കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. സണ്ണി എഴുമറ്റൂരിന്റെ ”നിഗൂഢ തിയറികള്‍” പ്രകാശനം ചെയ്തു

കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. സണ്ണി എഴുമറ്റൂരിന്റെ  ”നിഗൂഢ തിയറികള്‍” പ്രകാശനം ചെയ്തു

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്‌സ് ഫോറം അമേരിക്കയിലെ പ്രമുഖ ഗ്രന്ഥകാരനായ ഡോ. സണ്ണി എഴുമറ്റൂരിന്റെ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ”കണ്‍സ്പിറന്‍സി തിയറികള്‍” (നിഗൂഢ തത്ത്വങ്ങളും പ്രസ്ഥാനങ്ങളും) എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫെബ്രുവരി 25-ാം തീയതി ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ഭാഷാ സാഹിത്യസമ്മേളനത്തിലെ ഇപ്രാവശ്യത്തെ മുഖ്യ അജണ്ടയും ആകര്‍ഷണവും പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റനിലെ അനേകം എഴുത്തുകാരേയും സാംസ്‌കാരിക […]

ഇന്ത്യയിലെ ആദ്യത്തെ പുസ്തകഗ്രാമമാകാന്‍ ഒരുങ്ങി ഭിലാര്‍ ഗ്രാമം

ഇന്ത്യയിലെ ആദ്യത്തെ പുസ്തകഗ്രാമമാകാന്‍ ഒരുങ്ങി ഭിലാര്‍ ഗ്രാമം

ഇന്ത്യയിലെ ആദ്യത്തെ പുസ്തകഗ്രാമമാകാന്‍ ഒരുങ്ങി മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഭിലാര്‍ എന്ന ഗ്രാമം. വിനോദസഞ്ചാരകേന്ദ്രമായ മഹാബലേശ്വറിനും പഞ്ച്ഗനിക്കും സമീപത്തുള്ള ഭിലാറിനെ ബ്രിട്ടനിലെ ഹൈ ഓണ്‍ വൈ പട്ടണത്തിന്റെ മാതൃകയിലാണ് പുസ്തകങ്ങളുടെ ഗ്രാമമാക്കുന്നത്. പച്ചപുതച്ചുനില്‍ക്കുന്ന ഈ ഗ്രാമത്തില്‍ ആകര്‍ഷകമായി രൂപകല്പനചെയ്ത 25 കേന്ദ്രങ്ങളില്‍ പുസ്തകശാലകള്‍ ഒരുക്കിക്കഴിഞ്ഞു. മേയ് നാലിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഉദ്ഘാടനം നിര്‍വഹിക്കും. എഴുപത്തഞ്ചു കലാകാരന്‍മാര്‍ ചേര്‍ന്നാണ് ഭിലാറിലെ പുസ്തകശാലകള്‍ ഒരുക്കിയത്. മനോഹരമായ ഇരിപ്പിടങ്ങളും മേശകളും വര്‍ണക്കുടകളുമെല്ലാമായി സ്വപ്‌നസമാനമായ അന്തരീക്ഷത്തില്‍ ഇവിടെയിരുന്ന് ആര്‍ക്കും സൗജന്യമായി […]

ഇന്ന് ലോക പുസ്തക ദിനം

ഇന്ന് ലോക പുസ്തക ദിനം

ഇന്ന് ലോക പുസ്തക ദിനം. ഓരോ വായനയും ഓരോ പുസ്തകവും നല്‍കുന്നത് നമുക്ക് ചുറ്റുമുള്ള, നാം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ലോകങ്ങളിലൂടെയുള്ള സഞ്ചാരമാണ്. ഇ -വായനയുടെ കാലത്തും, പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം കൂടുന്നു എന്നതാണ് ഇത്തവണത്തെ പുസ്തകദിനത്തിലെയും നല്ല വാര്‍ത്ത. സ്‌പെയിനില്‍ 1923 ഏപ്രില്‍ 23നാണ് ലോക പുസ്തക ദിനം ആചരിച്ചുതുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരന്‍ മിഷേല്‍ ഡി സെര്‍വാന്റിസിന്റെ ചരമവാര്‍ഷിക ദിനമാണ് ഏപ്രില്‍ 23. പിന്നാട് 1995 ല്‍ യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാന്‍ […]