ഡേവിഡ് ജെയിംസിന്റെ ഒഴിവിലേക്ക് ഈ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസമോ?

ഡേവിഡ് ജെയിംസിന്റെ ഒഴിവിലേക്ക് ഈ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസമോ?

കൊച്ചി: ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരന്‍ ആയി ആര് വരും എന്നതാണ് ഇപ്പോള്‍ ആരാധകരില്‍ നിന്ന് ഉയരുന്ന ശബ്ദം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം റയാന്‍ ഗിഗ്‌സാകും ഡേവിഡ് ജെയിംസിനെ പുറത്താക്കിയ ഒഴിവിലേക്കെത്തുക എന്നാണ് സൂചന. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡറാണ് റയാന്‍ ഗിഗ്‌സ.് റെനെ മ്യൂളസ്റ്റീന്‍, ഡേവിഡ് ജെയിംസ്, ദിമിതര്‍ ബെര്‍ബറ്റോവ്, എന്നിവരെ ബ്ലാസ്റ്റേഴ്‌സുമായി കൂട്ടിയിണക്കിയ അതേ ബന്ധമാണ് ഗിഗ്‌സിനെയും എത്തിക്കുക എന്നതാണ് അറിയാന്‍ കഴിയുന്നത്. തന്റെ ഫുട്‌ബോള്‍ കരിയര്‍ മുഴുവന്‍ […]

ഗ്യലറി ഒഴിച്ചിടുമെന്ന് പറഞ്ഞെങ്കിലും കളികാണാന്‍ മഞ്ഞപ്പട എത്തുമെന്ന പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും; ആരാധക രോക്ഷം കത്തുന്നതിനിടയില്‍ പുത്തന്‍ പ്രതീക്ഷകളോടെ ശുഭവാര്‍ത്ത വാര്‍ത്ത പങ്കുവെച്ച് ജെയിംസ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഇന്ന് കൂടെ പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് എന്നത് സ്വപ്നത്തില്‍ പോലും അവശേഷിക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് അറിയാം. ഇന്ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജംഷദ്പൂരുനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. സീസണില്‍ ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 2-2 എന്ന സമനില ആയിരുന്നു പിറന്നത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് ജംഷദ്പൂരിന്റെ വെല്ലുവിളിക്ക് ഒപ്പം ആരാധകരുടെ പ്രതിഷേധവും നേരിടേണ്ടി വരും. ഭൂരിഭാഗം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇന്ന് സ്റ്റേഡിയത്തില്‍ വരാതെ പ്രതിഷേധിക്കാന്‍ […]

നമ്മള്‍ക്ക് നമ്മളുണ്ട് എന്ന് പാടിയ മഞ്ഞപ്പട നിങ്ങള്‍ക്ക് നിങ്ങള്‍ മാത്രം എന്ന് പാടുവോ; ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞപ്പടയുടെ താക്കീത്; താക്കീതില്‍ കോച്ച് ജെയിംസിനുനേരെ കുറിക്ക് കൊള്ളുന്ന കുത്തും

നമ്മള്‍ക്ക് നമ്മളുണ്ട് എന്ന് പാടിയ മഞ്ഞപ്പട നിങ്ങള്‍ക്ക് നിങ്ങള്‍ മാത്രം എന്ന് പാടുവോ; ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞപ്പടയുടെ താക്കീത്; താക്കീതില്‍ കോച്ച് ജെയിംസിനുനേരെ കുറിക്ക് കൊള്ളുന്ന കുത്തും

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ സമനിലക്കുരുക്കില്‍ വീണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മഞ്ഞപ്പട ആരാധകര്‍ ഒട്ടും തൃപ്തരല്ല. ആരും ടീമിനേക്കാള്‍ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള ആരാധകരുടെ ഈ അതൃപ്തി കൂടുതല്‍ വ്യക്തമാകുന്ന സംഭവങ്ങളാണ് മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജില്‍ അരങ്ങേറുന്നത്. നാലാം തിയതി ജെംഷഡ്പൂരിനെതിരെ നടക്കുന്ന ഹോം മാച്ച് കാണാന്‍ നിങ്ങള്‍ പോകുമോ എന്ന് ചോദിച്ച് മഞ്ഞപ്പട ആരാധകര്‍ ഫേസ്ബുക്കില്‍ പോള്‍ സംഘടിപ്പിച്ചു. വോട്ട് ചെയ്തവരില്‍ 84 […]

ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ അങ്ങനെയൊന്നും കൈവിടില്ല; കളിയില്‍ തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരത്തെ വോട്ടിങ്ങില്‍ മുന്നിലെത്തിച്ച് ആരാധകര്‍

ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ അങ്ങനെയൊന്നും കൈവിടില്ല; കളിയില്‍ തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരത്തെ വോട്ടിങ്ങില്‍ മുന്നിലെത്തിച്ച് ആരാധകര്‍

കൊച്ചി: നിരന്തരമായ തോല്‍വികളും സമനില വഴങ്ങലുമൊക്കെക്കൊണ്ട് ആരാധകരുടെ പഴികേട്ട് വിഷമിക്കുകയാണ് മലയാളികളുടെ സ്വന്തം ടീം കേരളാ ബ്ലാസ്റ്റേഴ്‌സ്. ടീം അംഗങ്ങള്‍ക്കെതിരെയും മാനേജ്‌മെന്റിന് എതിരേയും നിരന്തരം ആരാധകര്‍ രോക്ഷം പ്രകടിപ്പിക്കുന്നുണ്ട്. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട ക്ലബ് അധികൃതര്‍ക്ക് തുറന്ന കത്ത് എഴുതിയിരുന്നു. ഇതിനിടയില്‍ ടീമിലെ മലയാളി താരമായ സി.കെ വിനീത് ആരാധകര്‍ക്കെതിരെ സംസാരിച്ചു വെന്ന മറ്റൊരു പുകിലും അടുത്തകാലത്തായി ഉണ്ടായി. പക്ഷേ ഇത്രയൊക്കെ, അതൃപ്തിയും എതിര്‍പ്പുമുണ്ടായിട്ടും ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിന് ഒപ്പം തന്നെയാണെന്ന് ഇത്തവണത്തെ ഫാന്‍സ് ഗോള്‍ […]

ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍; എഫ്‌സി ഗോവയ്‌ക്കെതിരെയുള്ള പോരാട്ടം നിര്‍ണായകം; അനസിന്റെയും സികെ വിനീതിന്റെയും കളത്തിലെ സാധ്യതകള്‍ ഇങ്ങനെ

ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍; എഫ്‌സി ഗോവയ്‌ക്കെതിരെയുള്ള പോരാട്ടം നിര്‍ണായകം; അനസിന്റെയും സികെ വിനീതിന്റെയും കളത്തിലെ സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്ക് എഫ്‌സി ഗോവയാണ് എതിരാളികള്‍. എടികെയ്‌ക്കെതിരെ ജയിച്ച് തുടങ്ങിയെങ്കിലും കൊമ്പന്‍മാര്‍ തപ്പിത്തടയുകയാണിപ്പോഴും. നാല് കളി സമനിലയില്‍ കുടുങ്ങിയപ്പോള്‍ അവസാന മത്സരത്തില്‍ ബെംഗളുരു എഫ്‌സിക്ക് മുന്നില്‍ അടിതെറ്റി. ആറ് കളിയില്‍ പതിനെട്ട് ഗോളടിച്ച എഫ്‌സി ഗോവയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള കളി മതിയാവില്ല ബ്ലാസ്റ്റേഴ്‌സിന്. എട്ട് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് ഏഴെണ്ണം വഴങ്ങി. ഇതുകൊണ്ടുതന്നെ പ്രതിരോധത്തിലെ കരുത്തനായ അനസ് എടത്തൊടിക ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ […]

വീണ്ടും റഫറിയുടെ ചതി; രോക്ഷാകുലരായി ബ്ലാസ്‌റ്റേഴ്‌സ് നായകനും കോച്ചും; പ്രതികരണം ഇങ്ങനെ

വീണ്ടും റഫറിയുടെ ചതി; രോക്ഷാകുലരായി ബ്ലാസ്‌റ്റേഴ്‌സ് നായകനും കോച്ചും; പ്രതികരണം ഇങ്ങനെ

കൊച്ചി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത് റഫറിയോ?. ബംഗലൂരു എഫ്‌സിക്കായി സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡാണെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരോപണം. ഓഫ് സൈഡാണെന്ന് വ്യക്തമായിട്ടും റഫറി ബംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ചത് അത്ഭുതപ്പെടുത്തിയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് മത്സരശേഷം പറഞ്ഞു. ബംഗലൂരുവിനെ തോല്‍പ്പിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് അറിയാമായിരുന്നു. പ്രത്യേകിച്ചും ഓഫ് സൈഡിലൂടെ അവര്‍ ആദ്യ ഗോള്‍ നേടിയ സാഹചര്യത്തില്‍. ആദ്യഗോളിന് തന്റെ ടീമിലെ ആരെയെങ്കിലും കുറ്റപ്പെടുത്താനാവില്ലെന്നും ഐഎസ്എല്ലില്‍ വീഡിയോ അസിസ്റ്റ് റഫറി(വാര്‍) […]

അഞ്ചാം മത്സരത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെങ്കിലും വീണ്ടും സമനിലപ്പൂട്ടില്‍ കിതച്ച് ബ്ലാസ്‌റ്റേഴ്‌സ്

അഞ്ചാം മത്സരത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെങ്കിലും വീണ്ടും സമനിലപ്പൂട്ടില്‍ കിതച്ച് ബ്ലാസ്‌റ്റേഴ്‌സ്

പൂണെ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും പുണെ സിറ്റിയും തമ്മിലുള്ള മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഗോള്‍ നേടിയപ്പോള്‍ അറുപത്തിയൊന്നാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നിക്കോള കിര്‍മാരെവിച്ചാണ് തിരിച്ചടിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ വന്ന പിഴവുകളാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായ നാലാം സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പതിമൂന്നാം മിനിട്ടില്‍ മാര്‍കോ സ്റ്റാന്‍കോവിച്ചിലൂടെ വല […]

അന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ലഭിക്കുന്നത് അത്യാധുനിക സൗകര്യങ്ങളാണ്: ഡേവിഡ് ജെയിംസ്

അന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ലഭിക്കുന്നത് അത്യാധുനിക സൗകര്യങ്ങളാണ്: ഡേവിഡ് ജെയിംസ്

പൂണെ: നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചതെവന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. പൂണെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഐഎസ്എല്‍ എത്രമാത്രം പുരോഗമിച്ചെന്ന് ഉദാഹരണസഹിതം അദേഹം വ്യക്തമാക്കുന്നത്. ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ താരവും കോച്ചും ജെയിംസ് തന്നെയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആദ്യ സീസണില്‍ പൂണെയില്‍ കളിക്കാനായി എത്തിയപ്പോള്‍ കാര്യങ്ങള്‍ ഇപ്പോഴത്തെ പോലെയായിരുന്നില്ല. അന്ന് ഒരു സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഞങ്ങള്‍ പരിശീലനത്തിന് അവസരം കിട്ടിയത്. തീര്‍ത്തും പരിമിത സൗകര്യത്തിലായിരുന്നു പരിശീലനം. വിനോദസഞ്ചാരത്തിനായി വന്ന […]

ആ നിമിഷങ്ങളിലായിരുന്നു മാറ്റിമറിച്ച സംഭവം നടന്നത്; ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു

ആ നിമിഷങ്ങളിലായിരുന്നു മാറ്റിമറിച്ച സംഭവം നടന്നത്; ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു

കൊച്ചി: ഡല്‍ഹി ഡൈനാമോസിനെതിരേ ഒരുഗോള്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ നേരിയ നിരാശയിലാണ് കോച്ച് ഡേവിഡ് ജെയിംസ് പത്രസമ്മേളനത്തിന് എത്തിയത്. ടീമിന്റെ പ്രകടനത്തെക്കുറിച്ച് വാചാലനായെങ്കിലും അര്‍ഹതപ്പെട്ട ജയം കൈവിട്ടു പോയതിനെപ്പറ്റി നിരാശ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങേണ്ടി വന്നത് അര്‍ഹിച്ച പെനാല്‍റ്റി ലഭിക്കാത്തതാണെന്ന് അദേഹം പറയുന്നു. കളിയുടെ അവസാന നിമിഷങ്ങളിലായിരുന്നു മത്സരഫലം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. പന്തുമായി മുന്നേറിയ സി.കെ. വിനീതിനെ പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്യുകയായിരുന്നു. പെനാല്‍റ്റി ലഭിക്കാന്‍ […]

കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് മത്സരം ഇന്ന് കൊച്ചിയില്‍

കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് മത്സരം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഇന്ന് നടക്കുന്ന ഐഎസ്എല്ലിലെ പതിമൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാംസ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊല്‍ക്കത്തയ്‌ക്കെതിരെ അവരുടെ നാട്ടില്‍ വച്ച് നേടിയ മിന്നുന്ന ജയത്തിനുശേഷം കൊച്ചിയില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.കരുത്തന്‍മാരായ മുംബൈയെ പിന്തള്ളി മത്സരത്തിലെ അവസാന നിമിഷം വരെ മുന്നിലെത്തിയെങ്കിലും അവസാന എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില വഴങ്ങേണ്ടി വന്നു. ഡല്‍ഹി ഡൈനാമോസ് കളിച്ച […]