ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; കൈറാനയിലും പിന്നില്‍

ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; കൈറാനയിലും പിന്നില്‍

ഉപതെരഞ്ഞെടുപ്പ് നടന്ന 11 നിയമസഭാ സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും ഒരു സീറ്റ് ബിജെപിക്കും ലഭിച്ചു. ആറ് സീറ്റുകളില്‍ വിജയം മറ്റ് പാര്‍ട്ടികള്‍ക്കാണ്. കര്‍ണാടകയിലെ ആര്‍ ആര്‍ നഗര്‍ അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍. ബീഹാറിലെ ജോകിഹട്ട് അസംബ്ലി സീറ്റില്‍ ജെഡിയുവാണ് മുന്നിട്ടു നില്‍ക്കുന്നത്. കൈറാന, ബന്ദാര ഗോണ്ഡിയ ലോക്‌സഭ സീറ്റുകളില്‍ ബിജെപി പിന്നില്‍. രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ ലോക്‌സഭാ മണ്ഡലമായ കൈറാനയില്‍ വോട്ടെണ്ണലില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. പ്രതിപക്ഷ സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ഥി ആര്‍എല്‍ഡിയിലെ തബ്‌സും ഹസന്‍ബീഗം നാലായിരത്തിലധികം […]

യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്തു വാങ്ങിയെന്ന് ശ്രീധരന്‍പിള്ള

യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്തു വാങ്ങിയെന്ന് ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്.ശ്രീധരന്‍പിള്ള. ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആരോപിച്ചതാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് യുഡിഎഫ് എല്‍ഡിഎഫ് ഐക്യമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കോട്ടയം ചിറക്കടവില്‍ രാഷ്ട്രീയസംഘര്‍ഷം തുടരുന്നു; ബിജെപി-സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം

കോട്ടയം ചിറക്കടവില്‍ രാഷ്ട്രീയസംഘര്‍ഷം തുടരുന്നു; ബിജെപി-സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം

കോട്ടയം ചിറക്കടവില്‍ രാഷ്ട്രീയസംഘര്‍ഷം തുടരുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരുടെയും രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായി. അക്രമികള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. ഡിവൈഎഫ്​ഐ പ്രവർത്തകർക്ക് ഇന്നലെ രാത്രി വേട്ടേറ്റിരുന്നു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്​.  രാത്രിയിൽ വിഷ്ണു ഭാര്യവീട്ടിലേക്ക് കാറിൽ പോകവേ​ ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്​എസാണെന്ന് […]

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്; ബിഡിജെഎസ് പങ്കെടുക്കില്ല

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്; ബിഡിജെഎസ് പങ്കെടുക്കില്ല

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിലാണ് ബിഡിജെഎസിന് പ്രതിഷേധം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ബിഡിജെഎസ് ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടെന്ന് ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. ബിഡിജെഎസുമുള്ള മുന്നണി ബന്ധം സംബന്ധിച്ച […]

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു; മോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് ആരോപണം

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു; മോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് ആരോപണം

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി യശ്വന്ത് സിന്‍ഹ ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാജ്യത്ത് ജനാധിപത്യം ഭീഷണിയിലായെന്ന് സിന്‍ഹ ആരോപിച്ചു. ജനാധിപത്യം  സംരക്ഷിക്കാനാണ് രാജി വെയ്ക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ. പറ്റ്നയിലാണ് സിന്‍ഹ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് സിന്‍ഹ അറിയിച്ചു. എന്നാല്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതു തുടരും. പാര്‍ലമെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും അനുവദിക്കുന്നില്ല. ബജറ്റ് സമ്മേളനം നടക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ പോലും പ്രതിപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചില്ലെന്നും സിന്‍ഹ […]

മിയോ മുസ്ലീങ്ങള്‍ ക്രിമിനലുകളാണ്; ഹിന്ദു പെണ്‍കുട്ടികളെ കെണയില്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എ

മിയോ മുസ്ലീങ്ങള്‍ ക്രിമിനലുകളാണ്; ഹിന്ദു പെണ്‍കുട്ടികളെ കെണയില്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എ

രാജസ്ഥാന്‍: മേവാത് മേഖലയിലുള്ള മിയോ ഗോത്രവിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം മുസ്ലീങ്ങളും കുറ്റവാളികളാണെന്ന് ബിജെപി അല്‍വാര്‍ എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍. അവരോട് താന്‍ ഒരിക്കലും വോട്ട് ചോദിക്കില്ലെന്നും ബന്‍വാരിലാല്‍ പറഞ്ഞു. ”മിയോ വിഭാഗത്തില്‍ നിന്നുള്ള മുസ്ലീങ്ങളില്‍ ഭൂരിഭാഗവും ക്രിമിനലുകളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ലൗ ജിഹാദ് ആസൂത്രണം ചെയ്ത് അവര്‍ ഹിന്ദു പെണ്‍കുട്ടികളെ കെണിയിലകപ്പെടുത്തും. ഞാന്‍ ഒരിക്കലും അവരോട് വോട്ട് ചോദിച്ചിട്ടില്ല. ഇനി ഒരിക്കലും ചോദിക്കുകയുമില്ല. അല്ലാത്ത പക്ഷം അവരെ കുറ്റകൃത്യങ്ങളില്‍ നിന്നും നിയമവിരുദ്ധ പ്രവൃത്തികളിലും നിന്നും സംരക്ഷിക്കാന്‍ […]

ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ഉന്നോ: ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നോവിലാണ് സംഭവം. ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതിയും കുടുംബവും ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്‌നൗവിലെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവിനെ ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ഇയാള്‍ മരിക്കുകയായിരുന്നു. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് ഉന്നോ ജില്ലാ […]

ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പാലക്കാട് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പാലക്കാട് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മി സം​ഘം ഷി​ബു​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട്, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ.

കീഴാറ്റൂരില്‍ വയല്‍ക്കിളികളെ പിന്തുണച്ച് ഇന്ന് ബിജെപി മാര്‍ച്ച്

കീഴാറ്റൂരില്‍ വയല്‍ക്കിളികളെ പിന്തുണച്ച് ഇന്ന് ബിജെപി മാര്‍ച്ച്

ക​ണ്ണൂ​ര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളെ പിന്തുണച്ച് ഇന്ന് ബിജെപി മാര്‍ച്ച് നടത്തും.  കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി​യു​ള്ള ബൈ​പാ​സ് നി​ർ​മാ​ണം ഉ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാറാവണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കീ​ഴാ​റ്റൂ​രി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്കാണ് ബി​ജെ​പി മാ​ർ​ച്ച്. മാ​ർ​ച്ചി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചു. കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ല്‍ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ക, മ​ണ്ണി​ന് വേ​ണ്ടി പോ​രാ​ടു​ന്ന സ​മ​ര​ക്കാ​രു​മാ​യി സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ക, ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ ത​യാ​റാ​വു​ക, ബ​ദ​ല്‍ റോ​ഡി​നെ കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ക […]

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ കുമ്മനടിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ കുമ്മനടിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയുടെ വേദിയില്‍ കുമ്മനടിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മേളയുടെ ഉദ്ഘാടന ചടങ്ങിലാണ് വേദി കീഴടക്കി ബിജെപി നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നത്. ഈ പരിപാടിയില്‍ സ്ഥലം എം പിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിനു പോലും ക്ഷണമുണ്ടായിരുന്നില്ല. ബിജെപിയുടെ പാര്‍ട്ടി പരിപാടി പോലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടി നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും രംഗത്തു വന്നിട്ടുണ്ട്. ജനപ്രതിനിധികള്‍ പോലുമല്ലാത്ത ബിജെപി നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കയതിനെ ഇരുപാര്‍ട്ടികളും ശക്തമായി വിമര്‍ശിച്ചു. സംഭവത്തില്‍ സിപിഐഎം ആലപ്പുഴ […]