പി.കെ.ശശിക്കെതിരായ പരാതി മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്നത് അടിസ്ഥാനരഹിതമെന്ന് ബൃന്ദാ കാരാട്ട്

പി.കെ.ശശിക്കെതിരായ പരാതി മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്നത് അടിസ്ഥാനരഹിതമെന്ന് ബൃന്ദാ കാരാട്ട്

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പരാതി മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബൃന്ദാ കാരാട്ട്. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് നടപടി എടുത്തിരുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.