വിഹിതം പങ്കുവെയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ക്രിസ്മസ് റിലീസുകള്‍ മാറ്റി

വിഹിതം പങ്കുവെയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ക്രിസ്മസ് റിലീസുകള്‍ മാറ്റി

കൊച്ചി: ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. തീയറ്ററുകളില്‍ നിന്നുള്ള വിഹിതം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് റിലീസുകള്‍ വേണ്ടെന്ന് വെയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ നിന്നുള്ള വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിലപാട് സ്വീകരിച്ചതോടെയാണ് തര്‍ക്കം രൂപപ്പെട്ടത്. തിയറ്റര്‍ വിഹിതം നിലവിലുള്ള അതേ വ്യവസ്ഥയില്‍ തുടരണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകളുടെ സംഘടനയും പ്രൊഡ്യൂസേഴ്‌സ് […]

ക്രിസ്മസ് രാവിന്റെ പടിവാതിലില്‍

ക്രിസ്മസ് രാവിന്റെ പടിവാതിലില്‍

മഞ്ഞ് പെയ്യുന്ന രാവില്‍ വിണ്ണിന്റെ പൊന്‍താരകങ്ങള്‍ മണ്ണിലേക്കിറങ്ങി വന്ന ആഘോഷരാവ് ഇതാ ഒരിക്കല്‍ കൂടി ആഗതമായിരിക്കുന്നു. സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശം പകര്‍ന്നുതന്ന ദൈവപുത്രന്‍ മണ്ണിലവതരിച്ച ആ പുണ്യരാവ്. ജാതി-മത ഭേദമില്ലാതെ ഒരു മതത്തിന്റെ പ്രത്യേക ആഘോഷം എന്നതിനൊക്കെ അപ്പുറം ക്രിസ്മസ് ഏവര്‍ക്കും സന്തോഷം പകരുന്ന ഒരു ആഘോഷനാള്‍ കൂടിയാണ്. ആഘോഷവും ഭക്തിയും, വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന അപൂര്‍വ്വമായ അനുഭൂതിയുടെ ഒരു ഉത്തമവേള കൂടിയാണിത്… തെരുവു വീഥികളെ പ്രകാശിപ്പിച്ച് നില്‍ക്കുന്ന നക്ഷത്ര വിളക്കുകളും, കരോളിന്റെ […]

ഫാഷന്‍ ലോകത്ത് ക്രിസ്മസ് സല്‍വാര്‍ എത്തി

ഫാഷന്‍ ലോകത്ത് ക്രിസ്മസ് സല്‍വാര്‍ എത്തി

ക്രിസ്മസ് എന്നുകേട്ടാല്‍ മനസ്സില്‍ വരിക നക്ഷത്രങ്ങളും കരോളും ക്രിസ്മസ് ട്രീയും പുല്‍ക്കൂടും മധുരമൂറുന്ന കേക്കും മറ്റു ക്രിസ്മസ് വിഭവങ്ങളുമൊക്കെയാണ്. ക്രിസ്മസ് കടും നിറങ്ങളുടെയും പ്രകാശത്തിന്റെയുമൊക്കെ ആഘോഷമാണ്. അതിനൊപ്പം തന്നെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നിറമായ വെള്ളയ്ക്കും വളരെയധികം പ്രാധാന്യമുണ്ട്. ഈ വെളള നിറം ഫാഷന്‍ ലോകത്ത് പ്രധാനമാണ്. വെളളനിറത്തിലുളള ക്രിസ്മസ് ഫാഷന്‍ വസ്ത്രങ്ങളാണ് എന്നും വിപണിയ്ക്ക് പ്രിയം. അനാര്‍ക്കലി മസാര്‍ക്കലി ചുരിദാറുകളില്‍ വെളളം നിറം സൃഷ്ടിച്ച പരീക്ഷണങ്ങളാണ് ഇത്തവണത്തെ ക്രിസ്മസ് ഹൈലൈറ്റ്. ഈ കളര്‍ കോമ്പിനേഷനുകള്‍ ഉപയോഗിച്ച് ഡിസൈന്‍ […]

നാവില്‍ കൊതിയുണര്‍ത്തും ക്രിസ്മസ് കേക്കുകള്‍

നാവില്‍ കൊതിയുണര്‍ത്തും ക്രിസ്മസ് കേക്കുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ പടിവാതില്‍ എത്തിനില്‍ക്കെ കേക്ക് ഇല്ലാത്ത ഒരു ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാനാവുമോ? ക്രിസ്മസ് രുചിയെന്നാല്‍ അത് മധുരം കിനിയുന്ന ക്രിസ്മസ് കേക്ക് തന്നെയാണ്. പ്ലം കേക്ക് എന്ന സാധാരണ രുചിയില്‍ തുടങ്ങി ക്രീമിന്റെ കൊതിയുണര്‍ത്തുന്ന വിവിധ തരത്തിലുളള കേക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടില്‍ കേക്കുണ്ടാക്കി രുചിക്കുന്നതിന് പകരം എന്നും വിപണിയിലെ രുചിയാണ് മലയാളിക്ക് പ്രിയം. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്‌സ്, വാള്‍നട്‌സ്, ്രൈഡഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബ്രൌണി, പൈനാപ്പിള്‍ ക്രീം…. […]