മറ്റരാസിയെ ചൊടിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍; അടുത്ത മത്സരത്തിനെത്തുന്നത് സിദാന്റെ മുഖം മൂടിയണിഞ്ഞ്

മറ്റരാസിയെ ചൊടിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍; അടുത്ത മത്സരത്തിനെത്തുന്നത് സിദാന്റെ മുഖം മൂടിയണിഞ്ഞ്

കൊച്ചി: കേരളബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ ചെന്നെയിന്‍ എഫ്‌സി ഇനി കൊച്ചിയിലെത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അവരുടെ പരിശീലകനായ മാര്‍ക്കോ മറ്റരാസിക്ക് ഉഗ്രന്‍ പണിയായിരിക്കും കൊടുക്കാന്‍ പോകുന്നത്. പണി മറ്റൊന്നുമല്ല,  ഫ്രഞ്ച് ഇതിഹാസം സിനദീന്‍ സിദാന്റെ മുഖം മൂടി അണിഞ്ഞ് ചെന്നൈയിന്‍ കോച്ചിനെ പരമാവധി പ്രകോപിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 35000 മുഖംമൂടികളാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തയ്യാറാക്കുന്നത്. ചെന്നെയില്‍ കഴിഞ്ഞദിവസം നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പാദ മത്സരത്തില്‍ മറ്റരാസിയുടെ ചില പ്രകോപനപരമായ പെരുമാറ്റമാണ് കേരളത്തിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്. […]

എഫ്‌സി ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണ്ണായക മത്സരം

എഫ്‌സി ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണ്ണായക മത്സരം

കൊച്ചി : ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പോരാടും. കൊച്ചിയിലെ ഹോംഗ്രൗണ്ടില്‍ വൈകിട്ട് ഏഴിനാണ് മത്സരം.തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍ക്ക് ശേഷമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. അവസാനമത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇത്തവണ വിജയം വേടുമെന്നാണ് കോച്ച് സ്റ്റീവ് കോപ്പലിന്റെയും ടീമിന്റെയും നിലപാട്. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതേസമയം ലോകകപ്പ് മത്സരത്തിനായ നാട്ടിലേക്ക് മടങ്ങിയ മാര്‍ക്വീ താരം ഹ്യൂസിന്റെ അഭാവത്തില്‍ സെഡ്രിക് ഹെങ്ബാര്‍ത്തായിരിക്കും ടീമിനെ […]

ഗോവയുമായുള്ള മത്സരം നാളെ ;ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെത്തി

ഗോവയുമായുള്ള മത്സരം നാളെ ;ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെത്തി

കൊച്ചി : എഫ്‌സി ഗോവയുമായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം നാളെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന് മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സ് ടീം കൊച്ചിയിലെത്തി. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. ഡല്‍ഹി ഡൈനാമോസുമായുള്ള പരാജയത്തിന് ശേഷം വിജയം കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ബ്ലാസ്റ്റേഴ്‌സ്. ഗോവയുമായുള്ള മത്സരത്തിന് ശേഷം 12 ന് നടക്കുന്ന ചെന്നെയിനെതിരായ ഹോം മാച്ചിന് ടീം മുംബൈയിലേക്ക് മടങ്ങും. പിന്നീട് 19 ന് മുംബൈ സിറ്റിയുമായുള്ള മത്സരം. അതേസമയം ബ്ലാസ്റ്റേഴ്‌സില്‍ […]

ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി;ഡല്‍ഹി ഒന്നാമത്

ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി;ഡല്‍ഹി ഒന്നാമത്

ഡല്‍ഹി :ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി.എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. കളിയില്‍ ആധിപത്യം പുലര്‍ത്തിയ ആതിഥേയരായ ഡല്‍ഹിക്ക് വേണ്ടി 56 ാം മിനുറ്റില്‍ കീന്‍ ലൂയിസും 60 ാം മിനുറ്റില്‍ മാര്‍സലീഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്. രണ്ടാം മിനിട്ടില്‍ ഡല്‍ഹിയാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ പോരാടുവാന്‍ തുടങ്ങിയത്. 4 ാം മിനുറ്റില്‍ തന്നെ ലെഫ്റ്റ് ബാക്ക് ഇശ്ഫാഖ് അഹമ്മദിലൂടെ കേരളം നടത്തിയ പ്രത്യാക്രമണം കോര്‍ണര്‍ വഴങ്ങി ഡല്‍ഹി രക്ഷപ്പെടുത്തി. ഇരു ഭാഗത്തും പന്തു കയറിയിറങ്ങിയെങ്കിലും ആദ്യപകുതി […]

അയൽപ്പോരിൽ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്

അയൽപ്പോരിൽ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്

ചെന്നൈ: മരീന അരീനയിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി ബ്ലാസ്റ്റേഴ്സ്. അയൽക്കാരെ ഗോൾ രഹിത സമനിലയിലാണ് കേരളം പിടിച്ചുകെട്ടിയത്. ആദ്യ പകുതിയിൽ ചെന്നൈയിനും രണ്ടാം പകുതിയിൽ കേരളവും തുടർച്ചയായ ആക്രമണം നടത്തിയെങ്കിലും ഇരുവലയും ചലച്ചില്ല. കേരളത്തിന്റെ പ്രതിരോധ മതിലായ ഹ്യൂസിലും ജിങ്കനിലും തട്ടിയാണ് ചെന്നൈയിൻ ആക്രമണം നിർവീര്യമായത്. എന്നാൽ കഴിഞ്ഞ കളികളിലെ ഹീറോ ബെൽഫോർട്ട് ഒന്നിലേറെ സുവർണാവസരങ്ങൾ തുലച്ചപ്പോൾ അർഹിച്ച ജയം ബ്ലാസ്റ്റേഴ്സിന് അന്യമായി. ഇതോടെ രണ്ടു ജയവും രണ്ടു സമനിലയും രണ്ടു പരാജയവുമായി […]

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നെയിന്‍ എഫ്‌സിക്കെതിരെ

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നെയിന്‍ എഫ്‌സിക്കെതിരെ

ചെന്നൈ :ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇന്നിറങ്ങും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗോവയെ 21 ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് നാളെ ഇറങ്ങുക. എന്നാല്‍ ടീമിന്റെ ചില പോരായ്മകള്‍ ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്. മധ്യനിര ഇപ്പോഴും താളം കണ്ടെടുത്തിട്ടില്ലെന്നതാണ് ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ചെന്നൈയിന്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് കരുത്തരാണ്. കൂടാതെ കളി സ്വന്തം തട്ടകത്തിലാണെന്നത് അവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും.നിലവില്‍ […]

ഐഎസ്എല്‍: ഗോവയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിളക്കത്തില്‍

ഐഎസ്എല്‍: ഗോവയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിളക്കത്തില്‍

ഗോവ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കേരളാ ബ്ലാസ്റ്റേഴ്‌സ്‌ന്റെ മൂന്നാം സീസണിലെ രണ്ടാം വിജയമാണിത്. മലയാളി താരം മുഹമ്മദ് റാഫിയുടേയും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെയും മിന്നുംഗോളില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയാഘോഷം. 24 ാം മിനിറ്റില്‍ ജൂലിയോ സീസറിലൂടെ ആധിപത്യം നേടിയ ഗോവയെ ബ്ലാസ്റ്റേഴ്‌സ് തടുക്കുകയായിരുന്നു. കാല്‍പ്പന്തുകളിയുടെ കളിത്തൊട്ടിലില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ഗോവ തകര്‍ന്നടിഞ്ഞു. 46 ാം മിനിറ്റില്‍ മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഇതോടെ വിജയഗോളിനായി ഇരു ടീമുകളും […]

രണ്ടാം വിജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും :പോരാട്ടം പുണെ സിറ്റിയോട്

രണ്ടാം വിജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും :പോരാട്ടം പുണെ സിറ്റിയോട്

പുണെ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ജയത്തിനായി പുണെ സിറ്റിക്കെതിരെ ഇന്നിറങ്ങും.പുണെയുടെ തട്ടകമായ ബാലെവാഡി ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. സീസണിലെ ആദ്യജയമാണ് മുംബൈക്കെതിരെ നേടിയത്. മൈക്കല്‍ ചോപ്രയിലൂടെ ആദ്യഗോളും. സ്വന്തം കാണികളുടെ മുന്നില്‍ താളം വീണ്ടെടുത്തതിന്റെ ആത്മവിശ്വാസവുമായാണ് പൂനെ സിറ്റിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. മുംബൈക്കെതിരെ നിരവധി […]

ഐഎസ്എല്‍ 2016: കേരളാബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഐഎസ്എല്‍ 2016: കേരളാബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

കൊച്ചി:ഐഎസ്എല്‍ 2016 സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ 7 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് തുടങ്ങിയത്. നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പനക്ക് പുറമെ ഓണ്‍ലൈനായും ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. 200, 300, 500 രൂപ നിരക്കിലാണ് ടിക്കറ്റുകള്‍ നല്‍കുക. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസിലും തെരഞ്ഞെടുക്കപ്പെട്ട ഫെഡറല്‍ ബാങ്ക് ഔട്ട് ലെറ്റുകളിലും മുത്തൂറ്റിന്റെ ശാഖകളിലും ടിക്കറ്റുകള്‍ ലഭ്യമാകും. bookmyshow.com  എന്ന സൈറ്റ് വഴി ഓണ്‍ലൈനായും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. 25 ശതമാനം […]

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കും

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ത്തന്നെ നടത്തുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) അറിയിച്ചു. അണ്ടര്‍ 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മല്‍സരങ്ങള്‍ നടത്താനാവില്ലെന്ന പ്രചാരണത്തില്‍ സത്യമില്ലെന്നും കെഎഫ്എ അറിയിച്ചു. ഐഎസ്എല്ലിന്റെ മൂന്നാം സീസണ്‍ ഒക്ടോബര്‍ അഞ്ചന് കൊച്ചിയില്‍ നടക്കും.മാച്ചിനായുള്ള പിച്ച് അന്ന് ഒരുക്കാനാണ് സംഘാടകരുടെ പദ്ധതി. അതിനുമുമ്പുള്ള ജോലികള്‍ നേരത്തെ ചെയ്തു തീര്‍ക്കും. അതേസമയം ഗാലറിയില്‍ അക്കമിട്ട ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്ന ജോലി സൂപ്പര്‍ […]