സിബിഐയില്‍ കൂട്ട അഴിച്ചുപണി; സിബിഐ കൊച്ചി എസ്പിയെ വീണ്ടും സ്ഥലംമാറ്റി

സിബിഐയില്‍ കൂട്ട അഴിച്ചുപണി; സിബിഐ കൊച്ചി എസ്പിയെ വീണ്ടും സ്ഥലംമാറ്റി

ന്യൂഡല്‍ഹി: സിബിഐയില്‍ വീണ്ടും അഴിച്ചുപണി. ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും സ്ഥലംമാറ്റി. സിബിഐ കൊച്ചി എസ്പി എ ഷിയാസിനെ വീണ്ടും സ്ഥലംമാറ്റി. ചെന്നൈ യൂണിറ്റ് എസ്പിയെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം ഇരുപത് പേരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് വീണ്ടും സ്ഥലംമാറ്റം. വി​വാ​ദ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി, മെ​ഹു​ല്‍ ചോ​ക്സി എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെയ​ട​ക്കം 20 പേ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യത്. 24 ന് ​പു​തി​യ ഡ​യ​റ​ക്ട​റെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ചേ​രാ​നി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട്ട​സ്ഥ​ലം മാ​റ്റം. […]

അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ.കെ.പട്‌നായിക്; വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നു എന്ന് പട്‌നായിക്

അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ.കെ.പട്‌നായിക്; വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നു എന്ന് പട്‌നായിക്

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ.കെ.പട്‌നായിക്. അലോക് വര്‍മ്മയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്‌നായിക് പറഞ്ഞു. പട്‌നായികിന്റെ നേതൃത്വത്തിലായിരുന്നു സിവിസി അന്വേഷണം. കേന്ദ്ര സര്‍വ്വീസില്‍ നിന്ന് അലോക് വര്‍മ്മ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ ചെറുക്കാന്‍ ശ്രമിച്ചു എന്ന പ്രതികരണത്തോടെയാണ് അലോക് വര്‍മ്മയുടെ രാജി.

അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവു റദ്ദാക്കി; റദ്ദാക്കിയത് സ്ഥലംമാറ്റ ഉത്തരവുകള്‍

അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവു റദ്ദാക്കി; റദ്ദാക്കിയത് സ്ഥലംമാറ്റ ഉത്തരവുകള്‍

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ ഉത്തരവുകള്‍ റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്. ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവുവാണ് സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയത്. തുടര്‍ന്നാണ് ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്. പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും തീരുമാനത്തോട് യോജിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് […]

അലോക് വര്‍മയുടെ പ്രസ്താവനകള്‍ നല്ലതാണെന്ന് കരുതുന്നില്ലെന്ന് മുകുള്‍ റോഹ്ത്തഗി; തനിക്കെതിരെയുള്ളത് ബാലിശമായ ആരോപണങ്ങളാണെന്ന് അലോക് വര്‍മ്മ

അലോക് വര്‍മയുടെ പ്രസ്താവനകള്‍ നല്ലതാണെന്ന് കരുതുന്നില്ലെന്ന് മുകുള്‍ റോഹ്ത്തഗി; തനിക്കെതിരെയുള്ളത് ബാലിശമായ ആരോപണങ്ങളാണെന്ന് അലോക് വര്‍മ്മ

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട അലോക് വര്‍മ്മയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി രംഗത്ത് അലോക് വര്‍മയുടെ പ്രസ്താവനകള്‍ നല്ലതാണെന്ന് കരുതുന്നില്ലെന്ന് റോഹ്ത്തഗി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും സിവിസി റിപ്പോര്‍ട്ട് കണ്ടതിന് ശേഷം എടുത്ത തീരുമാനത്തെ വിമര്‍ശിക്കേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ ഈ വിഷയം നേരത്തേ തീര്‍പ്പാക്കണമായിരുന്നു. സിബിഐയുടെ സല്‍പ്പേര് മോശമാവാന്‍ ഇത് കാരണമായെന്നും റോഹ്ത്തഗി പറഞ്ഞു. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ ആലോക് […]

സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്

സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. അതേസമയം സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് […]

സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കും; രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; നിര്‍ണായക തീരുമാനം എടുക്കുന്നതിന് നാഗേശ്വര റാവുവിന് വിലക്ക്

സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കും; രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; നിര്‍ണായക തീരുമാനം എടുക്കുന്നതിന് നാഗേശ്വര റാവുവിന് വിലക്ക്

ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണം. പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായികിനാണ് മേല്‍നോട്ട ചുമതല. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. ഈ മാസം 23 മുതലുള്ള സിബിഐയിലെ സ്ഥലംമാറ്റ വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. അന്വേഷണം കഴിയും വരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പുതിയ സിബിഐ മേധാവി എ.നാഗേശ്വരറാവു നിര്‍ണായക തീരുമാനങ്ങളൊന്നും എടുക്കരുതെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് […]

സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നാണ് അലോക് വര്‍മ്മ ഹര്‍ജിയില്‍ പറയുന്നത്. സിബിഐ […]

അലോക് വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്ന് നാല് പേരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടി

അലോക് വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്ന് നാല് പേരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ അലോക് വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്ന് നാലു പേരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടി. ഇന്ന് രാവിലെ അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. വര്‍മയെ നിരീക്ഷിക്കാനായി എത്തിയ ഐ.ബി ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. സര്‍ക്കാരിന് അനഭിമതനായ വര്‍മയെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഐ.ബിയെ നിയോഗിക്കുന്നുവെന്നാണ് ആരോപണം. പരസ്പരം അഴിമതി ആരോപണങ്ങളുന്നയിച്ച ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും […]

ആഭ്യന്തര കലഹം: സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല; അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം

ആഭ്യന്തര കലഹം: സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല; അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ അടിമൂത്തപ്പോള്‍ ഡയറക്ടര്‍ക്കും സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കും എതിരെ നടപടി. അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ജോയന്റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് പകരം താത്കാലികമായി ചുമതല നല്‍കി. സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സി.ബി.ഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സി.ബി.ഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ത്ത അപ്പോയിന്‍മെന്റ് കമ്മറ്റി […]

ലാവലിന്‍: സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

ലാവലിന്‍: സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം. വിധി പകര്‍പ്പ് കിട്ടിയശേഷം സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനം. പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തല്‍ നിലനില്‍ക്കുന്നവെന്നും […]

1 2 3