കേ.കോ.മ- ബി.ജെ.പി ബന്ധം പ്രധാന പ്രചരണമാക്കാന്‍ ഇടതു മുന്നണി

കേ.കോ.മ- ബി.ജെ.പി ബന്ധം പ്രധാന പ്രചരണമാക്കാന്‍ ഇടതു മുന്നണി

മധ്യകേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂടുതല്‍ തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താന്‍ ബിജെപിയുമായുള്ള കേരള കോണ്‍ഗ്രസിന്റെ രഹസ്യനീക്കങ്ങള്‍ ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതീക്ഷ. ദീപു മറ്റപ്പള്ളി കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ക്കെതിരെ ബി.ജെ.പി ബന്ധം മുഖ്യപ്രചരണായുധമാക്കി യു.ഡി.എഫിനെ തടയിടാന്‍ ഇടതുപക്ഷത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി ഉണ്ടാക്കിയേക്കാവുന്ന ചങ്ങാത്തം ആരോപിച്ച് കേരള കോണ്‍ഗ്രസിനെതിരെ പൊരുതാണ് ഇടതു മുന്നണി നീക്കം നടത്തുന്നത്. പ്രചരണത്തിന്റെ ആവസാന ലാപ്പില്‍ ഈ ബന്ധം ശരിക്കും വിനയോഗിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാര്‍ കോഴ വിവാദങ്ങളും […]

മേയ് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

മേയ് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു. പ്രധാനമന്ത്രി അടക്കം 10 കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ പ്രചരണത്തിനെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ് എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് ആറിനാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പതിനൊന്നാം തിയതി വരെ 5 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പരിപാടികളുടെ സ്ഥലം സമയം എന്നിവ സംബന്ധിച്ച് ഉടന്‍ തീരുമാനമാകുമെന്നും നേതാക്കള്‍ അറിയിച്ചു. ബിജെപി […]

ആര്‍.എസ്.എസുകാരനെയോ ബി.ജെ.പിക്കാരനെയോ കൊന്നാല്‍ തിരിച്ചടിക്കും: ജോര്‍ജ് കുര്യന്‍

ആര്‍.എസ്.എസുകാരനെയോ ബി.ജെ.പിക്കാരനെയോ കൊന്നാല്‍ തിരിച്ചടിക്കും: ജോര്‍ജ് കുര്യന്‍

കോട്ടയം: കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വിവാദ പ്രസംഗത്തിന് പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും. സി.പി.എം അങ്ങോട്ട് ഒരാക്രമണത്തിനും മുന്‍കയ്യെടുക്കാറില്ല. പക്ഷേ, ഇങ്ങോട്ടു നിരന്തരം വന്നുകൊണ്ടിരുന്നാലോ? കടമിങ്ങനെ വന്നുകൊണ്ടിരുന്നാല്‍ ചിലപ്പോള്‍ കടം തിരിച്ചുകൊടുക്കും. അതേ നടന്നിട്ടുള്ളൂ…. കട്ടാക്കടയില്‍ പ്രസംഗിച്ചത് വിവാദമായിക്കൊിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ചാനല്‍ ചര്‍ച്ചയില്‍ പുതിയ പരാമര്‍ശം നടത്തിയത്.ബിജെപിക്കാരനെയോ ആര്‍എസ്എസുകാരനെയോ കൊന്നാല്‍ അവരും തിരിച്ചടിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്റെ വിവാദ പരാമര്‍ശം. ന്യൂനപക്ഷമായ […]

ബിജെപിക്ക് ഏഴ് സീറ്റില്‍ പ്രതീക്ഷ; പട്ടികയില്‍ ബിഡിജെഎസിന് ഒരേയൊരു സീറ്റ്; ബിജെപി ഒന്നില്‍ മാത്രം ജയിച്ചേക്കുമെന്ന് ബിഡിജെഎസ്

ബിജെപിക്ക് ഏഴ് സീറ്റില്‍ പ്രതീക്ഷ; പട്ടികയില്‍ ബിഡിജെഎസിന് ഒരേയൊരു സീറ്റ്; ബിജെപി ഒന്നില്‍ മാത്രം ജയിച്ചേക്കുമെന്ന് ബിഡിജെഎസ്

തിരുവനന്തപുരം: അധികാരത്തിലെത്താനാണ് മല്‍സരിക്കുന്നത് എന്ന് ആവര്‍ത്തിക്കുന്ന കേരളത്തിലെ ബി ജെ പി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് പരമാവധി പ്രതീക്ഷിക്കുന്ന സീറ്റുകളുടെ എണ്ണം ചുരുങ്ങി ഏഴായി. ഈ ഏഴെണ്ണത്തത്തില്‍ വിജയിച്ചേക്കാം എന്നല്ലാതെ ഒറ്റ സീറ്റില്‍ പോലും വിജയിക്കുമെന്ന് പൂര്‍ണ പ്രതീക്ഷ പുലര്‍ത്താന്‍ ബി ജെ പിക്ക് കഴിയുന്നില്ലെന്നാണു സൂചന. പാര്‍ട്ടി ‘വാര്‍ റൂം’ ആണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പുറത്തേക്കു വിടാനുള്ളതല്ല പട്ടികയെങ്കിലും ഇതനിക്കുറിച്ച് ഉള്ളില്‍ത്തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. തിരുവനന്തപുരം നഗരത്തിലെ പി എം ജി ജംഗ്ഷന് […]

മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത ബിജെപി വനിതാ മന്ത്രി വിവാദത്തില്‍

മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത ബിജെപി വനിതാ മന്ത്രി വിവാദത്തില്‍

മുംബൈ: വരള്‍ച്ച അതിരൂക്ഷമായിരിക്കുന്ന ലത്തൂര്‍ സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത മഹാരാഷ്ട്ര ഗ്രാമവികസന, ജനസംരക്ഷണ മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍. വരണ്ടുണങ്ങിയ മന്‍ജാര നദി പ്രദേശം സന്ദര്‍ശിക്കവെയാണ് ബിജെപി നേതാവുകൂടിയായ പങ്കജയുടെ സെല്‍ഫി. അതേസമയം, വിമര്‍ശനങ്ങള്‍ കൂസാതെ, വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ തന്റെ സന്ദര്‍ശനം അറിയിക്കാനുള്ള അവസരമായാണ് പങ്കജ ചിത്രങ്ങളെ കണ്ടത്. കൂടുതല്‍ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. വറ്റിവരണ്ട മന്‍ജാര നദയിലെ ചെളി നീക്കം ചെയ്യുന്ന പ്രക്രീയ വീക്ഷിക്കാനെത്തിയതായിരുന്നു പങ്കജ മുണ്ടെ. നദീതടം കാണാവുന്ന രീതിയിലാണ് മുണ്ടെ സെല്‍ഫിയെടുത്തത്. […]

86 സീറ്റില്‍ എല്‍ഡിഎഫ്, 53ല്‍ യുഡിഎഫ് സര്‍വേ ഫലം; ബിജെപിക്ക് ഒരു സീറ്റും ലഭിക്കും

86 സീറ്റില്‍ എല്‍ഡിഎഫ്, 53ല്‍ യുഡിഎഫ് സര്‍വേ ഫലം; ബിജെപിക്ക് ഒരു സീറ്റും ലഭിക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേഫലം. ടൈംസ് നൗവും സീവോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയിലാണ് കേരളത്തില്‍ ഇത്തവണ ഇടതു പക്ഷം വന്‍ വിജയം നേടുമെന്ന് റിപ്പോര്‍ട്ട്. അതേസമയം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ ഫലത്തിലുണ്ട്. ഇടതുപക്ഷം 86 സീറ്റ് നേടുമെന്നാണ് സര്‍വേ ഫലം. യുഡിഎഫിന് 53 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. ഒരു സീറ്റ് സ്വന്തമാക്കി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു. […]

ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് നെടുമങ്ങാട്, രാജസേനന്‍ അരുവിക്കരയിലും മല്‍സരിക്കും

ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് നെടുമങ്ങാട്, രാജസേനന്‍ അരുവിക്കരയിലും മല്‍സരിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നെടുമങ്ങാട് സ്ഥാനാര്‍ഥിയാകും. സംവിധായകന്‍ രാജസേനനെ അരുവിക്കരയിലും മല്‍സരിപ്പിക്കും. ബിജെപി ആര്‍എസ്എസ് പ്രാദേശിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജേഷിന്റെ മണ്ഡലം മാറ്റം. നേരത്തെ രാജസേനനെ നെടുമങ്ങാട്ട് നിര്‍ത്താനായിരുന്നു ബിജെപിയുടെ ആലോചന. ഹരിപ്പാട് ഉള്‍പ്പടെ 30 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് എന്‍ഡിഎയ്ക്ക് ഇനി തീരുമാനിക്കാനുള്ളത്. ഇതില്‍ പി.സി.തോമസ് വിഭാഗം പത്തിടങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജെഎസ്എസ്. രാജന്‍ ബാബു വിഭാഗം അടക്കമുള്ള ബാക്കിയുള്ള ഘടക കക്ഷികള്‍ക്കും മല്‍സരിക്കാന്‍ അവസരം നല്‍കേണ്ടതുണ്ട്. രണ്ടുദിവസത്തിനകം അന്തിമ സ്ഥാനര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് ബിജെപിയുടെ […]

മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി നാലിന് അധികാരമേല്‍ക്കും

മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി നാലിന് അധികാരമേല്‍ക്കും

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഈ മാസം നാലിന് അധികാരമേറ്റെടുക്കും. മേഖലയില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതിയ കാലഘട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയും വാര്‍ത്ത പുറത്തുവിട്ട പാര്‍ട്ടി നേതാവ് അമിതാഭ് മാട്ടൂ പ്രകടിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് ഗവര്‍ണര്‍ എന്‍.എന്‍.വോറയെ അറിയിച്ചിട്ടുണ്ടെന്ന് പിഡിപി- ബിജെപി നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തോടെയാണ് 10 മാസം നീണ്ട പിഡിപി- ബിജെപി സര്‍ക്കാരില്‍ അനിശ്ചിതത്വം വന്നത്. പിതാവു വഹിച്ച സ്ഥാനം ഏറ്റെടുക്കാന്‍ മെഹ്ബൂബയ്ക്ക് […]

വൃദ്ധനെ പൊതുവേദിയില്‍ ചവിട്ടുന്ന ബിജെപി എംപി വിത്തല്‍ റഡാഡിയയുടെ വീഡിയോ പുറത്ത്

വൃദ്ധനെ പൊതുവേദിയില്‍ ചവിട്ടുന്ന ബിജെപി എംപി വിത്തല്‍ റഡാഡിയയുടെ വീഡിയോ പുറത്ത്

രാജ്‌കോട്ടിലെ ജംകന്തോര്‍ണയില്‍ നടന്ന മതപരമായ ചടങ്ങിലാണ് എഴുപതു വയസിലേറെ പ്രായമുള്ളയാളെ റഡാഡിയ ചവിട്ടുന്നത്. ഇതു കണ്ട ഒരാള്‍ ദൃശ്യങ്ങളെടുത്തു സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. അഹമ്മദാബാദ്: ബി.ജെ.പി നേതാവും ഗുജറാത്ത് എം.പിയുമായ വിത്തല്‍ റഡാഡിയ പൊതുവേദിയില്‍ വെച്ച് വൃദ്ധനെ തുടര്‍ച്ചയായി ചവിട്ടുന്ന വീഡിയോ പുറത്ത്. ഗുജറാത്തിലെ പൊര്‍ബന്ദറില്‍ നിന്നുള്ള എം.പിയാണ് വിത്തല്‍ റഡാഡിയ. തുടര്‍ച്ചയായി വൃദ്ധനെ ചവിട്ടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടോള്‍ബൂത്തില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ 2012ലും റഡാഡിയ വിവാദനായകനായിരുന്നു. രാജ്‌കോട്ടിലെ ജംകന്തോര്‍ണയില്‍ നടന്ന മതപരമായ ചടങ്ങിലാണ് […]

ഉത്തരാഖണ്ഡ് വിഷയം, അടിയന്തര കേന്ദ്രമന്ത്രിസഭായോഗം വിളിച്ചു

ഉത്തരാഖണ്ഡ് വിഷയം, അടിയന്തര കേന്ദ്രമന്ത്രിസഭായോഗം വിളിച്ചു

ഞായറാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്നേക്കും. അസം പര്യടനം കഴിഞ്ഞ് രാത്രിയില്‍ ഡല്‍ഹിയില്‍ എത്തിയ ഉടനെയാണ് കാബിനറ്റ് യോഗം വിളിച്ചത്. ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര കേന്ദ്രമന്ത്രിസഭായോഗം വിളിച്ചു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നത്. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തര കാബിനറ്റ് യോഗം വിളിച്ചത്. ഞായറാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്നേക്കും. അസം പര്യടനം കഴിഞ്ഞ് രാത്രിയില്‍ ഡല്‍ഹിയില്‍ എത്തിയ ഉടനെയാണ് കാബിനറ്റ് […]

1 15 16 17 18 19 21