ജെഎൻയുവിന്റെ പേര് മാറ്റി എംഎൻയു (മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി) എന്നാക്കണമെന്ന് ബിജെപി എംപി

ജെഎൻയുവിന്റെ പേര് മാറ്റി എംഎൻയു (മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി) എന്നാക്കണമെന്ന് ബിജെപി എംപി

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടണമെന്ന് ബിജെപി എം.പി ഹൻസ് രാജ് ഹൻസ്. ജെഎൻയു എന്ന പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി(എംഎൻയു) എന്നാക്കണമെന്ന് ഹൻസ് രാജ് ആവശ്യപ്പെട്ടു. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ജെഎൻയുവിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ബിജെപി എംപിയുടെ പ്രതികരണം. ANI ✔@ANI #WATCH Delhi: BJP’s Hans Raj Hans speaks in JNU on Article 370 abrogation. Says “Dua karo sab aman se rahein, […]

ഉന്നാവ്‌ പീഡനക്കേസ്; കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടുപ്രതികളെയും തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും

ഉന്നാവ്‌ പീഡനക്കേസ്; കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടുപ്രതികളെയും തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും

ഉന്നാവ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടുപ്രതികളെയും തിങ്കളാഴ്ച്ച ഹാജരാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് ഡിജിപിക്കാണ് നിര്‍ദേശം നല്‍കിയത്. വധശ്രമക്കേസില്‍ കുല്‍ദീപ് സെന്‍ഗറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും ചോദ്യംചെയ്യുന്നത് സിബിഐ ഇന്നും തുടരും. അതേസമയം, ന്യുമോണിയ ബാധിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഉന്നാവയുമായി ബന്ധപ്പെട്ട കേസുകള്‍ ലക്നൗവില്‍ നിന്ന് ഡല്‍ഹിക്ക് അടിയന്തരമായി മാറ്റാനും വിചാരണ നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് രേഖകള്‍ അതിവേഗത്തില്‍ ഡല്‍ഹി തീസ് […]

കർണാടക നിയമസഭാ സ്പീക്കറായി വിശ്വേശർ ഹെഗ്‌ഡേയെ തെരഞ്ഞെടുത്തു

കർണാടക നിയമസഭാ സ്പീക്കറായി വിശ്വേശർ ഹെഗ്‌ഡേയെ തെരഞ്ഞെടുത്തു

വിശ്വേശർ ഹെഗ്‌ഡെ കഗേരിയെ കർണാടക നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. നിലവിൽ ഉത്തരകന്നഡ ജില്ലയിലെ സിർസി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ വിശ്വേശർ ഹെഗ്‌ഡെ ആറു തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് ബിജെപിയിലേക്കെത്തിയത്. കർണാടകയിൽ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ കെ.ആർ രമേഷ് കുമാർ സ്പീക്കർ സ്ഥാനം രാജിവെച്ചിരുന്നു.

കർണാടകയിൽ യെദ്യൂരപ്പ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും; സ്പീക്കറെ പുറത്താക്കിയേക്കും

കർണാടകയിൽ യെദ്യൂരപ്പ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും; സ്പീക്കറെ പുറത്താക്കിയേക്കും

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ടു തേടും. 17 എംഎൽഎമാരെ അയോഗ്യരാക്കിയെങ്കിലും യെദ്യൂരപ്പ വിശ്വാസ വോട്ടിൽ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. വിശ്വാസ വോട്ട് കണക്കിലെടുത്ത് സംഘർഷം ഒഴിവാക്കാൻ കർണാടക നിയമസഭയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. അതേസമയം, സ്പീക്കർ രമേഷ് കുമാറിനെ പുറത്താക്കിയേക്കുമെന്ന് സൂചനയുണ്ട്. യെദ്യൂരപ്പ സർക്കാരിന് നൂറ്റിയാറ് പേരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്ത് കോൺഗ്രസ് ദൾ സഖ്യത്തിന് സ്പീക്കർ അടക്കം […]

കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ ഇന്ന് അധികാരമേൽക്കും

കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ ഇന്ന് അധികാരമേൽക്കും

കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഇന്ന് അധികാരമേൽക്കും. മന്ത്രിസഭാ രൂപീകരണത്തിന് ഗവർണർ വാജു ഭായ് വാലയെ കണ്ട് യെദ്യൂരപ്പ അവകാശ വാദം ഉന്നയിച്ചു. ഉച്ചക്ക് 12.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയും ബിജെപി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട് . സ്പീക്കർ അയോഗ്യരാക്കിയ മൂന്ന് വിമത എം എൽ എ മാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. കർണാടകയിൽ കുമാരസ്വാമി സർക്കാർ രാജിവെച്ച് മൂന്നു ദിവസമായിട്ടും അധികാരത്തിലേറാൻ ബിജെപിക്കായിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി […]

അംഗങ്ങളുടെ ക്വാട്ട തികയ്ക്കാൻ സ്കൂൾ കുട്ടികൾക്ക് മെമ്പർഷിപ്പ്; ബിജെപി എംഎൽഎയുടെ നടപടി വിവാദത്തിൽ

അംഗങ്ങളുടെ ക്വാട്ട തികയ്ക്കാൻ സ്കൂൾ കുട്ടികൾക്ക് മെമ്പർഷിപ്പ്; ബിജെപി എംഎൽഎയുടെ നടപടി വിവാദത്തിൽ

പാർട്ടി അംഗത്വത്തിലേക്കുള്ള അളുകളുടെ ക്വാട്ട തികയ്ക്കാനായി സ്കൂളിൽ അംഗത്വ വിതരണം നടത്തിയ ബിജെപി എംഎൽഎയുടെ നടപടി വിവാദത്തിൽ. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍നിന്നുള്ള എംഎല്‍എ സുശീല്‍ സിങ് ആണ് അംഗത്വം തികയ്ക്കാന്‍ എളുപ്പ വഴി കണ്ടെത്തി വിവാദത്തിലായത്. അംഗത്വ ഫോം പൂരിപ്പിച്ചു തരാനും പാര്‍ട്ടി ചിഹ്നം പതിപ്പിച്ച ഷാള്‍ പുതയ്ക്കാനുമാണ് കുട്ടികളോട് സുശീൽ സിങ് ആവശ്യപ്പെട്ടത്. ക്ലാസ് മുറിയിലെത്തി കുട്ടികളെ ബിജെപിയിലേക്കു സ്വാഗതം ചെയ്യുന്ന സുശീല്‍ സിങ്ങിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളെക്കൊണ്ട് പാര്‍ട്ടി പ്രതിജ്ഞ ചൊല്ലിക്കുന്ന ഇയാൾ […]

കർണാടക രാഷ്ട്രീയ പ്രതിസന്ധി; ആശുപത്രിയിലെന്ന് പറഞ്ഞുള്ള ശ്രീമന്ത് പാട്ടീലിന്റെ കത്തുകിട്ടിയെന്ന് സ്പീക്കർ

കർണാടക രാഷ്ട്രീയ പ്രതിസന്ധി; ആശുപത്രിയിലെന്ന് പറഞ്ഞുള്ള ശ്രീമന്ത് പാട്ടീലിന്റെ കത്തുകിട്ടിയെന്ന് സ്പീക്കർ

കർണാകടയിൽ കാണാതായ കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിന്റെ കത്ത് കിട്ടിയതായി സ്പീക്കർ കെ ആർ രമേഷ് കുമാർ. ആശുപത്രിയിലാണെന്ന് പറഞ്ഞ് തീയതി ഇല്ലാത്ത കത്താണ് ലഭിച്ചത്. കത്തിന്റെ ആധികാരികതയിൽ സംശയിക്കുന്നുവെന്നും സ്പീക്കർ പറയുന്നു. ശ്രീമന്ത് പാട്ടീലിന്റെ കുടുംബവുമായി ഉടൻ ബന്ധപ്പെടാൻ ആഭ്യന്തര മന്ത്രിക്ക് സ്പീക്കർ നിർദേശം നൽകി. ഇത് സംബന്ധിച്ച് നാളെ തന്നെ റിപ്പോർ്ട്ട് നൽകണമെന്നും സ്പീക്കർ നിർദേശിച്ചു. അതേസമയം, എംഎൽഎമാരെ സ്പീക്കർ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. സ്പീക്കർ അജണ്ടയിൽ നിന്ന് മാറരുതെന്ന് […]

കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ

കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ

കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടു. വിമത നീക്കങ്ങൾക്കി നേതൃത്വം നൽകിയ രമേഷ് ജാർക്കിഹോളി , മഹേഷ് കുമത്തള്ളി എന്നിവരോട് സ്പീക്കർ വിശദീകരണം തേടിയത്. വിശ്വാസ വോട്ട് ഉറപ്പായതോടെ വിമതരെ മെരുക്കാൻ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും രംഗത്തിറങ്ങും. ഭരണം നിലനിർത്താൻ തീവ്രശ്രമം നടത്തുകയാണ് കോൺഗ്രസ് -ജെഡിഎസ് നേതാക്കൾ .എം എൽ എമാർ റിസോർട്ടുകളിൽ താമസം തുടരുന്നു. വിമതരെ അനുനയിപ്പിക്കാൻ കോൺഗ്രസ് -ജെഡിഎസ് സഖ്യത്തിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങുന്നു. മുംബൈയിലുളള വിമതരെ […]

ടോൾ പ്ലാസ ജീവനക്കാർക്ക് നേരെ ബിജെപി എംപിയുടെ സുരക്ഷാഭടന്റെ ഗുണ്ടായിസം; മർദ്ദിച്ച ശേഷം നിറയൊഴിച്ചു; വീഡിയോ

ടോൾ പ്ലാസ ജീവനക്കാർക്ക് നേരെ ബിജെപി എംപിയുടെ സുരക്ഷാഭടന്റെ ഗുണ്ടായിസം; മർദ്ദിച്ച ശേഷം നിറയൊഴിച്ചു; വീഡിയോ

ടോൾ പ്ലാസ ജീവനക്കാർക്ക് നേരെ ബിജെപി എംപിയുടെ സുരക്ഷാഭടന്റെ ഗുണ്ടായിസം. ആഗ്രയിലെ ഇന്നർ റിംഗ് റോഡ് ടോൾ പ്ലാസയിലാണ് സംഭവം. ജീവനക്കാരെ മർദ്ദിച്ച ശേഷം കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. ഇറ്റാവ എംപിയും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ രാം ശങ്കർ കത്താരിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ടോൾ പ്ലാസ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. എംപിയുടെ കോൺവോയി വാഹനത്തെ ടോൾ പ്ലാസ ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത് ചോദ്യം ചെയ്ത സുരക്ഷാ ഭടൻ ജീവനക്കാരെ മർദ്ദിക്കുകയും, ആകാശത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. […]

ബിജെപിയിൽ എത്തിയത് മുജ്ജൻമ സുകൃതം; ദേശീയ മുസ്ലീമായെന്ന തന്റെ പരാമർശത്തെ ട്രോളുന്നവർ ചരിത്രബോധമില്ലാത്തവരെന്നും അബ്ദുള്ളക്കുട്ടി

ബിജെപിയിൽ എത്തിയത് മുജ്ജൻമ സുകൃതം; ദേശീയ മുസ്ലീമായെന്ന തന്റെ പരാമർശത്തെ ട്രോളുന്നവർ ചരിത്രബോധമില്ലാത്തവരെന്നും അബ്ദുള്ളക്കുട്ടി

ബിജെപിയിൽ എത്തിയത് മുജ്ജൻമ സുകൃതമാണെന്ന് എ.പി അബ്ദുള്ളക്കുട്ടി. ദേശീയ മുസ്ലീമായെന്ന തന്റെ പരാമർശത്തെ കളിയാക്കുന്ന ട്രോളൻമാർ ചരിത്ര ബോധമില്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയിൽ അംഗത്വം നേടിയ ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ആദ്യ പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ദേശീയ മുസ്ലീം എന്ന തന്റെ പ്രയോഗം ബോധപൂർവ്വമാണ്. ട്രോളുന്നവർക്ക് ചരിത്രബോധമില്ല. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും പൊതുരംഗത്ത് തുടരണമെന്ന പ്രധാനമന്ത്രിയുടെ സ്‌നേഹപൂർവ്വമായ ഉപദേശത്തെ തുടർന്നാണ് ബിജെപിയിൽ ചേർന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആന്തൂരിലെ പ്രവാസി […]

1 2 3 21