സംസ്ഥാന സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല; കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതര പാളിച്ചയെന്നും വിമർശനം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കന്യാസ്ത്രീയെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവനയിലും നടപടിയെടുത്തില്ല. കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതര പാളിച്ചയുണ്ട്. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിന് ശേഷം കൂടിക്കാഴ്ച നടത്തും. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ആരോപണത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍; പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീകളെ മദര്‍ വിശ്വസിച്ചില്ല

മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍; പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീകളെ മദര്‍ വിശ്വസിച്ചില്ല

കോട്ടയം: മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീകളെ മദര്‍ വിശ്വസിച്ചില്ല. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെയാണ് മദര്‍ ജനറല്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പരാതിയില്‍ സത്യമുള്ളതിനാലാണ് കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മദര്‍ ജനറലാണെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും […]

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജിയുടെ യോഗം നാളെ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ തീരുമാനമായേക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജിയുടെ യോഗം നാളെ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ തീരുമാനമായേക്കും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്താന്‍ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോട്ടയത്ത് യോഗം ചേരും. യോഗത്തില്‍ ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് സൂചന. രണ്ടുദിവസത്തിനകം കൂടുതല്‍ വ്യക്തത വരുത്തി അന്വേഷണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബിഷപ്പിനെ വിളിച്ചുവരുത്തണോ ജലന്ധറില്‍പോയി അറസ്റ്റുചെയ്യണോ എന്നും യോഗം തീരുമാനിച്ചേക്കും.കേസില്‍ സാക്ഷിമൊഴി നിര്‍ണായകമായതിനാലാണ് കന്യാസ്ത്രീയുടെ മൊഴി പലതവണ എടുക്കേണ്ടിവന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാംഘട്ട അന്വേഷണത്തില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങള്‍ പരിഹരിച്ചെന്നും […]

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി; അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കി

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി; അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. പി.കെ.ശശിക്കെതിരായ കേസില്‍ നിയമോപദേശം തേടിയെന്നും ഡിജിപി അറിയിച്ചു. ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്നാണ് കന്യാസ്ത്രീകളുടെ നിലപാട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു. ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈഎസ്പിക്ക് […]

കാശും സ്വാധീനവും ഉള്ളതുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത്; സമരത്തിനിടെ കരഞ്ഞ് കന്യാസ്ത്രീകള്‍; പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും

കാശും സ്വാധീനവും ഉള്ളതുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത്; സമരത്തിനിടെ കരഞ്ഞ് കന്യാസ്ത്രീകള്‍; പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. ഇരയായ കന്യാസ്ത്രീയെ പിന്തുണച്ച് നിരവധി കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ ധര്‍ണ നടത്തി.നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് ഗതികേടാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്‌ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്. മൊഴി രേഖപ്പെടുത്തലല്ലാതെ കേസില്‍ ഒന്നും നടക്കുന്നില്ല. സഭയും […]

ജലന്ധര്‍ പീഡനം: ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കോട്ടയം എസ്പിയോട് വൈക്കം ഡിവൈഎസ്പി

ജലന്ധര്‍ പീഡനം: ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കോട്ടയം എസ്പിയോട് വൈക്കം ഡിവൈഎസ്പി

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച്ച. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്പിയെ അറിയിച്ചു. അതേസമയം ഇന്ന് വൈകുന്നേരം കൊച്ചിയിലെത്താന്‍ എസ്പിക്കും ഡിവൈഎസ്പിക്കും നിര്‍ദ്ദേശം ലഭിച്ചു. കേസില്‍ മേല്‍നോട്ട ചുമതലയുള്ള ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം. അതേസമയം,  ജലന്ധര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന് പൊലീസിലെ ഉന്നതര്‍ അന്വേഷണസംഘത്തെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം  കന്യാസ്ത്രീ മൊഴികളില്‍ ഉറച്ചുനില്‍ക്കുകയാണ്. […]

ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സായുധ പൊലീസിനെ വിന്യസിച്ചു; റോഡിന്റെ ഇരുഭാഗവും ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുന്നു

ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സായുധ പൊലീസിനെ വിന്യസിച്ചു; റോഡിന്റെ ഇരുഭാഗവും ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുന്നു

ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സായുധ പൊലീസിനെ വിന്യസിച്ചു. ബിഷപ്പ് ഹൗസിന് മുന്നിലെ റോഡിന്റെ ഇരുഭാഗവും ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുന്നു. ബിഷപ്പ് ഹൗസിന് ചുറ്റും പഞ്ചാബ് പൊലീസിനെയാണ് വിന്യസിച്ചത്. ജലന്ധര്‍ ബിഷപ്പിനെതിരെ കേസെടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. രാവിലെ മുതല്‍ വാഹനങ്ങളില്‍ വിശ്വാസികള്‍ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് വിവരം […]

ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബിഷപ്പിനെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസറ്റുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ആദ്യ സംഭവം നടന്നത് 2014ലാണ്. അതിനാല്‍ തന്നെ പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടര്‍നടപടികളിലേക്ക് പോകാനാകൂ.തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ചെയ്യാനാകൂ.കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം,​ ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ മേലധികാരികൾക്ക് റിപ്പോർട്ട് […]

ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യില്ല; ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വിശദമായ തെളിവെടുപ്പിന് ശേഷം; കന്യാസ്ത്രീയുടെ കുടുംബാംഗമായ വൈദികനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും

ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യില്ല; ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വിശദമായ തെളിവെടുപ്പിന് ശേഷം; കന്യാസ്ത്രീയുടെ കുടുംബാംഗമായ വൈദികനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ സംഘം കന്യാസ്ത്രീയുടെ കുടുംബാംഗമായ വൈദികനില്‍ നിന്ന് മൊഴിയെടുക്കും. അമൃതസറിലെത്തിയാണ് വൈദികനില്‍ നിന്ന് മൊഴിയെടുക്കുക.  വിശദമായ തെളിവെടുപ്പിന് ശേഷം മാത്രമെ ബിഷപ്പിനെ ചോദ്യം ചെയ്യുകയുള്ളുവെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് അറിയിച്ചു. അതേസമയം, പാസ്റ്ററല്‍ സെന്ററിലെ തെളിവ് ശേഖരണവും മൊഴിയെടുക്കലും പൂര്‍ത്തിയായെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. […]

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി; പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു; ബിഷപ്പിനെ കസ്റ്റിഡിയലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷം സംഘം

ജലന്ധര്‍ ബിഷപ്പ് ഫ്രാങഅകോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായി പരാതി വ്യക്തമാക്കി. പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നും മൊഴി നല്‍കി. കന്യാസ്ത്രീകളുടെ ,പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു. ഫ്രാങ്കോമുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.