട്ടി. ബിഷപ്പ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം ബിഷപ്പിനെതിരെയുള്ള അനുബന്ധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ബിഷപ്പിനെതിരെ കൂടുതല്‍ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ അന്വേഷണ […]

‘യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?’;ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍; ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് സിബിസിഐ

‘യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?’;ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍; ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് സിബിസിഐ

പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്നും ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു. ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന മുൻ ജലന്ധർ രൂപതാദ്ധ്യക്ഷന് പൂർണ്ണ പിന്തുണയുമായാണ് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കലും സഹായമെത്രാൻ മാർ ജോസ് പുളിക്കലും പാലാ സബ് ജയിലിലെത്തിയത്. പത്തനംതിട്ട രൂപതാ സഹായമെത്രാൻ സാമുവൽ മാർ […]

ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു

ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി വച്ചു. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച വിധി പറയും. ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നേരത്തെ ആയിപ്പോകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏഴ് പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താന്‍ ഉണ്ടെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണം എന്ന് ബിഷപ്പ് […]

ജലന്ധര്‍ പീഡനം; അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജലന്ധര്‍ പീഡനം; അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ രണ്ട് അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസും, കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞു. വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ബിഷപ്പിന്റെ അറസ്റ്റിന് മുമ്പായി പീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാനുള്ള നീക്കത്തെ കന്യാസ്ത്രീയുടെ കുടുംബവും സമരം ചെയ്ത കന്യാസ്ത്രീ സമൂഹവും എതിര്‍ത്തിരുന്നു.

1 2 3 6