ആദ്യ മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതാണ്, എങ്കിലും വിജയം തന്നെ പ്രതീക്ഷിക്കാം: എൽക്കോ ഷട്ടോരി

ആദ്യ മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതാണ്, എങ്കിലും വിജയം തന്നെ പ്രതീക്ഷിക്കാം: എൽക്കോ ഷട്ടോരി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ പുതിയ തുടക്കത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ സീസണിലെ മോളം പ്രകടനത്തിന് ഇത്തവണ കിരീടത്തിലൂടെ തന്നെ പരിഹാരം ചെയ്യാമെന്ന പ്രതീക്ഷയിലാണ്. ക്ലബ്ബ്. പുതിയ പരിശീലകൻ എൽക്കോ ഷട്ടോരിയും അതേ പ്രതീക്ഷ വച്ചു പുലർത്തുന്നു. എടികെയ്ക്കെതിരായ ഉദ്ഘാടന മത്സരം ജയിച്ചുതന്നെ പുതിയ സീസൺ തുടങ്ങാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രീ-സീസൺ മത്സരങ്ങൾ ഉപേക്ഷിച്ചതും സന്ദേശ് ജിങ്കൻ ഉൾപ്പടെയുള്ള താരങ്ങളുടെ പരുക്കും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായെങ്കിലും അതിനെല്ലാം പരിഹാരം കണ്ടെത്താൻ സീസണിന് മുന്നോടിയായി […]

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ; ജിങ്കൻ ഇല്ല

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ; ജിങ്കൻ ഇല്ല

ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മൂന്നു മലയാളികളുണ്ട്. 23 അംഗ ടീമിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചത്. സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. ജിങ്കനു പരിക്കേറ്റതിനാൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിങ്കൻ്റെ അഭാവത്തിൽ അനസ് ഫസ്റ്റ് ഇലവനിലെത്തും. സെപ്തംബർ 15നു നടക്കുന്ന മത്സരത്തിൽ ജയിക്കുക എന്നതു മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനെതിരെ സമനില നേടിയ ഇന്ത്യ തികഞ്ഞ […]

ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്സ് വിട്ടു; ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ട്

ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്സ് വിട്ടു; ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരമായിരുന്ന ദീപേന്ദ്ര നെഗി ഇനി ഐഎസ്എല്ലിലെ പുതിയ ക്ലബായ ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് എഫ്സിയുമായി രണ്ട് വർഷത്തെ കരാറിലാണ് യുവതാരം ഒപ്പുവെച്ചത്. പൂനെ സിറ്റിക്ക് പകരം ഐഎസ്എല്ലിലേക്ക് എത്തിയ ഹൈദരാബാദിന്റെ രണ്ടാമത്തെ പ്രധാന സൈനിംഗ് ആണ് നെഗി. കഴിഞ്ഞ ദിവസം താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന കാര്യം നെഗി ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിനു പിന്നാലെ ആണ് സൈനിംഗ്. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് നെഗി. ഡേവിഡ് […]

ബ്ലാസ്റ്റേഴ്സിന്റെ വല്ല്യേട്ടൻ ബൂട്ടഴിച്ചു; ആശംസകളുമായി ആരാധകർ

ബ്ലാസ്റ്റേഴ്സിന്റെ വല്ല്യേട്ടൻ ബൂട്ടഴിച്ചു; ആശംസകളുമായി ആരാധകർ

വടക്കന്‍ അയര്‍ലന്‍ഡിന്റെയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും മുന്‍ നായകനായ ആരോണ്‍ ഹ്യൂസ് വിരമിച്ചു. ബെലാറസിനെതിരായ യൂറോ യോഗ്യതാ മത്സരത്തിന് ശേഷം നിലവിലെ അയര്‍ലന്‍ഡ് നായകന്‍ സ്റ്റീവന്‍ ഡേവിസാണ് ഹ്യൂസിൻ്റെ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. അന്താരാഷ്ട്ര, ക്ലബ് മത്സരങ്ങളിൽ നിന്നെല്ലാം അദ്ദേഹം വിരമിച്ചു എന്നാണ് റിപ്പോർട്ട്. അയര്‍ലന്‍ഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ ഹ്യൂസ് 1998 മുതല്‍ അയര്‍ലന്‍ഡ് ജഴ്‌സിയിലെ നിറ സാന്നിദ്ധ്യമായിരുന്നു. ദേശീയ ജഴ്‌സിയില്‍ 112 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം ഒരു ഗോളും നേടിയിട്ടുണ്ട്. 1997ല്‍ ന്യൂകാസില്‍ യുണൈറ്റഡിനൊപ്പമായിരുന്നു […]

ഐ-ലീഗിലെ ഗോളടി വീരൻ പെഡ്രോ മാൻസി ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്

ഐ-ലീഗിലെ ഗോളടി വീരൻ പെഡ്രോ മാൻസി ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്

കഴിഞ്ഞ സീസണിൽ ഐ-ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സിക്ക് വേണ്ടി ഉജ്ജ്വല പ്രകടനം പുറത്തെടുത്ത സ്പാനിഷ്-ഉറുഗ്വേ ഫോർവേഡ് പെഡ്രോ മാൻസി കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും പെഡ്രോയുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീസണിൽ ചെന്നൈ സിറ്റിയെ ചാമ്പ്യന്മാരാക്കുന്നതിൽ വലിയ പങ്കാണ് പെഡ്രോ വഹിച്ചത്. 18 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അടിച്ചു കൂട്ടിയ പെഡ്രോ ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തിരുന്നു. ഹീറോ സൂപ്പർ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് […]

സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം; ഐഎസ്എല്ലിലെ നിര്‍ഭാഗ്യം മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം; ഐഎസ്എല്ലിലെ നിര്‍ഭാഗ്യം മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

ഭുവനേശ്വര്‍: ഐ ലീഗിലെ ടീമുകളും ഐഎസ്എല്ലിലെ ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ കപ്പിന് മാര്‍ച്ച് 15ന് ഭുവനേശ്വറില്‍ തുടക്കമാകും. യോഗ്യതാ മത്സരങ്ങളാണ് ആദ്യം നടക്കുക. യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഐ ലീഗിലെയും ഐഎസ്എല്ലിലെയും ആദ്യ ആറു സ്ഥാനക്കാര്‍ക്ക് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഐ ലീഗിലെയും ഐഎസ്എല്ലിലെയും 7 മുതല്‍ 10 വരെ സ്ഥാനങ്ങളുള്ള ടീമുകള്‍ക്ക് യോഗ്യതാ മത്സരങ്ങളും നടത്തും. യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന നാലു ടീമുകളുള്‍പ്പെടെ ആകെ 16 […]

മോശം പ്രകടനം; തലപ്പത്ത് അടിമുടി മാറ്റം; ബ്ലാസ്റ്റേഴ്‌സിനെ ഇനി ധീരനായ വീരന്‍ നയിക്കും

മോശം പ്രകടനം; തലപ്പത്ത് അടിമുടി മാറ്റം; ബ്ലാസ്റ്റേഴ്‌സിനെ ഇനി ധീരനായ വീരന്‍ നയിക്കും

കൊച്ചി: ഐഎസ്എല്ലിലെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് ഇന്ന് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തോടെ വിരാമമായി. സ്വന്തം തട്ടകത്തില്‍ നടന്ന അവസാന പോരാട്ടത്തിലും ബ്ലാസ്റ്റേഴ്‌സിന് നിരാശ തന്നെയായിരുന്നു ഫലം. അവസാന പോരാട്ടത്തില്‍ പത്ത് പേരായി ചുരുങ്ങിയ നോര്‍ത്ത്ഈസ്റ്റിനോട് ഗോള്‍രഹിത സമനിലയില്‍ പിരിയാനായിരുന്നു കൊമ്പന്‍മാരുടെ യോഗം. രണ്ട് ജയവും ഒന്‍പത് സമനിലകളുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോരാട്ടം അവസാനിപ്പിച്ചത്. ഇതോടുകൂടി വന്‍ മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ വന്നിരിക്കുന്നത്. പുതിയ സിഇഒ ആയി വീരന്‍ ഡി സില്‍വ നിയമിതനായി. […]

യുവതാരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; കേരള ഫുട്‌ബോളിന് വന്‍ തിരിച്ചടി

യുവതാരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; കേരള ഫുട്‌ബോളിന് വന്‍ തിരിച്ചടി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് മലയാളി യുവതാരം അലക്‌സ് ഷാജി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീം താരം അലക്‌സ് ഷാജിയാണ് ക്ലബ്ബ് വിട്ടത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം മൂലമാണ് താരം ക്ലബ്ബ് വിട്ടതെന്നാണ് സൂചന. കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ച ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നു. സന്തോഷ് ട്രോഫിക്ക് ശേഷം ഒരു മത്സരത്തിലും അലക്‌സിനെ കളിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ജിതിന്‍, അഫ്ദല്‍ എന്നീ മലയാളി താരങ്ങളെ സന്തോഷ് ട്രോഫി കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. കേരള […]

ഇന്ന് ഐഎസ്എല്ലില്‍ തീ പാറുന്ന കളി; കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും

ഇന്ന് ഐഎസ്എല്ലില്‍ തീ പാറുന്ന കളി; കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും

ബംഗളൂരു: ഐഎസ്എല്‍ ഫുട്ബാളില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി ഏഴര മുതലാണ് മത്സരം. ബ്‌ളാസ്റ്റേഴ്‌സിന്റെ സീസണിലെ 15ാമത്തെ മത്സരമാണിത്. ഇതുവരെ ഒറ്റക്കളി മാത്രം ജയിച്ച മഞ്ഞപ്പട, 10 ടീമുകളില്‍ ഒന്‍പതാം സ്ഥാനത്താണ്. എന്നാല്‍ ബംഗളൂരു എഫ്.സി 13 മത്സരങ്ങളില്‍ ഒന്‍പതും ജയിച്ച് ഒന്നാം സ്ഥാനത്താണ്. അതുപോലെതന്നെ, ഐലീഗ് ഫുട്ബാളില്‍ ഗോകുലം എഫ്.സി ഇന്ന് റയല്‍ കാശ്മീരിനെ നേരിടും. ഉച്ചയ്ക്ക് രണ്ടു മുതല്‍ റയലിന്റെ തട്ടകമായ പോളോഗ്രൗണ്ടിലാണ് മത്സരം. ഗോകുലത്തിന്റെ […]

ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി; എം.പി സക്കീറിന് വിലക്ക്

ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി; എം.പി സക്കീറിന് വിലക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. മഞ്ഞപ്പടയുടെ സ്വന്തം എം.പി സക്കീറിന് വിലക്ക്. ആറ് മാസത്തെ വിലക്കാണ് സക്കീറിന് ഐഎസ്എല്‍ നല്‍കിയത്. ഈ സീസണിലും അടുത്ത സീസണ്‍ തുടക്കത്തിലും സക്കീറിന് കളിക്കാന്‍ ആവില്ല. ഡിസംബര്‍ 16ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിനിടെ റഫറിക്ക് നേരെ പന്തെടുത്തെറിഞ്ഞതിനാണ് സക്കീറിനെതിരെ നടപടി. മത്സരത്തിനിടെ മുംബൈ താരം റാഫേല്‍ ബാസ്റ്റോസിനെ സക്കീര്‍ ഫൗള്‍ ചെയ്തതിന് റഫറി ഉമേഷ് ബോറ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും ഉയര്‍ത്തി. ഇതില്‍ പ്രതിഷേധിച്ചാണ് സക്കീര്‍ […]