ഐഎസ്എല്‍: ഗോവയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിളക്കത്തില്‍

ഐഎസ്എല്‍: ഗോവയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിളക്കത്തില്‍

ഗോവ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കേരളാ ബ്ലാസ്റ്റേഴ്‌സ്‌ന്റെ മൂന്നാം സീസണിലെ രണ്ടാം വിജയമാണിത്. മലയാളി താരം മുഹമ്മദ് റാഫിയുടേയും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെയും മിന്നുംഗോളില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയാഘോഷം. 24 ാം മിനിറ്റില്‍ ജൂലിയോ സീസറിലൂടെ ആധിപത്യം നേടിയ ഗോവയെ ബ്ലാസ്റ്റേഴ്‌സ് തടുക്കുകയായിരുന്നു. കാല്‍പ്പന്തുകളിയുടെ കളിത്തൊട്ടിലില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ഗോവ തകര്‍ന്നടിഞ്ഞു. 46 ാം മിനിറ്റില്‍ മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഇതോടെ വിജയഗോളിനായി ഇരു ടീമുകളും […]

രണ്ടാം വിജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും :പോരാട്ടം പുണെ സിറ്റിയോട്

രണ്ടാം വിജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും :പോരാട്ടം പുണെ സിറ്റിയോട്

പുണെ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ജയത്തിനായി പുണെ സിറ്റിക്കെതിരെ ഇന്നിറങ്ങും.പുണെയുടെ തട്ടകമായ ബാലെവാഡി ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. സീസണിലെ ആദ്യജയമാണ് മുംബൈക്കെതിരെ നേടിയത്. മൈക്കല്‍ ചോപ്രയിലൂടെ ആദ്യഗോളും. സ്വന്തം കാണികളുടെ മുന്നില്‍ താളം വീണ്ടെടുത്തതിന്റെ ആത്മവിശ്വാസവുമായാണ് പൂനെ സിറ്റിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. മുംബൈക്കെതിരെ നിരവധി […]

ഐഎസ്എല്‍ 2016: കേരളാബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഐഎസ്എല്‍ 2016: കേരളാബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

കൊച്ചി:ഐഎസ്എല്‍ 2016 സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ 7 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് തുടങ്ങിയത്. നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പനക്ക് പുറമെ ഓണ്‍ലൈനായും ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. 200, 300, 500 രൂപ നിരക്കിലാണ് ടിക്കറ്റുകള്‍ നല്‍കുക. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസിലും തെരഞ്ഞെടുക്കപ്പെട്ട ഫെഡറല്‍ ബാങ്ക് ഔട്ട് ലെറ്റുകളിലും മുത്തൂറ്റിന്റെ ശാഖകളിലും ടിക്കറ്റുകള്‍ ലഭ്യമാകും. bookmyshow.com  എന്ന സൈറ്റ് വഴി ഓണ്‍ലൈനായും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. 25 ശതമാനം […]

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കും

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ത്തന്നെ നടത്തുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) അറിയിച്ചു. അണ്ടര്‍ 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മല്‍സരങ്ങള്‍ നടത്താനാവില്ലെന്ന പ്രചാരണത്തില്‍ സത്യമില്ലെന്നും കെഎഫ്എ അറിയിച്ചു. ഐഎസ്എല്ലിന്റെ മൂന്നാം സീസണ്‍ ഒക്ടോബര്‍ അഞ്ചന് കൊച്ചിയില്‍ നടക്കും.മാച്ചിനായുള്ള പിച്ച് അന്ന് ഒരുക്കാനാണ് സംഘാടകരുടെ പദ്ധതി. അതിനുമുമ്പുള്ള ജോലികള്‍ നേരത്തെ ചെയ്തു തീര്‍ക്കും. അതേസമയം ഗാലറിയില്‍ അക്കമിട്ട ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്ന ജോലി സൂപ്പര്‍ […]

മൈക്കല്‍ ചോപ്രയുടെ ഗോളില്‍ കേരളബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും വിജയം

മൈക്കല്‍ ചോപ്രയുടെ ഗോളില്‍ കേരളബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും വിജയം

ബാങ്കോക്ക് : ഐഎസ്എല്‍ ഫുട്‌ബോള്‍ മൂന്നാം സീസണിനു മുന്നോടിയായ സന്നാഹ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വിജയം.ഫ്രായെ യുണൈറ്റഡ് ,ബിഇസി ടെറോ സംയുക്ത ടീമിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൈക്കല്‍ ചോപ്രയാണ് 1-0ന് നി വിജയം നേടിയെടുത്തത്. ഒന്നാം ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് 75 ാം മിനിറ്റില്‍ തിരികെ കയറിയെങ്കിലും എതിരാളികള്‍ക്കു ഗോളവസരങ്ങള്‍ മുതലാക്കാനായില്ല. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ആദ്യലൈനപ്പ് മുതല്‍ കളത്തില്‍ സാന്നിധ്യം അറിയിച്ചശേഷം രണ്ടാം പകുതിയില്‍ പ്രതീക് ചൗധരിക്കായി വഴിമാറി. മധ്യനിരയില്‍ അസ്‌റാത് മഹ്മതിനു പകരം […]

ആദ്യപരിശീലന മത്സരം: കേരളാബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

ആദ്യപരിശീലന മത്സരം: കേരളാബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

ബാങ്കോക്ക്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ബി.ബി.സി.യു എഫ്.സിക്കെതിരെ ബാങ്കോക്കില്‍ നടന്ന ആദ്യ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ബ്ലാസ്‌റ്റേഴ്‌സ് ടീം 21 നാണ് ബിഗ് ബാങ് ചൗള യുണൈറ്റഡ് ക്ലബിനെ തോല്‍പ്പിച്ചത്. കളിയുടെ 30 ാം മിനിറ്റില്‍ സൂപ്പര്‍ താരം മൈക്കിള്‍ ചോപ്രയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ വലയിലാക്കിയത്. ആദ്യ പകുതിക്കു ശേഷം 50 ാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. ബാങ്കോക്ക് യുണൈറ്റഡിനെതിരെയും, പട്ടായ യുണൈറ്റഡിനെതിരെയും ഓരോ പരിശീലന […]

ബ്ലാസ്റ്റേഴ്‌സിന്റെ നാട്ടിലെ ആദ്യ അങ്കം ഒക്ടോബര്‍ അഞ്ചിന്; പോര് കൊല്‍ക്കത്തയുമായി; ഇതാ ഐഎസ്എല്‍ മത്സരക്രമം

ബ്ലാസ്റ്റേഴ്‌സിന്റെ നാട്ടിലെ ആദ്യ അങ്കം ഒക്ടോബര്‍ അഞ്ചിന്; പോര് കൊല്‍ക്കത്തയുമായി; ഇതാ ഐഎസ്എല്‍ മത്സരക്രമം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യം ഹോം മാച്ച് ഒക്ടോബര്‍ അഞ്ചിന്. ശക്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് നാട്ടിലെ ആദ്യ മത്സരത്തില്‍ എതിരാളികള്‍. ഒക്ടോബര്‍ ഒന്നിന് ഉത്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായും ബ്ലാസ്‌റ്റേഴ്‌സ് കളിക്കും. ഗുവാഹത്തിയിലാണ് മത്സരം. ഡിസംബര്‍ നാലിനാണ് അവസാന ഗ്രൂപ്പ് മത്സരവും ഹോം മത്സരവും. ഈ മത്സരത്തിലും നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് കേരള ടീമിന്റെ എതിരാളികള്‍. ഏഴ് വീതും ഏവേ,ഹോം മാച്ചുകളിലാണ് ബ്ലാസ്‌റ്റേഴ്‌സ് പന്തുതട്ടുക. ആദ്യപാദ […]

1 8 9 10