നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗത നയം രൂപീകരിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിന് മുന്നോടിയായി നവംബര്‍ ആറ് മുതല്‍ ഈ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി എല്ലാ ജില്ലാ […]

18ന് മോട്ടാര്‍ വാഹന പണിമുടക്ക്

18ന് മോട്ടാര്‍ വാഹന പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: ജൂണ്‍ 18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്ക്. വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന സം​ര​ക്ഷ​ണ​സ​മി​തി അ​റി​യി​ച്ചു. തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ബ​സ്, ഓ​ട്ടോ, ലോ​റി, ടാ​ക്സി എ​ന്നി​വ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മി​തി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് ക​ഴി​ഞ്ഞ ജൂണ്‍ 1​മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാ​ഹ​ന​ പ​രി​ശോ​ധ​ന ന​ട​ത്തി ജി​പി​എ​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നാണ് മോ​ട്ടോ​ര്‍ […]

ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; സമരം തുടരുമെന്ന് ബസ് ഉടമകള്‍

ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; സമരം തുടരുമെന്ന് ബസ് ഉടമകള്‍

കോഴിക്കോട്: സ്വകാര്യ ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചു നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം തുടരുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനു തയാറാണെന്ന സ്വകാര്യ ബസുടമകളുടെ അറിയിപ്പിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. എന്നാല്‍ ചര്‍ച്ച തുടങ്ങിയതിനുശേഷം സ്ഥലത്തെത്തിയ യൂണിയന്‍ ഭാരവാഹിയെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസും മറ്റു യൂണിയന്‍ ഭാരവാഹികളും ചേര്‍ന്നാണു തര്‍ക്കം ഒഴിവാക്കിയത്. വിദ്യാര്‍ഥികളുെട നിരക്ക് […]

സ്വകാര്യ ബസ് സമരം തുടരുന്നു; ഇന്ന് ചര്‍ച്ച

സ്വകാര്യ ബസ് സമരം തുടരുന്നു; ഇന്ന് ചര്‍ച്ച

കോഴിക്കോട്: സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന കുറവാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം കൂട്ടണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചെറിയ നീക്കുപോക്കിന് തയ്യാറെന്ന സൂചനയും സമരക്കാര്‍ നല്‍കുന്നുണ്ട്. നേരത്തെ മിനിമം നിരക്കില്‍ സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം; നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ബസുടമകള്‍; ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂവെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം; നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ബസുടമകള്‍; ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂവെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം. സർക്കാർ പ്രഖ്യാപിച്ച പുതിയ നിരക്ക് അപര്യാപ്തമെന്ന് ബസുടമകള്‍ പറഞ്ഞു. നിരക്ക് വർധനയും സമരവും സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ നാളെ മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാത്ത ഒരു ഒത്തുതീർപ്പും അംഗീകരിക്കാനാകില്ലെന്നും അവർ അറിയിച്ചു. അതേസമയം നിരക്ക് ഇനി വർധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂ. ബസുടമകളുടെ ആവശ്യങ്ങളടക്കം പരിശോധിച്ചാണ് […]

മിനിമം ബസ്ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍; വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍

മിനിമം ബസ്ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍; വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍

കൊച്ചി: മിനിമം ബസ്ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍. ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചാര്‍ജ് വര്‍ധനവില്ലാതെ കഴിയില്ലെന്നും ബസുടമകള്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയാറാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം. ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് രണ്ട് വര്‍ഷം മുന്‍പ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്.