ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ കുമ്മനടിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ കുമ്മനടിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയുടെ വേദിയില്‍ കുമ്മനടിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മേളയുടെ ഉദ്ഘാടന ചടങ്ങിലാണ് വേദി കീഴടക്കി ബിജെപി നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നത്. ഈ പരിപാടിയില്‍ സ്ഥലം എം പിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിനു പോലും ക്ഷണമുണ്ടായിരുന്നില്ല. ബിജെപിയുടെ പാര്‍ട്ടി പരിപാടി പോലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടി നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും രംഗത്തു വന്നിട്ടുണ്ട്. ജനപ്രതിനിധികള്‍ പോലുമല്ലാത്ത ബിജെപി നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കയതിനെ ഇരുപാര്‍ട്ടികളും ശക്തമായി വിമര്‍ശിച്ചു. സംഭവത്തില്‍ സിപിഐഎം ആലപ്പുഴ […]

മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം; പ്രതീക്ഷയില്‍ ബിജെപി

മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം; പ്രതീക്ഷയില്‍ ബിജെപി

ഷില്ലോംഗ്: മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി തിരക്കിട്ട ശ്രമങ്ങള്‍ തുടങ്ങി. ഇന്നലെ രാത്രി വൈകി കോണ്‍ഗ്രസ് നേതാക്കള്‍ ഗവണര്‍ ഗംഗാ പ്രസാദിനെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. അതേസമയം, എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തൊന്നും കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. മണിപ്പൂരിലും ഗോവയിലും സമാന സാഹചര്യത്തില്‍ ബിജെപി ഭരണം പിടിച്ചിരുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടത്. മേഘാലയയില്‍ 21 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. […]

സിപിഐഎമ്മിന് തിരിച്ചടി നല്‍കി ത്രിപുരയില്‍ ബിജെപിക്ക് ചരിത്രനേട്ടം; കേരളം ഇനി രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍;കേന്ദ്രഭരണത്തിനൊപ്പം ബിജെപിയുടെ കീഴില്‍ ഇനി 21 സംസ്ഥാനങ്ങള്‍

സിപിഐഎമ്മിന് തിരിച്ചടി നല്‍കി ത്രിപുരയില്‍ ബിജെപിക്ക് ചരിത്രനേട്ടം; കേരളം ഇനി രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍;കേന്ദ്രഭരണത്തിനൊപ്പം ബിജെപിയുടെ കീഴില്‍ ഇനി 21 സംസ്ഥാനങ്ങള്‍

അഗര്‍ത്തല: കാല്‍ നൂറ്റാണ്ടോളം രാജ്യത്ത് ചെങ്കൊടി പാറിച്ച കമ്മ്യൂണിസ്റ്റ് കോട്ടയായ ത്രിപുര ബിജെപിക്ക് മുന്നില്‍ കീഴടങ്ങിയത് രാഷ്ട്രീയ നിരീക്ഷകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി പാറിക്കളിച്ച ചെങ്കോട്ടയില്‍ ഇനി കാവിക്കൊടി പാറിക്കാന്‍ ബിജെപിയും തയ്യാറായി. മുപ്പത് വര്‍ഷം സിപിഐഎം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടമാകുന്നതോടെ സിപിഐഎം ഭരണം രാജ്യത്ത് കേരളത്തില്‍ മാത്രമായി ഒതുങ്ങി. ഇടതുപക്ഷം തൃപുരയില്‍ കൂപ്പുകുത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കിയെങ്കിലും ബിജെപിയുടെ മുന്നേറ്റം സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ത്രിപുര ,നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ […]

ചെങ്കോട്ട തകര്‍ത്ത് ത്രിപുരയിലെ ബിജെപിയുടെ മുന്നേറ്റത്തിന് പിന്നില്‍ ഈ മൂവര്‍ സംഘം

ചെങ്കോട്ട തകര്‍ത്ത് ത്രിപുരയിലെ ബിജെപിയുടെ മുന്നേറ്റത്തിന് പിന്നില്‍ ഈ മൂവര്‍ സംഘം

അഗര്‍ത്തല: രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റു മുതലേ സിപിഎമ്മിനെ വിറപ്പിച്ചാണു ബിജെപി മുന്നേറിയത്. കഴിഞ്ഞതവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപി, കൃത്യതയും സൂക്ഷ്മതയോടെയും നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. വിദഗ്ധമായ ആസൂത്രണത്തിന്റെയും തന്ത്രങ്ങളുടെയും വിജയമാണ് ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കാന്‍ ബിജെപിക്ക് അവസരമൊരുക്കിയത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളെയും സിപിഐഎമ്മിന്റെ പാളിച്ചകളെയും സമര്‍ത്ഥമായി മുതലെടുക്കാനും അവസരത്തിനൊത്ത് ചുവടുവെക്കാനും ബിജെപിക്ക് സാധിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞരില്‍ പ്രധാനിയും ആര്‍എസ്എസ് നേതാവുമായ സുനില്‍ ദേവ്ധറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ത്രിപുരയില്‍ ബിജെപിയുടെ രാഷ്ട്രീയ […]

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര്‍ കമ്പാര്‍ പുതിയ അധ്യക്ഷന്‍

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര്‍ കമ്പാര്‍ പുതിയ അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി പിന്തുണച്ച പ്രതിഭാ റായിക്ക് തോല്‍വി. പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്പാര്‍ പുതിയ അധ്യക്ഷന്‍. 29 തിനെതിരെ 56 വോട്ടുകള്‍ക്കാണ് കമ്പാറിന്റെ  വിജയം. അക്കാദമിയുടെ അധ്യക്ഷ സ്​ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ്​ കമ്പാര്‍. 20 വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ കര്‍ണാടക സ്വദേശി അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തെത്തുന്നത്​. ഒഡിയ എഴുത്തുകാരി പ്രതിഭാറായിയ്ക്ക് പുറമെ മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര വി. നെമദെയും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തേക്ക്​ മത്സരിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ […]

നേതൃമാറ്റം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ബിജെപി

നേതൃമാറ്റം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ബിജെപി

രാജസ്ഥാന്‍ ബിജെപിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. സംസ്ഥാനത്ത് ബിജെപി പാര്‍ട്ടിയിലുള്ള വിഭാഗീയത ഇതോടെ രൂക്ഷമായി. സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്നാണ് ഒരു വിഭാഗം പാര്‍ട്ടി അംഗങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ട ജില്ലാ ബിജെപി പ്രസിഡന്റ് അശോക് ചൗധരി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടി മുഖ്യമന്ത്രി വസുന്ധര രാജെയോ പാർട്ടി സംസ്ഥാന അധ്യക്ഷൻ അശോക് പ്രണാമിയോ തൽസ്ഥാനങ്ങളിൽ തുടരുകയാണെങ്കിൽ 2018ലെയും 19ലെയും തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ അവസ്ഥ […]

മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി

മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ഇവര്‍ പാകിസ്താനിലേക്ക് പോകണമെന്നും വിനയ് കത്യാര്‍ പറഞ്ഞു. ജനസംഖ്യാനുപാതത്തിന്റെ കണക്കില്‍ രാജ്യത്തെ വിഭജിച്ചവരാണ് അവര്‍. അങ്ങനെയുള്ളപ്പോള്‍ അവര്‍ ഇന്ത്യയില്‍ ജിവിക്കേണ്ട കാര്യമെന്താണെന്നും കത്യാര്‍ ചോദിച്ചു. മുസ്ലീങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരായിരുന്നു. ജനസംഖ്യയുടെ എണ്ണം പറഞ്ഞ് രാജ്യത്തെ വിഭജിച്ചവര്‍ ഇവിടേക്ക് തിരിച്ചുവരേണ്ട കാര്യമെന്തായിരുന്നു. അവര്‍ക്കായി സ്ഥലങ്ങള്‍ നല്‍കിയിട്ടുണ്ട്, അവര്‍ ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പോകേണ്ടതല്ലേ എന്നും കത്യാര്‍ ചോദിച്ചു. ഇന്ത്യന്‍ മുസ്ലീംകളെ പാകിസ്താനികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലില്‍ […]

മകനെതിരായ ആരോപണത്തില്‍ ആത്മാഭിമാനമുണ്ടെങ്കില്‍ കോടിയേരി രാജി വയ്ക്കണമെന്ന് ബിജെപി

മകനെതിരായ ആരോപണത്തില്‍ ആത്മാഭിമാനമുണ്ടെങ്കില്‍ കോടിയേരി രാജി വയ്ക്കണമെന്ന് ബിജെപി

തിരുവനന്തപുരം: മകനെതിരായ കോടികളുടെ തട്ടിപ്പ് ആരോപണത്തില്‍ ആത്മാഭിമാനമുണ്ടെങ്കില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍. ലോക കേരള സഭ സംഘടിപ്പിച്ചതിന് പിന്നിലും സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിട്ടത്. പരിപാടിക്ക് ബിനാമി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കേരളത്തില്‍ അറിയപ്പെടുന്ന വ്യവസായികളെല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സഹയാത്രികരാണ്. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയുടെ വിമര്‍ശകനായ ബിജെപി എംപി രാജിവെച്ചു

നരേന്ദ്രമോദിയുടെ വിമര്‍ശകനായ ബിജെപി എംപി രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകനും മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി എംപിയുമായ നാന പട്ടോള്‍ ആണ് എം.പി സ്ഥാനം രാജിവച്ചത്. രാജിവച്ചുവെന്ന് അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് ഇദ്ദേഹം കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് നാന പട്ടോള്‍ 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയില്‍ ചേര്‍ന്നത്. ഭണ്ഡാര- ഗോണ്ഡിയ മണ്ഡലത്തില്‍നിന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി പട്ടോള്‍ ലോക്‌സഭയിലുമെത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബിജെപിയുമായി ഭിന്ന നിലപാടാണു പട്ടോള്‍ വച്ചുപുലര്‍ത്തിയിരുന്നത്. […]

ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ ‘പപ്പു’ പരാമര്‍ശം നീക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ ‘പപ്പു’ പരാമര്‍ശം നീക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യങ്ങളില്‍ നിന്ന് പപ്പു എന്ന പരാമര്‍ശം ഒഴിവാക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതിന് ‘പപ്പു’ എന്ന വാക്കാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇത് അപകീര്‍ത്തികരമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഒക്ടോബര്‍ 31ന് കിരാന എന്ന് പേരിട്ടിരുന്ന തെരഞ്ഞെടുപ്പ് പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് ബിജെപി കമ്മീഷന്റെ മീഡിയ കമ്മിറ്റിക്ക് അയച്ചിരുന്നു. പലചരക്ക് കടയിലെത്തുന്ന ആളെ പപ്പു ഭായ് വന്നെന്ന് പറഞ്ഞ് സംസാരിക്കുന്നതാണ് സ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. ഇത് മാറ്റാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്. […]