ക്രിസ്തുമസ്ക്കാലം വരവായ്; ഒരുക്കാം സമ്മാനപ്പൊതികള്‍

ക്രിസ്തുമസ്ക്കാലം വരവായ്; ഒരുക്കാം സമ്മാനപ്പൊതികള്‍

ക്രിസ്മസ് കാലം സമ്മാനപ്പൊതികളുടെ കാലമാണ്. ഡിസംബര്‍ ആരംഭിച്ചാല്‍ ഇനി ക്രിസ്മസ് അടുക്കുമ്പോള്‍ ഉറ്റവര്‍ക്ക് എന്ത് സമ്മാനം നല്‍കണം?എന്ത് വ്യത്യസ്തത അതില്‍ ഉണ്ടാവണം എന്ന കാര്യങ്ങളൊക്കെയാവും ചിന്ത. പിന്നെ ഡിസംബര്‍ 25വരെയുളള കാത്തിരിപ്പാണ് സമ്മാനവുമൊരുക്കി. മനോഹരമായ നിറത്തിലുളള കടലാസില്‍ ഭംഗിയായി പൊതിഞ്ഞു,പുറത്ത് ഒരു റിബണോ ബോയോ കുഞ്ഞു പൂവോ പതിച്ച് തയ്യാറാക്കി വയ്ക്കുന്ന ഇത്തരം സമ്മാനപ്പൊതികള്‍ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണ്. ഇത് ഒരിക്കലെങ്കിലും കിട്ടാത്തവരോ കൊടുക്കാത്തവരോ കാണില്ല. എന്തിനാണ് നമ്മള്‍ സമ്മാനം കൊടുക്കുമ്പോള്‍ പൊതിഞ്ഞു കൊടുക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട? വെറുമൊരു ഭംഗിക്കു […]