സി.ഐ.ടി.യു നേതാവ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു; സംഭവം ഊബര്‍ ടാക്‌സിക്കെതിരായ സമരത്തിനിടെ

സി.ഐ.ടി.യു നേതാവ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു; സംഭവം ഊബര്‍ ടാക്‌സിക്കെതിരായ സമരത്തിനിടെ

എറണാകുളം: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു. ഊബര്‍ ടാക്‌സിക്കെതിരായ സമരത്തിനിടെയാണ് ഇദ്ദേഹത്തിന് കുത്തേറ്റത്. സമരം കഴിഞ്ഞ് നടന്നു പോകുമ്പോഴായിരുന്നു സംഭവം. കഴുത്തിനാണ് കുത്തേറ്റത്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായാണ് സൂചന. കെ.എന്‍ ഗോപിനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എം.എം ലോറന്‍സ് അടക്കം എട്ട് പ്രമുഖരെ ഒഴിവാക്കി സിഐടിയു സംസ്ഥാന ഭാരവാഹിപട്ടിക; എളമരം കരീമും ആനത്തലവട്ടം ആനന്ദനും തുടരും

എം.എം ലോറന്‍സ് അടക്കം എട്ട് പ്രമുഖരെ ഒഴിവാക്കി സിഐടിയു സംസ്ഥാന ഭാരവാഹിപട്ടിക; എളമരം കരീമും ആനത്തലവട്ടം ആനന്ദനും തുടരും

പാലക്കാട്: പ്രമുഖരടക്കം എട്ടു പേരെ ഒഴിവാക്കി സിഐടിയു സംസ്ഥാന ഭാരവാഹിപട്ടിക. കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ്, പി.കെ. ഗുരുദാസന്‍, കെ.എം. സുധാകരന്‍, എസ്.എസ്. പോറ്റി, വി.വി. ശശീന്ദ്രന്‍, വി.എസ്. മണി, എ.കെ.നാരായണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ഇതില്‍ ആദ്യത്തെ അഞ്ചു പേരെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കി നിലനിര്‍ത്തി. ഇതാദ്യമായാണ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളെ ഉള്‍പ്പെടുത്തുന്നത്. എം.എം. ലോറന്‍സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.എന്‍. രവീന്ദ്രനാഥ് മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്. നിലവില്‍ ട്രഷററായിരുന്നു കെ.എം. സുധാകരന്‍. ഇദ്ദേഹത്തിനു […]