ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍; എഫ്‌സി ഗോവയ്‌ക്കെതിരെയുള്ള പോരാട്ടം നിര്‍ണായകം; അനസിന്റെയും സികെ വിനീതിന്റെയും കളത്തിലെ സാധ്യതകള്‍ ഇങ്ങനെ

ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍; എഫ്‌സി ഗോവയ്‌ക്കെതിരെയുള്ള പോരാട്ടം നിര്‍ണായകം; അനസിന്റെയും സികെ വിനീതിന്റെയും കളത്തിലെ സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്ക് എഫ്‌സി ഗോവയാണ് എതിരാളികള്‍. എടികെയ്‌ക്കെതിരെ ജയിച്ച് തുടങ്ങിയെങ്കിലും കൊമ്പന്‍മാര്‍ തപ്പിത്തടയുകയാണിപ്പോഴും. നാല് കളി സമനിലയില്‍ കുടുങ്ങിയപ്പോള്‍ അവസാന മത്സരത്തില്‍ ബെംഗളുരു എഫ്‌സിക്ക് മുന്നില്‍ അടിതെറ്റി. ആറ് കളിയില്‍ പതിനെട്ട് ഗോളടിച്ച എഫ്‌സി ഗോവയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള കളി മതിയാവില്ല ബ്ലാസ്റ്റേഴ്‌സിന്. എട്ട് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് ഏഴെണ്ണം വഴങ്ങി. ഇതുകൊണ്ടുതന്നെ പ്രതിരോധത്തിലെ കരുത്തനായ അനസ് എടത്തൊടിക ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ […]

വീണ്ടും റഫറിയുടെ ചതി; രോക്ഷാകുലരായി ബ്ലാസ്‌റ്റേഴ്‌സ് നായകനും കോച്ചും; പ്രതികരണം ഇങ്ങനെ

വീണ്ടും റഫറിയുടെ ചതി; രോക്ഷാകുലരായി ബ്ലാസ്‌റ്റേഴ്‌സ് നായകനും കോച്ചും; പ്രതികരണം ഇങ്ങനെ

കൊച്ചി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത് റഫറിയോ?. ബംഗലൂരു എഫ്‌സിക്കായി സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡാണെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരോപണം. ഓഫ് സൈഡാണെന്ന് വ്യക്തമായിട്ടും റഫറി ബംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ചത് അത്ഭുതപ്പെടുത്തിയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് മത്സരശേഷം പറഞ്ഞു. ബംഗലൂരുവിനെ തോല്‍പ്പിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് അറിയാമായിരുന്നു. പ്രത്യേകിച്ചും ഓഫ് സൈഡിലൂടെ അവര്‍ ആദ്യ ഗോള്‍ നേടിയ സാഹചര്യത്തില്‍. ആദ്യഗോളിന് തന്റെ ടീമിലെ ആരെയെങ്കിലും കുറ്റപ്പെടുത്താനാവില്ലെന്നും ഐഎസ്എല്ലില്‍ വീഡിയോ അസിസ്റ്റ് റഫറി(വാര്‍) […]

അഞ്ചാം മത്സരത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെങ്കിലും വീണ്ടും സമനിലപ്പൂട്ടില്‍ കിതച്ച് ബ്ലാസ്‌റ്റേഴ്‌സ്

അഞ്ചാം മത്സരത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെങ്കിലും വീണ്ടും സമനിലപ്പൂട്ടില്‍ കിതച്ച് ബ്ലാസ്‌റ്റേഴ്‌സ്

പൂണെ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും പുണെ സിറ്റിയും തമ്മിലുള്ള മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഗോള്‍ നേടിയപ്പോള്‍ അറുപത്തിയൊന്നാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നിക്കോള കിര്‍മാരെവിച്ചാണ് തിരിച്ചടിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ വന്ന പിഴവുകളാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായ നാലാം സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പതിമൂന്നാം മിനിട്ടില്‍ മാര്‍കോ സ്റ്റാന്‍കോവിച്ചിലൂടെ വല […]

അന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ലഭിക്കുന്നത് അത്യാധുനിക സൗകര്യങ്ങളാണ്: ഡേവിഡ് ജെയിംസ്

അന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ലഭിക്കുന്നത് അത്യാധുനിക സൗകര്യങ്ങളാണ്: ഡേവിഡ് ജെയിംസ്

പൂണെ: നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചതെവന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. പൂണെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഐഎസ്എല്‍ എത്രമാത്രം പുരോഗമിച്ചെന്ന് ഉദാഹരണസഹിതം അദേഹം വ്യക്തമാക്കുന്നത്. ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ താരവും കോച്ചും ജെയിംസ് തന്നെയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആദ്യ സീസണില്‍ പൂണെയില്‍ കളിക്കാനായി എത്തിയപ്പോള്‍ കാര്യങ്ങള്‍ ഇപ്പോഴത്തെ പോലെയായിരുന്നില്ല. അന്ന് ഒരു സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഞങ്ങള്‍ പരിശീലനത്തിന് അവസരം കിട്ടിയത്. തീര്‍ത്തും പരിമിത സൗകര്യത്തിലായിരുന്നു പരിശീലനം. വിനോദസഞ്ചാരത്തിനായി വന്ന […]

ആ നിമിഷങ്ങളിലായിരുന്നു മാറ്റിമറിച്ച സംഭവം നടന്നത്; ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു

ആ നിമിഷങ്ങളിലായിരുന്നു മാറ്റിമറിച്ച സംഭവം നടന്നത്; ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു

കൊച്ചി: ഡല്‍ഹി ഡൈനാമോസിനെതിരേ ഒരുഗോള്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ നേരിയ നിരാശയിലാണ് കോച്ച് ഡേവിഡ് ജെയിംസ് പത്രസമ്മേളനത്തിന് എത്തിയത്. ടീമിന്റെ പ്രകടനത്തെക്കുറിച്ച് വാചാലനായെങ്കിലും അര്‍ഹതപ്പെട്ട ജയം കൈവിട്ടു പോയതിനെപ്പറ്റി നിരാശ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങേണ്ടി വന്നത് അര്‍ഹിച്ച പെനാല്‍റ്റി ലഭിക്കാത്തതാണെന്ന് അദേഹം പറയുന്നു. കളിയുടെ അവസാന നിമിഷങ്ങളിലായിരുന്നു മത്സരഫലം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. പന്തുമായി മുന്നേറിയ സി.കെ. വിനീതിനെ പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്യുകയായിരുന്നു. പെനാല്‍റ്റി ലഭിക്കാന്‍ […]

കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് മത്സരം ഇന്ന് കൊച്ചിയില്‍

കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് മത്സരം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഇന്ന് നടക്കുന്ന ഐഎസ്എല്ലിലെ പതിമൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാംസ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊല്‍ക്കത്തയ്‌ക്കെതിരെ അവരുടെ നാട്ടില്‍ വച്ച് നേടിയ മിന്നുന്ന ജയത്തിനുശേഷം കൊച്ചിയില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.കരുത്തന്‍മാരായ മുംബൈയെ പിന്തള്ളി മത്സരത്തിലെ അവസാന നിമിഷം വരെ മുന്നിലെത്തിയെങ്കിലും അവസാന എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില വഴങ്ങേണ്ടി വന്നു. ഡല്‍ഹി ഡൈനാമോസ് കളിച്ച […]

ചൈനയെ നേരിടാന്‍ മലയാളി തിളക്കവുമായി ഇന്ത്യ ഒരുങ്ങി; പ്രിയ കൂട്ടുക്കെട്ട് ലക്ഷ്യമിട്ട് ജിങ്കന്‍

ചൈനയെ നേരിടാന്‍ മലയാളി തിളക്കവുമായി ഇന്ത്യ ഒരുങ്ങി; പ്രിയ കൂട്ടുക്കെട്ട് ലക്ഷ്യമിട്ട് ജിങ്കന്‍

മുംബൈ: ചൈനയെ നേരിടാനുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിരണ്ടംഗ ടീമില്‍ രണ്ട് മലയാളികളാണ് ഇടം നേടിയിരിക്കുന്നത്. അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് ടീമില്‍ സ്ഥാനം പിടിച്ചത്. പ്രതിരോധ താരമായ അനസ് അണിനിരക്കുന്ന ഫുട്‌ബോള്‍ നിരയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദേശ് ജിങ്കന്‍. അനസ് എടത്തൊടികയുമായുള്ള കൂട്ടുക്കെട്ട് ചൈനയുമായുള്ള മത്സരത്തില്‍ നിര്‍ണായകമാകുമെന്നാണ് ജിങ്കന്റെ പ്രസ്താവന. അനസും ഞാനും നല്ല ധാരണയിലാണ്. കൂടുതല്‍ മത്സരം കളിക്കുന്നതിന് അനുസരിച്ച് കൂട്ടുക്കെട്ട് ശക്തമായി വരുകയാണെന്നും ജിങ്കന്‍ പറഞ്ഞു. […]

രക്ഷകര്‍ക്ക് ആദരമര്‍പ്പിച്ച് മഞ്ഞപ്പട ജേഴ്‌സി അണിഞ്ഞപ്പോള്‍ പടുകൂറ്റന്‍ ബാനറുമായി ആരാധകരും; കൈയ്യടിച്ച് കേരളം

രക്ഷകര്‍ക്ക് ആദരമര്‍പ്പിച്ച് മഞ്ഞപ്പട ജേഴ്‌സി അണിഞ്ഞപ്പോള്‍ പടുകൂറ്റന്‍ ബാനറുമായി ആരാധകരും; കൈയ്യടിച്ച് കേരളം

കൊച്ചി: കേരളക്കരയെ പ്രളയത്തില്‍ നിന്നും കൈപിടിച്ച് കയറ്റിയ രക്ഷകര്‍ക്ക് വേറിട്ട ആദരവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയുടെ പ്രതീകമായി ഗാലറിയിലുയര്‍ന്ന പടുകൂറ്റന്‍ ബാനറും മത്സ്യത്തൊഴിലാളികളെ ആദരിക്കലും നിറഞ്ഞ കൈയടിയോടാണ് ജനസാഗരം സ്വീകരിച്ചത്. വെള്ളപ്പൊക്കത്തില്‍ കേരളം മുങ്ങിയപ്പോള്‍ താങ്ങിയ മത്സ്യത്തൊഴിലാളികളുടെ വഞ്ചിയാണ് ബാനറിലെ പ്രധാനചിത്രം. അതിന് ഒപ്പം തന്നെ വഞ്ചിയുടെ ഒരറ്റം താങ്ങിപ്പിടിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സൈനികന്‍, പൊലീസ്, മത്സ്യത്തൊഴിലാളി, നഴ്‌സ് എന്നിവരുടെ ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു. കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി അവതരിച്ച നാവികസേനയുടെ […]

90-ാംമിനിറ്റ് വരെ മിന്നി; 93ല്‍ മങ്ങി; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന് സമനിലപ്പൂട്ട്

90-ാംമിനിറ്റ് വരെ മിന്നി; 93ല്‍ മങ്ങി; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന് സമനിലപ്പൂട്ട്

കൊച്ചി: ആര്‍ത്തിരമ്പിയെത്തിയ പതിനായിരങ്ങളെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ സമനിലപ്പൂട്ട്.  ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ഇഞ്ച്വറി ടൈമില്‍ പ്രഞ്ചല്‍ ഭുമിച്ച് നേടിയ ഗോളിലാണ് മുംബൈ സിറ്റി എഫ്‌സി സമനിലയില്‍ തളച്ചത്.  23-ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സാറി നേടിയ ഏക ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ജയം ഉറപ്പിച്ച നിമഷത്തിലാണ് ഭുമിച്ച് ലോങ് റേഞ്ച് ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയമോഹങ്ങളെ തല്ലി ക്കെടുത്തിയത്. 90 മിനിറ്റുവരെ ലീഡ് നേടിയ കളി കൈവിട്ടതിന്റെ നിരാശയിലാണ് ആരാധകര്‍ മടങ്ങിയത്. 70-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന് പകരക്കാരനായാണ് ഭൂമിജ് […]

ആദ്യ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയിക്കാന്‍ കാരണം വിനീത്; തുറന്ന് പറഞ്ഞ് ജെയിംസ്

ആദ്യ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയിക്കാന്‍ കാരണം വിനീത്; തുറന്ന് പറഞ്ഞ് ജെയിംസ്

അഞ്ചാം എഡിഷന്‍ ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ എടികെയെ കീഴടക്കുന്നതില്‍ നിര്‍ണായകമായത് രണ്ടാംപകുതിയിലെ സി കെ വിനീതിന്റെ സബ്സ്റ്റിറ്റിയൂഷനാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. വിനീത് മത്സരം മാറ്റിമറിച്ചെന്നല്ല മറിച്ച് വിനീത് കളത്തിലെത്തിയതിന് ശേഷം ടീം വളരെ മികച്ച് കളിക്കുകയായിരുന്നുവെന്നും, മത്സരത്തില്‍ ഏറെ നിര്‍ണായകമായിരുന്നു വിനീതിന്റെ വരവെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്‌സിന്റെ കളി രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. രണ്ടാം പകുതിയിലായിരുന്നു മികച്ച പ്രകടനം കാഴ്ച വെച്ചത്. വിംഗ് ബാക്കുകളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നമ്മളായിരുന്നു മത്സരത്തില്‍ […]