വിട്ടു വീഴ്ചയില്ലാതെ കൊച്ചി കോർപ്പറേഷൻ; ബ്ലാസ്റ്റേഴ്സ് നാടു വിട്ടേക്കും

വിട്ടു വീഴ്ചയില്ലാതെ കൊച്ചി കോർപ്പറേഷൻ; ബ്ലാസ്റ്റേഴ്സ് നാടു വിട്ടേക്കും

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാനുള്ള സാധ്യത ഏറുന്നു. ക്ലബിനോടുള്ള നിലപാടിൽ കൊച്ചി കോർപ്പറേഷനെടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ക്ലബിൻ്റെ കൊച്ചിയിലെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത്. സർക്കാരിൻ്റെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിനു ശ്രമിച്ചു കൊണ്ടിരിക്കെയാണ് കോർപ്പറേഷൻ്റെ ശാഠ്യം വീണ്ടും ഇക്കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടാക്കുന്നത്. കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ വിനോദനികുതി നൽകണമെന്ന് ചൂണ്ടിക്കാട്ടി ക്ലബിന് കോർപ്പറേഷൻ നോട്ടിസ് നൽകിയിരിക്കുകയാണ്. ഇതുവരെ വിറ്റഴിച്ച ടിക്കറ്റുകളുടെ എണ്ണം കൃത്യമായി അറിയിച്ച് ഇതിനുള്ള വിനോദനികുതി 24 മണിക്കൂറിനകം അടക്കണമെന്നാണ് കോർപ്പറേഷൻ്റെ അന്ത്യശാസനം. ഇതുവരെ കോർപ്പറേഷൻ്റെ സീൽ പതിപ്പിക്കാതെയാണ് […]

ജെയ്റോ റോഡ്രിഗസ് ദീർഘകാലം പുറത്തിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

ജെയ്റോ റോഡ്രിഗസ് ദീർഘകാലം പുറത്തിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരത്തിൽ പരുക്കേറ്റ ജെയ്റോ റോഡ്രിഗസ് ദീർഘകാലം പുറത്തിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. ജെയ്റോക്ക് പകരം പുതിയൊരു താരത്തെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ക്ലബ് അറിയിച്ചു. ജെയ്റോയുടെ ചികിത്സാ ചെലവുകൾ ക്ലബ് തന്നെ വഹിക്കും. അദ്ദേഹം വേഗത്തിൽ സുഖപ്പെടട്ടെ എന്ന ആശംസയും പോസ്റ്റിലൂടെ ക്ലബ് അറിയിക്കുന്നു. ഒഡീഷക്കെതിരെ കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ജെയ്റോ റോഡ്രിഗസ് പരുക്കേറ്റ് മടങ്ങിയിരുന്നു. സന്ദേശ് ജിങ്കൻ നേരത്തെ […]

ജിസിഡിഎ നിരത്തുന്ന വാദഗതികൾ അവാസ്തവം; തെളിവുകളുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ

ജിസിഡിഎ നിരത്തുന്ന വാദഗതികൾ അവാസ്തവം; തെളിവുകളുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ

കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ ജിസിഡിഎ നിരത്തുന്ന വാദഗതികൾ വാസ്തവത്തിന് നിരക്കാത്തതെന്ന് ക്ലബ് അധികൃതർ. നാലാം സീസണിന് ശേഷം സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ജിസിഡിഎ കണക്കാക്കിയ തുക 53ലക്ഷമാണ്. ഇതിൽ 24ലക്ഷം രൂപ ജിസിഡിഎക്ക് നൽകി. ശേഷമുള്ള അറ്റകുറ്റപ്പണികൾക്കായി ജിസിഡിഎ നൽകിയ എസ്റ്റിമേറ്റ് തുക യഥാർത്ഥ എസ്റ്റിമേറ്റ് തുകയെക്കാൾ ഭീമമായതിനാൽ (28.7ലക്ഷം) ബാക്കിയുള്ള അറ്റകുറ്റപണികൾ ക്ലബ്ബ് നേരിട്ട് നടത്തി സ്റ്റേഡിയം ഉപയോഗയോഗ്യമാക്കി. എന്നിട്ടും പണം നൽകാനുണ്ടെന്ന വാദഗതി വാസ്തവങ്ങൾക്ക് നിരക്കാത്തതാണെന്ന് ക്ലബ് അധികൃതർ പറയുന്നു. അഞ്ചാം സീസണ് ശേഷം ജിസിഡിഎ […]

ലേറ്റ് ഗോൾ (വീണ്ടും); ബ്ലാസ്റ്റേഴ്സിന് തോൽവി (വീണ്ടും)

ലേറ്റ് ഗോൾ (വീണ്ടും); ബ്ലാസ്റ്റേഴ്സിന് തോൽവി (വീണ്ടും)

തുടർച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ഹൈദരാബാദ് എഫ്സിയുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഹൈദരാബാദിൻ്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. രാഹുൽ കെപിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്. മൂന്നാം മിനിട്ടിൽ തന്നെ സഹൽ-ഒഗ്ബച്ചെ കോംബോ ഹൈദരാബാദ് ബോക്സിൽ ഒരു ചലനമുണ്ടാക്കിയതിനു ശേഷം കളി തണുത്തു. മധ്യനിരയിലായി പിന്നീട് കളി. ഇരു ഭാഗത്തേക്കും പൊസിഷൻ മാറിമറിഞ്ഞപ്പോൾ ഓർമിക്കാൻ ഒരു നീക്കം പോലും ഉണ്ടായില്ല. ഡിഫൻഡർ ജിയാനി സുയിവെർലൂൺ 10ആം […]

മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നു: ജിസിഡിഎ ചെയര്‍മാന്‍

മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നു: ജിസിഡിഎ ചെയര്‍മാന്‍

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നുവെന്ന വിവാദത്തില്‍ മറുപടിയുമായി ജിസിഡിഎ ചെയര്‍മാന്‍ വി.സലിം. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ട സഹായം ചെയ്ത് കൊടുത്ത ജിസിസിഎയെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാനാണ് നീക്കമെങ്കില്‍ അത് നടക്കില്ലെന്ന് സലിം ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സ് നല്‍കുന്ന ടിക്കറ്റ് ജിസിഡിഎയ്ക്ക് വേണ്ടന്നും സലിം പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും നിസഹകരണം മൂലമാണ് കൊച്ചി വിടാന്‍ തീരുമാനിച്ചതെന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ അറിയിച്ചിരുന്നത്. എന്നാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് കലൂര്‍ സ്റ്റേഡിയം വാടകയ്ക്ക് […]

കൊച്ചി വിടാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി വിടാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിടാനാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നീക്കം. അധികൃതരുമായുള്ള തര്‍ക്കമാണ് തീരുമാനത്തിന് പിന്നില്‍. ഐഎസ്എല്‍ മത്സര സമയങ്ങളില്‍ കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, പൊലീസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് ക്ലബിനെ പിഴിയുന്നുവെന്ന് ആരോപിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് ക്ലബ് നീങ്ങുന്നത്. നവംബര്‍ മൂന്നിന് നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. കലൂര്‍ സ്റ്റേഡിയത്തില്‍ കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷവരെ എല്ലാകാര്യങ്ങളിലും വന്‍ തടസങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ […]

സമനില തെറ്റി; ലേറ്റ് ഗോൾ ശാപം തുടർക്കഥയായപ്പോൾ ബ്ലാസ്റ്റേഴ്സിനു തോൽവി

സമനില തെറ്റി; ലേറ്റ് ഗോൾ ശാപം തുടർക്കഥയായപ്പോൾ ബ്ലാസ്റ്റേഴ്സിനു തോൽവി

മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. 83ആം മിനിട്ടിൽ വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടത്. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. കഴിഞ്ഞ സീസണിലെ ലേറ്റ് ഗോൾ ശാപം ഈ കളിയിലും വിടാതെ തുടരുന്നതാണ് കളത്തിൽ കണ്ടത്. കഴിഞ്ഞ സീസണിൽ 75 മിനിട്ടിനു ശേഷം ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്സ്. ഈ കളിയും അത് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും മുംബൈ തന്നെയാണ് മികച്ച ആക്രമണം കാഴ്ച വെച്ചത്. ആദ്യ പകുതിയിലെ മോശം […]

ഓഗ്ബച്ചെക്ക് ഇരട്ട ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് ജയം 

ഓഗ്ബച്ചെക്ക് ഇരട്ട ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് ജയം 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‍സിന്റെ ജയം. ആറാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‍സ് എ.ടി.കെ. കൊൽക്കത്തയ്ക്കെതിരേ ലീഡ് വഴങ്ങി. ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് തകര്‍പ്പന്‍ ഹാഫ് വോളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചത്. സ്കോർ 0–1 ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നാണ് കേരള ബ്ലാസ്റ്റേഴ്‍സിന്റെ സമനില ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. എ.ടി.കെ ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് പുറത്തേക്കു നീങ്ങവെ ഓടിയെത്തിയ ഓഗ്ബച്ചെ തലകൊണ്ടു ചെത്തി ബോക്സിന് […]

ആദ്യ മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതാണ്, എങ്കിലും വിജയം തന്നെ പ്രതീക്ഷിക്കാം: എൽക്കോ ഷട്ടോരി

ആദ്യ മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതാണ്, എങ്കിലും വിജയം തന്നെ പ്രതീക്ഷിക്കാം: എൽക്കോ ഷട്ടോരി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ പുതിയ തുടക്കത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ സീസണിലെ മോളം പ്രകടനത്തിന് ഇത്തവണ കിരീടത്തിലൂടെ തന്നെ പരിഹാരം ചെയ്യാമെന്ന പ്രതീക്ഷയിലാണ്. ക്ലബ്ബ്. പുതിയ പരിശീലകൻ എൽക്കോ ഷട്ടോരിയും അതേ പ്രതീക്ഷ വച്ചു പുലർത്തുന്നു. എടികെയ്ക്കെതിരായ ഉദ്ഘാടന മത്സരം ജയിച്ചുതന്നെ പുതിയ സീസൺ തുടങ്ങാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രീ-സീസൺ മത്സരങ്ങൾ ഉപേക്ഷിച്ചതും സന്ദേശ് ജിങ്കൻ ഉൾപ്പടെയുള്ള താരങ്ങളുടെ പരുക്കും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായെങ്കിലും അതിനെല്ലാം പരിഹാരം കണ്ടെത്താൻ സീസണിന് മുന്നോടിയായി […]

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ; ജിങ്കൻ ഇല്ല

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ; ജിങ്കൻ ഇല്ല

ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മൂന്നു മലയാളികളുണ്ട്. 23 അംഗ ടീമിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചത്. സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. ജിങ്കനു പരിക്കേറ്റതിനാൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിങ്കൻ്റെ അഭാവത്തിൽ അനസ് ഫസ്റ്റ് ഇലവനിലെത്തും. സെപ്തംബർ 15നു നടക്കുന്ന മത്സരത്തിൽ ജയിക്കുക എന്നതു മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനെതിരെ സമനില നേടിയ ഇന്ത്യ തികഞ്ഞ […]

1 2 3 9