‘യുഡിഎഫ് അധികാരത്തിലേറിയാൽ കേരളാ ബാങ്ക് പിരിച്ചുവിടും’: ചെന്നിത്തല

‘യുഡിഎഫ് അധികാരത്തിലേറിയാൽ കേരളാ ബാങ്ക് പിരിച്ചുവിടും’: ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റയ്ക്കല്ലെന്നും യുഡിഎഫ് കൂടെയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണ്. കേരളാ ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളിൽ ക്രമക്കേട് നടത്തിയെന്നും നഷ്ടം ലാഭമായി കാണിച്ച് ബാലൻസ് ഷീറ്റുണ്ടാക്കിയാണ് ബാങ്ക് രൂപീകരിച്ചതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം റിസർവ് ബാങ്ക് നടത്തണം. യുഡിഎഫിന്റെ സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് […]

ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുന്നു: രമേശ് ചെന്നിത്തല

ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുന്നു: രമേശ് ചെന്നിത്തല

ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരുന്ന പ്രമേയമാണിത്. സഭയെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭയുടെ അന്തസിനെയും അഭിമാനത്തെയും ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതോടെയാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ രംഗത്തെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പ്രമേയത്തിന് അനുമതി തേടിയത് നിയമപ്രകരമാണ്. […]

‘പന്തീരാങ്കാവ് കേസിലെ ഇടപെടൽ മനുഷ്യാവകാശ പ്രശ്‌നമായതിനാൽ’: ചെന്നിത്തല

‘പന്തീരാങ്കാവ് കേസിലെ ഇടപെടൽ മനുഷ്യാവകാശ പ്രശ്‌നമായതിനാൽ’: ചെന്നിത്തല

പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളുടെ വീടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടിലെത്തിയ ചെന്നിത്തല ബന്ധുക്കളെ കണ്ട് കേസിന്റെ വിശദാംശങ്ങൾ തിരക്കി. എൻഐഎ സമർപ്പിച്ച പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് സന്ദർശനം. മനുഷ്യാവകാശ പ്രശ്‌നമായതിനാലാണ് കേസിൽ ഇടപെടുന്നതെന്ന് ചെന്നിത്തല. നിയമസഭയിൽ കേസ് വീണ്ടും ഉന്നയിക്കും. യുഎപിഎ ചുമത്തിയ എല്ലാ കേസുകളും എൻഐഎ ഏറ്റെടുക്കാറില്ല. എന്നാൽ ഈ കേസിൽ ഇങ്ങനെ സംഭവിച്ചത് സർക്കാർ ഇടപെടൽ മൂലമാണ്. പ്രതികൾക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് […]

മാർക്ക് ദാന വിവാദം: പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നുവെന്ന് കെ ടി ജലീൽ

മാർക്ക് ദാന വിവാദം: പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നുവെന്ന് കെ ടി ജലീൽ

മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി കെ ടി ജലീൽ. പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ ടി ജലീൽ പറഞ്ഞു. മോഡറേഷനെ മാർക്ക് ദാനമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒരു നുണ പല തവണ ആവർത്തിച്ചാൽ അത് സത്യമാകുമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും ജലീൽ കാസർഗോഡ് മാധ്യമങ്ങളോട് പറഞ്ഞു. സർവകലാശാല അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിലുടനീളം കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കെ ഷെറഫുദ്ദീൻ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. ഉദ്ഘാടന […]

സർക്കാരിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി പ്രതിപക്ഷം, വൈദ്യുതി വകുപ്പിന്റെ കിഫ്ബി പദ്ധതിയിൽ കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

സർക്കാരിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി പ്രതിപക്ഷം, വൈദ്യുതി വകുപ്പിന്റെ കിഫ്ബി പദ്ധതിയിൽ കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

പാലാ:വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍  കോടികളുടെ അഴിമതി നടന്നതാായാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കിഫ്ബി  വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു  കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതി. തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും  വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു. ഇതില്‍ ആദ്യം നടപ്പാക്കുന്ന രണ്ടു പദ്ധതികളായ കോട്ടയം ലൈന്‍സ് പദ്ധതിയിലും  കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടുകളാണ് […]

ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം

ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം. നിലവിൽ വിജിലൻസ് അന്വേഷിച്ചു വരുന്ന കേസാണിത്. തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിൽ മാലിന്യപ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് പരാതി. ടൈറ്റാനിയം അഴിമതി കേസിന് അന്താരാഷ്ട്ര, അന്തർസംസ്ഥാന ബന്ധങ്ങൾ ഉളള പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. അഴിമതിയിൽ ഉൾപ്പെട്ടത് വിദേശ കമ്പനിയായതിനാൽ വിദേശത്തും അന്വേഷണം ആവശ്യമാണ്. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തണം. നിലവിൽ കേസന്വേഷിക്കുന്ന […]

മട വീഴ്ച രൂക്ഷമായ കുട്ടനാട്ടിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ചെന്നിത്തല

മട വീഴ്ച രൂക്ഷമായ കുട്ടനാട്ടിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ചെന്നിത്തല

മടവീഴ്ച രൂക്ഷമായ കുട്ടനാട്ടിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാടിനായി പ്രഖ്യാപിച്ച ഒരുപാട് പാക്കേജുകളുണ്ടെന്നും സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ല. പ്രളയക്കെടുതികളെ നേരിടാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഇതുവരെ നൽകിയ പണം ചെലവഴിച്ചോയെന്ന് പിന്നീട് പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് ഇത്തവണ പ്രതിപക്ഷത്തിന്റെ സഹകരണം സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കൊപ്പം […]

ഏതൊക്കെ പൊലീസുകാരാണ് ശബരിമലയിൽ വിവരങ്ങൾ ചോർത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

ഏതൊക്കെ പൊലീസുകാരാണ് ശബരിമലയിൽ വിവരങ്ങൾ ചോർത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

ശബരിമലയിൽ ഏതൊക്കെ പൊലീസുകാരാണ് വർഗീയ ശക്തികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൊലീസിനെ നിയന്ത്രിക്കാൻ താൻ അശക്തനാണെന്ന് തെളിയിക്കുന്നതാണ് പൊലീസ് യോഗത്തിലെ മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത പൊലീസ് സംസ്ഥാനത്തെ കേസുകൾ അന്വേഷിച്ചാൽ എങ്ങനെ തെളിയാനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൊലീസിൽ എന്ത് നടക്കുന്നുവെന്ന് പോലും അറിയാത്ത പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്തും ആഭ്യന്തരവകുപ്പ് ചുമതലയിലും തുടരാൻ […]

മതചിഹ്നങ്ങളെ അവഹേളിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമെന്ന് ചെന്നിത്തല; സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് ബാലൻ

മതചിഹ്നങ്ങളെ അവഹേളിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമെന്ന് ചെന്നിത്തല; സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് ബാലൻ

ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാര വിഷയത്തിൽ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പുരസ്‌കാരം നൽകിയ നിലപാട് പുന:പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലൻ മറുപടി നൽകി. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടാറില്ല. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്ന വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നു. അവാർഡ് പുന:പരിശോധിക്കാൻ ലളിതകലാ അക്കാദമിയോട് നിർദേശിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ […]

അക്രമം ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് വടകരയിലെ സ്ഥാനാർത്ഥിയ്ക്ക് നേരെയുണ്ടായ ആക്രമണമെന്ന് ചെന്നിത്തല

അക്രമം ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് വടകരയിലെ സ്ഥാനാർത്ഥിയ്ക്ക് നേരെയുണ്ടായ ആക്രമണമെന്ന് ചെന്നിത്തല

അക്രമം ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം സിഒടി നസീറിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം അപലപനീയമാണ്. തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഎം അക്രമത്തിന്റെ പാതവെടിയാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ്  വടകരയിലെ ആക്രമണത്തിലൂടെ വ്യക്തമാക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ […]

1 2 3 9