ശ്രീശാന്ത് തിരുവനന്തപുരത്ത്, ഭീമന്‍ രഘു പത്തനാപുരത്ത്; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

ശ്രീശാന്ത് തിരുവനന്തപുരത്ത്, ഭീമന്‍ രഘു പത്തനാപുരത്ത്; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ശ്രമിക്കുമെന്നും, കൂടുതല്‍ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബിജെപി അംഗത്വം നല്‍കി. ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശ്രീശാന്തിന്റെ തീരുമാനം. കേരളത്തിലെ 51 മണ്ഡലങ്ങളിലേക്കുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയും പ്രഖ്യാപിച്ചു. നടന്‍ ഭീമന്‍ രഘു പത്താനപുരത്തും സംവിധായകരായ അലി അക്ബര്‍ കൊടുവള്ളിയിലും രാജസേനന്‍ നെടുമങ്ങാടും ബിജെപി സ്ഥാനാര്‍ഥിയാകും. […]

കശ്മീരില്‍ വീണ്ടും ബിജെപി- പിഡിപി സര്‍ക്കാര്‍; മെഹ്ബൂബ ആദ്യ വനിത മുഖ്യമന്ത്രിയാകും

കശ്മീരില്‍ വീണ്ടും ബിജെപി- പിഡിപി സര്‍ക്കാര്‍; മെഹ്ബൂബ ആദ്യ വനിത മുഖ്യമന്ത്രിയാകും

സത്യപ്രതിജ്ഞ തിയതി ജമ്മു കശ്മീര്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുസഫര്‍ ബൈഗ് അറിയിച്ചു. ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ബിജെപി- പിഡിപി സര്‍ക്കാര്‍ രൂപീകരിക്കും. ഇന്നു ചേര്‍ന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ മെഹ്ബൂബ മുഫ്തിയെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. ജമ്മു കശ്മീരിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയാകും മെഹ്ബൂബ മുഫ്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹ്ബൂബ ചര്‍ച്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞ തിയതി ജമ്മു കശ്മീര്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം […]

ബിജെപിയിലും താരപ്രഭ; രാജസേനനും കൊല്ലം തുളസിയും സ്ഥാനാര്‍ഥികള്‍

ബിജെപിയിലും താരപ്രഭ; രാജസേനനും കൊല്ലം തുളസിയും സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: നടനും സംവിധാനയകനുമായ രാജസേനനും കൊല്ലം തുളസിയും ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കും. രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയില്‍ നിന്നും ജനവിധി തേടും. കരമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍നിന്നാണ് ഇരുവരും മല്‍സരിക്കുന്നത്. അതേസമയം മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കണമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനുവേണ്ടി ജഗദീഷും സിദ്ധിഖും, ഇടതുമുന്നണി സ്ഥാനാര്‍ഥികളായി മുകേഷും അശോകനും എത്തിയേക്കുമെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് താരങ്ങളെ രംഗത്തിറക്കാന്‍ ബിജെപിയും ഒരുങ്ങുന്നത്.

ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി; വിയോജിപ്പില്ല, ആലോചിച്ച ശേഷം മറുപടി

ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി; വിയോജിപ്പില്ല, ആലോചിച്ച ശേഷം മറുപടി

കൊച്ചി: മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി. പാര്‍ട്ടിക്കു വേണ്ടി മല്‍സരിക്കണം എന്നഭ്യര്‍ഥിച്ചു ശ്രീശാന്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദേശമയച്ചു. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലൊന്നില്‍ ശ്രീശാന്തിനെ മല്‍സരിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. നാളെ തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈയിലുള്ള ശ്രീശാന്ത് നാളെ തിരുവനന്തപുരത്ത് എത്തിയേക്കും. മല്‍സരിക്കുന്നതിനു ശ്രീശാന്ത് വിസമ്മതം അറിയിച്ചിട്ടില്ല. കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷം മറുപടി നല്‍കാമെന്നാണ് അറിയിച്ചത്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ അച്ഛന്‍ […]

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് 37 സീറ്റ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് 37 സീറ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് 37 സീറ്റ് നല്‍കാന്‍ തീരുമാനം. ബിജെപി ബിഡിജെഎസ് ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഏകപക്ഷീയമായി സ്ഥാനാര്‍ഥി നിര്‍ണയം നടത്തി ആദ്യഘട്ട പട്ടിക പുറത്തുവിട്ടതില്‍ ബിഡിജെഎസിന്റെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പ് ബിജെപി കോര്‍ കമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കോവളം, കരുനാഗപ്പള്ളി, ഇരവിപുരം, തിരുവല്ല, റാന്നി, കായംകുളം, പറവൂര്‍, കളമശേരി, ഒല്ലൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, കുട്ടനാട്, ചേര്‍ത്തല, പേരാമ്പ്ര, തിരുവമ്പാടി, കാഞ്ഞങ്ങാട്, വൈക്കം, പൂഞ്ഞാര്‍ എന്നിവ അടക്കമുള്ള സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. പ്രഖ്യാപിച്ച […]

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നശിപ്പിക്കാനുള്ള അവകാശമല്ലെന്ന് ബി.ജെ.പി

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നശിപ്പിക്കാനുള്ള അവകാശമല്ലെന്ന് ബി.ജെ.പി

വിയോജിക്കാനും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണഘടന അനുവദിച്ചു തരുന്നുണ്ട്. അതുപക്ഷേ രാജ്യത്തിന്റെ നാശത്തിനുള്ളതല്ല  ന്യുഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നശിപ്പിക്കാനുള്ള അവകാശല്ലെന്ന് ബി.ജെ.പി. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കവെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനെതിരായ ഒരു ആക്രമണവും ബി.ജെ.പി വച്ചുപൊറുപ്പിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യവും ദേശീയതയും നിര്‍ബന്ധമായും ഒന്നിച്ചു പോകേണ്ടതാണ്. വിയോജിക്കാനും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം […]

‘എന്തിനീ ക്രൂരത’; ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കുതിരയുടെ കാല്‍ തല്ലിയൊടിച്ചു

‘എന്തിനീ ക്രൂരത’; ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കുതിരയുടെ കാല്‍ തല്ലിയൊടിച്ചു

ബിജെപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടത്തിയ സമരം നിയമസഭാ മണ്ഡലത്തിന് മുന്നില്‍ പോലീസ് തടഞ്ഞപ്പോളായിരുന്നു അതിക്രമം. ഡൊറാഡൂണ്‍: പ്രക്ഷോഭത്തിനിടെ ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു. മുസൂറി എംഎല്‍എ ഗണേഷ് ജോഷിയും സംഘവുമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. ബിജെപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടത്തിയ സമരം നിയമസഭാ മണ്ഡലത്തിന് മുന്നില്‍ പോലീസ് തടഞ്ഞപ്പോളായിരുന്നു അതിക്രമം. ഗുരുതരമായി പരുക്കേറ്റ […]

എന്‍ഡിഎയുടെ കേരള ഘടകം രൂപീകരിക്കും: വി. മുരളീധരന്‍

എന്‍ഡിഎയുടെ കേരള ഘടകം രൂപീകരിക്കും: വി. മുരളീധരന്‍

ബിഡിജെഎസിനെ ഉള്‍പ്പെടുത്തിയായിരിക്കും മുന്നണി രൂപീകരിക്കുക. പ്രാരംഭചര്‍ച്ചകളാണ് നടന്നതെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവും ബിഡിജെഎസും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. എന്‍ഡിഎയുടെ കേരള ഘടകം രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. ബിഡിജെഎസിനെ ഉള്‍പ്പെടുത്തിയായിരിക്കും മുന്നണി രൂപീകരിക്കുക. പ്രാരംഭചര്‍ച്ചകളാണ് നടന്നതെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ച നാളെ ഉച്ചയ്ക്കു ശേഷമായിരിക്കും നടത്തുക. ബിജെപിയുടെ സ്വാധീനമേഖലയായ കഴക്കൂട്ടവും കോഴിക്കോട് […]

കണ്ണൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബിജെപി പ്രവര്‍ത്തകനെ വെട്ടി

കണ്ണൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബിജെപി പ്രവര്‍ത്തകനെ വെട്ടി

കണ്ണൂര്‍: ചൊക്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വിദ്യാര്‍ഥികളുടെ മുന്നിലിട്ടു വെട്ടി. ബിജെപി പ്രവര്‍ത്തകനായ അണിയാറം വലിയാണ്ടി പീടിക ബിജുവിനാണ് വെട്ടേറ്റത്. കൈകള്‍ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ തലശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മാഹി എസ്എന്‍ പബ്ലിക് സ്‌കൂളിലേക്കു ചൊക്ലിയില്‍ നിന്നു വിദ്യാര്‍ഥികളുമായി പോകുകയായിരുന്നു ബിജു. അക്രമികള്‍ തടഞ്ഞപ്പോള്‍ റോഡിലേക്കു മറിഞ്ഞ ഓട്ടോയില്‍ നിന്നു ബിജുവിനെ പുറത്തേക്കു വലിച്ചിട്ടു വെട്ടുകയായിരുന്നു.

തിരഞ്ഞെടുപ്പ് വൈകുന്നതിന്റെ ഗുണം ബിജെപിക്കെന്ന് കുമ്മനം രാജശേഖരന്‍

തിരഞ്ഞെടുപ്പ് വൈകുന്നതിന്റെ ഗുണം ബിജെപിക്കെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് വൈകുന്നതിന്റെ ഗുണം ബിജെപിക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബംഗാളിലെ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ സിപിഎം കോണ്‍ഗ്രസ് അവിശുദ്ധ സഖ്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാനാകും. ഡല്‍ഹിയില്‍ നിന്ന് ബിഡിജെഎസ് നേതാക്കള്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ അവരുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തുമെന്നും താന്‍ അടക്കമുള്ള കോര്‍ കമ്മിറ്റി നേതാക്കള്‍ മല്‍സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിറ്റി കൈകൊള്ളുമെന്നും കുമ്മനം പറഞ്ഞു. കേരളത്തിലെ 140 നിയമസഭാ […]