ബിജെപിയില്‍ തര്‍ക്കം ; വി.മുരളീധരന്‍ ഏകാധിപതിയെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപിയില്‍ തര്‍ക്കം ; വി.മുരളീധരന്‍ ഏകാധിപതിയെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപി നേതൃത്വത്തില്‍ തര്‍ക്കങ്ങളും പടലപിണക്കങ്ങളും രൂക്ഷമാകുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കേരളത്തില്‍ നേതൃമാറ്റം പാര്‍ട്ടി ആലോചിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഏകാധിപതിയെപ്പോലെയാണ് മുരളീധരന്റെ പെരുമാറ്റം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കുകയോ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നിവ ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് കത്തില്‍ ശോഭ ഉന്നയിച്ചിട്ടുള്ളത്. ബിജെപി വിട്ട് നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ അദ്ധ്യക്ഷന്‍ […]

ഡല്‍ഹിയിലെയും, മുംബൈയിലേയും ലോക്‌സഭ സീറ്റുകളില്‍ ഭൂരിപക്ഷവും ആം ആദ്മിക്കെന്ന് സര്‍വേ

ഡല്‍ഹിയിലെയും, മുംബൈയിലേയും ലോക്‌സഭ സീറ്റുകളില്‍ ഭൂരിപക്ഷവും ആം ആദ്മിക്കെന്ന് സര്‍വേ

ഡല്‍ഹിയില്‍ 7 ലോക് സഭ സീറ്റുകളില്‍ ആറും ആംആദ്മി പാര്‍ട്ടി നേടുമെന്ന് എബിപി-നീല്‍സന്‍ അഭിപ്രായ സര്‍വേ ഫലം. മുംബൈയിലും ആംആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം പറയുന്നു. മൊത്തം 21 ലോക്‌സഭ മണ്ഡലങ്ങളില്‍ 10 സീറ്റുകള്‍ ബിജെപി നേടും.ആംആദ്മി പാര്‍ട്ടി 8 സീറ്റും കോണ്‍ഗ്രസ് 3 സീറ്റും നേടുമെന്നാണ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. അടുത്ത പ്രധാനമന്ത്രി ആരെന്നുള്ള അഭിപ്രായ വോട്ടെടുപ്പില്‍ നരേന്ദ്ര മോഡിയെയാണ് കൂടുതല്‍ പേരും പിന്തുണച്ചത്. രണ്ടാം സ്ഥാനം അരവിന്ദ് കേജ്രിവാളിനാണ്. ഡല്‍ഹി, മുംബൈ […]

യെദ്യൂരപ്പയുടെ ബിജെപിയിലേക്കുളള തിരിച്ചുവരവ്: ബി.ജെ. പി.യുടെ നിര്‍ണായകയോഗം ഇന്ന്

യെദ്യൂരപ്പയുടെ ബിജെപിയിലേക്കുളള തിരിച്ചുവരവ്: ബി.ജെ. പി.യുടെ നിര്‍ണായകയോഗം ഇന്ന്

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കെ.ജെ.പി. നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ബി.ജെ.പി.യുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നടക്കും. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പങ്കെടുക്കും. യെദ്യൂരപ്പയുടെ കാര്യത്തില്‍ നേതാക്കളുടെ ഇടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി പക്ഷത്തുണ്ടായിരുന്ന ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.എന്‍. അനന്തകുമാര്‍, യെദ്യൂരപ്പയുടെ തിരിച്ചുവരവിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ചില നേതാക്കള്‍ ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്. ബാംഗ്ലൂരില്‍ രണ്ടുദിവസം നടക്കുന്ന യോഗത്തില്‍ ബി.ജെ.പി.യില്‍നിന്ന് രാജിവെച്ച ബി. ശ്രീരാമുലുവിന്റെ […]

ബിജെപി വേദിയില്‍ പി സി ജോര്‍ജ്;വിമര്‍ശനവുമായി നേതാക്കള്‍

ബിജെപി വേദിയില്‍ പി സി ജോര്‍ജ്;വിമര്‍ശനവുമായി നേതാക്കള്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ബിജെപി വേദിയില്‍. ബിജെപി കോട്ടയത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം   ഫ്‌ലാഗ് ഓഫ് ചെയ്യാനാണ് ചീഫ് വിപ്പ് എത്തിയത്. ഇതിന് ശേഷം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം വേദി പങ്കിട്ടു. അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ബി ജെപി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റണ്‍ ഫോര്‍ യൂണിറ്റി എന്നപേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി […]

ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്;കെജ്‌രിവാളിനെ ഒതുക്കാന്‍ നീക്കം

ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്;കെജ്‌രിവാളിനെ ഒതുക്കാന്‍ നീക്കം

ഡല്‍ഹിയില്‍ നേരിട്ട കനത്ത തോല്‍വിയുടെ ജാള്യത രാഷ്ട്രപതി ഭരണം കൊണ്ടു മറയ്ക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ആലോചന കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. നിയമസഭ മരവിപ്പിച്ചു നിര്‍ത്താനാണ് ആലോചന. ബിജെപി ഈ തീരുമാനത്തെ എതിര്‍ക്കില്ലെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നിയമവിദഗ്ധരുടെ ഉപദേശം തേടി. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന രീതിയില്‍ ബിജെപിയെ ക്ഷണിച്ചാലും അവര്‍ക്ക് 36 എന്ന മാന്ത്രികസംഖ്യയില്‍ എത്തിച്ചേരാനാവില്ല. ഈ സാഹചര്യത്തില്‍ ബിജെപി […]

മധ്യപ്രദേശും രാജസ്ഥാനും ബിജെപി തൂത്തുവാരി ;കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വി

മധ്യപ്രദേശും രാജസ്ഥാനും ബിജെപി തൂത്തുവാരി ;കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വി

നാല് സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപിക്ക് അവിശ്വസനീയമായ വിജയം. ത്രികോണ മത്സരം നടന്ന ഡല്‍ഹിയിലെ ഫലമാണ് ഏവരും ഉറ്റുനോക്കിയത്. അവിടെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ജനവിധി തേടിയ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തളളിക്കൊണ്ട് അവരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി രണ്ടാംസ്ഥാനത്തെത്തി. ബിജെപിക്ക് 39ഉം എഎപിക്ക് 29ഉം കോണ്‍ഗ്രസിന്8ഉം സീറ്റുകളാണുളളത്. മറ്റുളളവ 1. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ ത്രിശങ്കുസഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡോടെ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.രാവിലെ മുതലുളള […]

മധ്യപ്രദേശും രാജസ്ഥാനും ഡല്‍ഹിയും ബിജെപിക്ക്

മധ്യപ്രദേശും രാജസ്ഥാനും ഡല്‍ഹിയും ബിജെപിക്ക്

മധ്യപ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലും ബിജെപിക്ക് മേല്‍ക്കൈ. മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം നേടാനായി. മധ്യപ്രദേശില്‍ ബിജെപി 133, കോണ്‍ഗ്രസ് 60, ബിഎസ്പി 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് ഇവിടെ വേണ്ടത്. രാജസ്ഥാനില്‍ ബിജെപി 112, കോണ്‍ഗ്രസ് 30, ബിഎസ്പി നാല് എന്ന നിലയിലാണ് ലീഡ് ചെയ്യുന്നത്. 101 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന 70 മണ്ഡലങ്ങളില്‍ 30 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു. എഎപിക്ക് 25 ഉം […]

ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി മുന്നില്‍

ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി മുന്നില്‍

കടുത്ത ത്രികോണമത്സരം നടക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ. അരവിന്ദ് കേജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി തൊട്ടു പിന്നാലെ തന്നെയുണ്ട്. തുടര്‍ച്ചയായ പിന്തുണ തേടുന്ന കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. വോട്ടെണ്ണല്‍ ആരംഭിച്ചു മണിക്കൂറുകള്‍ക്കുളളിലും ഒരു പാര്‍ട്ടിക്കും വ്യക്തമായ ലീഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ് ലഭിച്ചിരുന്നു. ആദ്യ സൂചനകളില്‍, മത്സരം നടന്ന 70 സീറ്റുകളില്‍ ലീഡ് സൂചനകള്‍ അറിവായ 24 എണ്ണത്തില്‍ പത്തിടത്ത് ബിജെപിയും അഞ്ചിടത്ത് […]

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമെന്ന്എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും രാജസ്ഥാനില്‍ കോണ്‍ഗ്രസ്സില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നുമാണ് പ്രവചനം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 15 കൊല്ലത്തെ തുടര്‍ച്ചയായ കോണ്‍ഗ്രസ് ആധിപത്യം അവസാനിക്കുകയാണെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനത്തിലെ പ്രധാനപ്പെട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് മികച്ച തുടക്കം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഫലങ്ങള്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പറയുന്നു. എന്നാല്‍, ഏറ്റവും വലിയ കക്ഷി ബിജെപിയായിരിക്കുമെന്നാണ് പ്രവചനം. ശക്തമായ ത്രികോണമത്സരം […]

ടൈംസ് നൗ അഭിപ്രായ സര്‍വ്വേയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

ടൈംസ് നൗ അഭിപ്രായ സര്‍വ്വേയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍കൈ ബിജെപി നേടുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം പുറത്തു വരുന്നു. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനം ബിജെപിക്ക് കിട്ടുമെന്നാണ് ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പറയുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കു ലഭിക്കുമെങ്കിലും ഡല്‍ഹിയില്‍ പോരാടേണ്ടി വരുമെന്നും പറയുന്നു. ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നതെങ്കിലും അവസാന വിജയം ബിജെപിക്കെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സീറ്റുകള്‍ക്ക് കനത്ത […]