മധ്യപ്രദേശും രാജസ്ഥാനും ഡല്‍ഹിയും ബിജെപിക്ക്

മധ്യപ്രദേശും രാജസ്ഥാനും ഡല്‍ഹിയും ബിജെപിക്ക്

മധ്യപ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലും ബിജെപിക്ക് മേല്‍ക്കൈ. മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം നേടാനായി. മധ്യപ്രദേശില്‍ ബിജെപി 133, കോണ്‍ഗ്രസ് 60, ബിഎസ്പി 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് ഇവിടെ വേണ്ടത്. രാജസ്ഥാനില്‍ ബിജെപി 112, കോണ്‍ഗ്രസ് 30, ബിഎസ്പി നാല് എന്ന നിലയിലാണ് ലീഡ് ചെയ്യുന്നത്. 101 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന 70 മണ്ഡലങ്ങളില്‍ 30 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു. എഎപിക്ക് 25 ഉം […]

ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി മുന്നില്‍

ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി മുന്നില്‍

കടുത്ത ത്രികോണമത്സരം നടക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ. അരവിന്ദ് കേജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി തൊട്ടു പിന്നാലെ തന്നെയുണ്ട്. തുടര്‍ച്ചയായ പിന്തുണ തേടുന്ന കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. വോട്ടെണ്ണല്‍ ആരംഭിച്ചു മണിക്കൂറുകള്‍ക്കുളളിലും ഒരു പാര്‍ട്ടിക്കും വ്യക്തമായ ലീഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ് ലഭിച്ചിരുന്നു. ആദ്യ സൂചനകളില്‍, മത്സരം നടന്ന 70 സീറ്റുകളില്‍ ലീഡ് സൂചനകള്‍ അറിവായ 24 എണ്ണത്തില്‍ പത്തിടത്ത് ബിജെപിയും അഞ്ചിടത്ത് […]

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമെന്ന്എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും രാജസ്ഥാനില്‍ കോണ്‍ഗ്രസ്സില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നുമാണ് പ്രവചനം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 15 കൊല്ലത്തെ തുടര്‍ച്ചയായ കോണ്‍ഗ്രസ് ആധിപത്യം അവസാനിക്കുകയാണെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനത്തിലെ പ്രധാനപ്പെട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് മികച്ച തുടക്കം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഫലങ്ങള്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പറയുന്നു. എന്നാല്‍, ഏറ്റവും വലിയ കക്ഷി ബിജെപിയായിരിക്കുമെന്നാണ് പ്രവചനം. ശക്തമായ ത്രികോണമത്സരം […]

ടൈംസ് നൗ അഭിപ്രായ സര്‍വ്വേയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

ടൈംസ് നൗ അഭിപ്രായ സര്‍വ്വേയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍കൈ ബിജെപി നേടുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം പുറത്തു വരുന്നു. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനം ബിജെപിക്ക് കിട്ടുമെന്നാണ് ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പറയുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കു ലഭിക്കുമെങ്കിലും ഡല്‍ഹിയില്‍ പോരാടേണ്ടി വരുമെന്നും പറയുന്നു. ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നതെങ്കിലും അവസാന വിജയം ബിജെപിക്കെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സീറ്റുകള്‍ക്ക് കനത്ത […]

ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ബി.ജെ. പിക്ക് തലവേദനയാകുമോ…

ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ബി.ജെ. പിക്ക് തലവേദനയാകുമോ…

ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ബി.ജെ.പി. സംസ്ഥാനഘടകത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ഡോ. ഹര്‍ഷവര്‍ദ്ധനെ സ്ഥാനാര്‍ഥിയാക്കാനുള്ള ദേശീയ നേതൃത്ത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ നിന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ വിജയ് ഗോയല്‍ ഇറങ്ങിപ്പോയി. ഇതോടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗവും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് മാറ്റി വച്ചു. അതേ സമയം താന്‍ തിരഞ്ഞെടുപ്പ് സമിതി അംഗമല്ലെന്നും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിജയ് ഗോയല്‍ പ്രതികരിച്ചു. ഡോ. ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ വന്നപ്പോള്‍ […]

ഡോ.ഹര്‍ഷവര്‍ധന്‍ ബി.ജെ.പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കും

ഡോ.ഹര്‍ഷവര്‍ധന്‍ ബി.ജെ.പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കും

ഡോ. ഹര്‍ഷവര്‍ധന്‍ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന.സംസ്ഥാന പ്രസിഡന്റ് വിജയ് ഗോയലിന് പകരമാണ് ഹര്‍ഷവര്‍ധന്റെ പേര് നിര്‍ദ്ദേശിച്ചത്. ഗോയലിന് പാര്‍ട്ടിക്കകത്തും പുറത്തും സ്വീകാര്യത കുറഞ്ഞതാണ് പാര്‍ട്ടിയെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അറിയപ്പെടുന്ന ഇ.എന്‍.ടി സര്‍ജനായ ഡോ.ഹര്‍ഷവര്‍ധനെ 1990 ലെ ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു. ഈ ഫെബ്രുവരിയിലാണ് ഗോയല്‍ ബി.ജെ.പി ഡല്‍ഹി സംസ്ഥാന പ്രസിഡന്റായി നിയമിതനായത്. അദ്ദേഹത്തിന്റെ എട്ടുമാസത്തെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയില്ലെന്നും വിഭാഗീയ കൂടുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. ഷീലാ ദീക്ഷിത്തിനെതിരെ മത്സരിക്കാന്‍ കറപുരളാത്ത പ്രതിച്ഛായയുള്ള […]

ഭട്കലിന് ലീഗ് നേതാക്കളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി

ഭട്കലിന് ലീഗ് നേതാക്കളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി

യാസിന്‍ ഭട്കലുമായി ലീഗ് നേതാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ എന്‍ഡിഎഫിന്റെ വളര്‍ച്ച മുസ്‌ലീം ലീഗിന്റെ സംരക്ഷണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. കാസര്‍ഗോഡ് വെടിവെയ്പും അതിനുശേഷമുണ്ടായ സംഭവവുമൊക്കെ ഇത് സൂചിപ്പിച്ചിട്ടുണ്ട്. കാസര്‍ഗോഡ് വെടിവെയ്പും കാഞ്ഞങ്ങാട് സംഘര്‍ഷവും മുസ്‌ലീം ലീഗിന്റെ സമ്മേളനത്തിനിടെയാണ് ഉണ്ടായതെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.    

1 18 19 20