തീരുമാനങ്ങള്‍ മാറ്റി: തിരുവനന്തപുരത്ത് സിപിഐഎം സ്ഥാനാര്‍ഥി സി.ദിവാകരന്‍ തന്നെ; പ്രചാരണം തുടങ്ങി

തീരുമാനങ്ങള്‍ മാറ്റി: തിരുവനന്തപുരത്ത് സിപിഐഎം സ്ഥാനാര്‍ഥി സി.ദിവാകരന്‍ തന്നെ; പ്രചാരണം തുടങ്ങി

തിരുവനന്തപുരം: ലോക്‌സഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ഥി സി.ദിവാകരന്‍ പ്രചാരണം തുടങ്ങി. പിന്തുണ തേടി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചു. കവയിത്രി സുഗതകുമാരിയെ കണ്ടശേഷം ഒഎന്‍വി, പി.ഗോവിന്ദന്‍പിള്ള എന്നിവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചു. രാവിലെ എ.കെ.ജി. സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സി.ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന് സി.ദിവാകരന്‍ ഇന്നലെ അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഐക്യത്തിനാണ് പ്രാധാന്യമെന്നും മത്സരിക്കുന്നത് ശരിയല്ലെന്നും കെ.ഇ. ഇസ്മയില്‍ പക്ഷത്തോട് ദിവാകരന്‍ നിലപാട് അറിയിച്ചിരുന്നു. കാനം […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാര്‍ത്ഥികളായി; തിരുവനന്തപുരത്ത് സി. ദിവാകരന്‍ മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാര്‍ത്ഥികളായി; തിരുവനന്തപുരത്ത് സി. ദിവാകരന്‍ മത്സരിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് സി.ദിവാകരനും തൃശൂരില്‍ രാജാജി മാത്യു തോമസും മത്സരിക്കും. വയനാട്ടില്‍ പി.പി സുനീറും മത്സരിക്കും. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ ആണ് സ്ഥാനാര്‍ത്ഥി. തൃശൂരില്‍ രാജാജി മാത്യു തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമാണ്. സിഎന്‍ ജയദേവന്‍ വീണ്ടും മത്സരിക്കുമെന്നാണ് ഏവരും കരുതിയത്. ഇതിനൊപ്പം മാവേലിക്കര സംവരണ മണ്ഡലത്തില്‍ പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാനുള്ള ആഗ്രഹം സിപിഐഎം പ്രകടിപ്പിച്ചിരുന്നു. ഇതും സിപിഐ കണക്കിലെടുത്തില്ല. മുന്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. […]

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി; ഗോഡ്ഫാദറില്ലാത്തതാണ് പുറത്താകാന്‍ കാരണമെന്ന് ദിവാകരന്‍

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി; ഗോഡ്ഫാദറില്ലാത്തതാണ് പുറത്താകാന്‍ കാരണമെന്ന് ദിവാകരന്‍

കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി. സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍  എന്നിവരെയും ഒഴിവാക്കി. അതേസമയം, ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് സി. ദിവാകരന്‍ പറഞ്ഞു. തനിക്ക് ഗോഡ്ഫാദറില്ല, അതാണ് തന്റെ കുഴപ്പമെന്നും ദിവാകരന്‍ പറഞ്ഞു. നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിന്നു. സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. പുതിയതായി ഉൾപ്പെടുത്തിയവർ എല്ലാം കാനം പക്ഷക്കാരാണ്. ദേശിയ കൗൺസിലിൽ കേരളത്തിൽ നിന്ന് പുതുതായി […]

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് സി ദിവാകരന്‍; പാര്‍ട്ടിയില്‍ ഐക്യത്തിനാണ് പ്രാധാന്യം

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് സി ദിവാകരന്‍; പാര്‍ട്ടിയില്‍ ഐക്യത്തിനാണ് പ്രാധാന്യം

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന് സി.ദിവാകരന്‍. പാര്‍ട്ടിയില്‍ ഐക്യത്തിനാണ് പ്രാധാന്യമെന്നും മത്സരിക്കുന്നത് ശരിയല്ലെന്നും ദിവാകരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കെ.ഇ. ഇസ്മയില്‍ പക്ഷത്തോട് ദിവാകരന്‍ നിലപാട് അറിയിച്ചു. കാനം രാജേന്ദ്രനെതിരായി ദിവാകരനെ മത്സരിപ്പിക്കാന്‍ ഇസ്മയില്‍ പക്ഷം ശ്രമിച്ചിരുന്നു. അതേസമയം മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇന്നവസാനിക്കും. പുതിയ സംസ്ഥാന കൗണ്‍സിലിനേയും സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. കെ.ഇ. ഇസ്മായിലുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണ് നേതൃത്വം […]

മുല്ലക്കരക്കും സി ദിവാകരനും മന്ത്രിസ്ഥാനമില്ല; സിപിഐയില്‍ പ്രതിഷേധം

മുല്ലക്കരക്കും സി ദിവാകരനും മന്ത്രിസ്ഥാനമില്ല; സിപിഐയില്‍ പ്രതിഷേധം

തിരുവനന്തപുരം: നിയുക്ത ഇടതുമുന്നണി മന്ത്രിസഭയില്‍ സിപിഐയുടെ മന്ത്രിമാര്‍ ആരെല്ലാം എന്നത് സംബന്ധിച്ച് ഏകദേശധാരണയായി. വിഎസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു എന്നിവരെ മന്ത്രിമാരാക്കാനാണ് ഇപ്പോള്‍ ഏകദേശ ധാരണയായിരിക്കുന്നത്. എന്നാല്‍ സി ദിവാകരനേയും മുല്ലക്കര രത്‌നാകരനേയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. പക്ഷെ, തീരുമാനത്തിനെതിരെ സിപിഐയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ദിവാകരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന കൗണ്‍സിലാണ് അന്തിമതീരുമാനമെടുക്കുക എന്ന് വ്യക്തമാക്കി. ഇതിനിടെ […]