ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു

ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി വച്ചു. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച വിധി പറയും. ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നേരത്തെ ആയിപ്പോകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏഴ് പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താന്‍ ഉണ്ടെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണം എന്ന് ബിഷപ്പ് […]

ജലന്ധര്‍ പീഡനം; അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജലന്ധര്‍ പീഡനം; അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ രണ്ട് അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസും, കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞു. വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ബിഷപ്പിന്റെ അറസ്റ്റിന് മുമ്പായി പീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാനുള്ള നീക്കത്തെ കന്യാസ്ത്രീയുടെ കുടുംബവും സമരം ചെയ്ത കന്യാസ്ത്രീ സമൂഹവും എതിര്‍ത്തിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജയിലിലെത്തി കണ്ടു; 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജയിലിലെത്തി കണ്ടു; 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി

പാലാ: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജയിലിലെത്തി കണ്ടു. ഇരുവരും 15 മിനിറ്റോളം ജയിലില്‍ കൂടിക്കാഴ്ച നടത്തി. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനൊപ്പമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ എത്തിയത്. ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ്. സി ക്ലാസ് ജയില്‍ ആയതിനാല്‍ കട്ടില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബിഷപ്പിന് ലഭിക്കില്ല. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡു ചെയ്തതിന് പിന്നാലെയാണ് ബിഷപ്പ് […]

ബിഷപ്പിനെതിരായ കേസ് ഗൗരവതരമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി; കേസിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനാവില്ല

ബിഷപ്പിനെതിരായ കേസ് ഗൗരവതരമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി; കേസിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനാവില്ല

പാല: ബിഷപ്പിനെതിരായ കേസ് ഗൗരവതരമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി. കേസിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി. അതേസമയം ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധാത്മകമായ സമീപനം തുടരുന്നതിനാലാണിത്. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. നേരത്തെ തെളിവെടുപ്പിനായി ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ചിരുന്നു. ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് […]

ഇനി മലയാളി ബിഷപ്പിനെ വേണ്ടെന്ന് പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍

ഇനി മലയാളി ബിഷപ്പിനെ വേണ്ടെന്ന് പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍

പഞ്ചാബ്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ തങ്ങള്‍ക്ക് മലയാളി ബിഷപ്പിനെ വേണ്ടെന്ന് പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍. ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റ് ചെയ്തുവെന്ന് കോടതി കണ്ടെത്തിയാല്‍ അംഗീകരിക്കും. ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ഇനി ജലന്ധറില്‍ വരുന്നത് ഉചിതമല്ല. പുതിയ ബിഷപ്പായി പഞ്ചാബി വരണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മാത്രമേ തെറ്റുകള്‍ ചോദ്യം ചെയ്യാന്‍ പഞ്ചാബി വിശ്വാസികള്‍ക്ക് സാധിക്കൂയെന്ന് സംഘടനകള്‍ പറഞ്ഞു.Ȳ

ഫ്രാങ്കോ മുളയ്ക്കലിന് പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ അപേക്ഷ നൽകും

ഫ്രാങ്കോ മുളയ്ക്കലിന് പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ അപേക്ഷ നൽകും

ഫ്രാങ്കോ മുളയ്ക്കലിന് പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ കോടതിയിൽ അപേക്ഷ നൽകും. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ബിഷപ്പ് നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ഇത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, പ്രതി ഫ്രാങ്കോ മുളക്കലുമായി ഇന്ന് കുറവിലങ്ങാട് മഠത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തും. അൽപ്പസമയത്തിനകം തന്നെ ഫ്രാങ്കോയെ മഠത്തിൽ എത്തിക്കും. പീഡനം നടന്നതായി പരാതിയിൽ പറയുന്ന ഇരുപതാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. അതിനാൽ മഠത്തിലെ കന്യാസ്ത്രീകളോട് തെളിവെടുപ്പ് കഴിയും […]

ബിഷപ്പിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി; രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

ബിഷപ്പിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി; രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വിധിക്ക് ശേഷം ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. രണ്ടുവര്‍ഷത്തിനിടെ 13 […]

ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാര്‍; കേസിനെ ശക്തമായി നേരിടുമെന്ന് മിഷണറീസ് ഓഫ് ജീസസ്

ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാര്‍; കേസിനെ ശക്തമായി നേരിടുമെന്ന് മിഷണറീസ് ഓഫ് ജീസസ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് മിഷണറീസ് ഓഫ് ജീസസ്. കോടതിയില്‍ കേസിനെ ശക്തമായി നേരിടുമെന്ന് മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു. ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയാറാണ്. മാധ്യമങ്ങള്‍ ബിഷപ്പിനെ ക്രൂശിക്കുന്നുവെന്നും പി.ആര്‍.ഒ സിസ്റ്റര്‍ അമല പറഞ്ഞു. അതേസമയം, മുളയ്ക്കലിന്റെ അറസ്റ്റിന് വഴിവെച്ചത് പൊലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും ബിഷപ്പിന്റെ മൊഴിയുമാണെന്നാണ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകള്‍ നിരത്തിയാണു രണ്ടാം ദിനം അന്വേഷണസംഘം നേരിട്ടത്. […]

ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു; വീണ്ടും വൈദ്യ പരിശോധന നടത്തും; ബിഷപ്പിന് വേണ്ടി ഹാജരാകുന്നത് ബി.രാമന്‍ പിള്ള

ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു; വീണ്ടും വൈദ്യ പരിശോധന നടത്തും; ബിഷപ്പിന് വേണ്ടി ഹാജരാകുന്നത് ബി.രാമന്‍ പിള്ള

  കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിഷപ്പിനെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. കോട്ടയം ജനറല്‍ ആശുപത്രിയിലാണ് വൈദ്യ പരിശോധന. കനത്ത സുരക്ഷയില്‍ ആശുപത്രിക്കു പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനാണു നീക്കം. ബിഷപ് ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം […]

അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍; ഇന്ന് ജാമ്യാപേക്ഷ നല്‍കും

അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍; ഇന്ന് ജാമ്യാപേക്ഷ നല്‍കും

കോട്ടയം: കന്യാസ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പാലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, ഇന്നലെ രാത്രി  നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച  ബിഷപ്പ് ഫ്രാോങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്നലെ കോട്ടയം പൊലീസ് ക്ലബ്ബിലേക്കുള്ള യാത്രയ്ക്കിടെയാണ് ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കോട്ടയെ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ക‍ഴിഞ്ഞ ബിഷപ്പിന്‍റെ ആരോഗ്യനില […]