പ്രതിഷേധം ശക്തമാക്കി കച്ചവടക്കാര്‍; ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റി

പ്രതിഷേധം ശക്തമാക്കി കച്ചവടക്കാര്‍; ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റി

പാലക്കാട്: ഇന്നു മുതല്‍ ഇറച്ചിക്കോഴികളെ 87 രൂപയ്ക്കു വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ പ്രതിഷേധം ശക്തമാക്കി കച്ചവടക്കാര്‍. ഇന്നലെ അര്‍ധരാത്രിയില്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റി. ഒട്ടേറെ ലോഡുകളാണ് രാത്രി അതിര്‍ത്തി കടന്നുപോയത്. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളാണ് കേരളത്തിലുള്ള കോഴികളെ തിരിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ 110 രൂപയാണ് ഇറച്ചിക്കോഴി വില. 87 രൂപയ്ക്ക് കേരളത്തില്‍ കോഴികളെ വില്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. അതേസമയം, കോഴികളെ മാറ്റാന്‍ വ്യാപാരികള്‍ക്ക് അനുവാദമുണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വില കുറയ്ക്കണമെന്ന നിലപാടില്‍ […]

ചര്‍ച്ച പരാജയം; നാളെ മുതല്‍ കോഴിക്കടകള്‍ അടച്ചിടും

ചര്‍ച്ച പരാജയം; നാളെ മുതല്‍ കോഴിക്കടകള്‍ അടച്ചിടും

ആലപ്പുഴ: കോഴിവില ഏകീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഇറച്ചിക്കോഴി വില്‍ക്കാന്‍ കഴിയില്ലെന്ന് പൗള്‍ട്രി ഫെഡറേഷന്‍ കര്‍ശന നിലപാടെടുത്തു. തിങ്കളാഴ്ച മുതല്‍ കടകളടച്ച് സമരം ചെയ്യുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഇറച്ചിക്കോഴിക്ക് 87 രൂപ ഈടാക്കി വില്പന നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കിലോക്ക് നൂറു രൂപയെങ്കിലുമാക്കി മാറ്റി നിശ്ചയിക്കണമെന്ന് പൗള്‍ട്രി അസോസിയേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 14 ശതമാനം നികുതി കുറച്ചപ്പോള്‍ 40 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും ഇത് സമ്മതിക്കാനാവില്ലെന്നും മന്ത്രി […]

കോഴി ചുട്ടത് 

കോഴി ചുട്ടത് 

ചേരുവകള്‍ കോഴി വലിയ കഷണങ്ങളായി മുറിച്ചത് -അര കിലോ സവാള നീളത്തിലരിഞ്ഞത് -അര കിലോ മല്ലിപ്പൊടി-രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍ മുളക്‌പൊടി-രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ പെരുഞ്ചീരകപ്പൊടി-അര ടീസ്പൂണ്‍ തക്കാളി അരിഞ്ഞത് -രണ്ട് പട്ട-ഒരു ഇഞ്ച് കഷണം ഗ്രാമ്പൂ-മൂന്ന് ഉണക്കമുന്തിരി-ഒരു ഡിസേര്‍ട്ട് സ്പൂണ്‍ അണ്ടിപ്പരിപ്പ് -ആറ് വെള്ളം-അര കപ്പ് പഞ്ചസാര-ഒരു ടീസ്പൂണ്‍ നെയ്യ് -ഒരു ടീസ്പൂണ്‍ ഓയില്‍ -കാല്‍ കപ്പ് മല്ലിയില-അല്‍പം കറിവേപ്പില-അല്‍പം ഉപ്പ് -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം മല്ലിപ്പൊടി,മുളകുപൊടി,പെരുഞ്ചീരകപ്പെടി,മഞ്ഞള്‍പ്പെടി എന്നിവ കൂട്ടിയോജിപ്പിച്ച് അരച്ച് വയ്ക്കുക. […]

ചിക്കന്‍ ഷായി കുറുമ

ചിക്കന്‍ ഷായി കുറുമ

കുട്ടികളായാലും വലിയവരായാലും ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ചിക്കന്‍ പലരീതിയില്‍ കുക്ക് ചെയ്യാം. വറുക്കാം. ആവിയില്‍ വേവിച്ചെടുക്കാം, കറിയാക്കാം. ഏതു തരത്തില്‍ വേണമെങ്കിലും കഴിക്കാം. ചിക്കന്‍ കൊണ്ടുള്ള ഒരു ഹൈദരാബാദി ഡിഷ് ചിക്കന്‍ ഷായി കുറുമ. അതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ചേരുവകള്‍: ചിക്കന്‍: ഒരു കിലോ(എട്ടുപീസായി മുറിച്ചത് ) ഇഞ്ചി ചതച്ചത്: ഒരു ടീസ്പൂണ്‍ ഉപ്പ് : ആവശ്യത്തിന് നെയ്യ്: മൂന്ന് ടേബിള്‍സ്പൂണ്‍ തിക്ക് ക്രീം: ഒരു ടീസ്പൂണ്‍ ജീരകം: ഒരു ടേബിള്‍ സ്പൂണ്‍ ഉള്ളി: ചെറുതായി അരിഞ്ഞത് […]