ചരിത്രം വഴിമാറി; ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ പ്രാഞ്ജാല്‍ പാട്ടീല്‍ അസിസ്റ്റന്റ് കളക്ടര്‍

ചരിത്രം വഴിമാറി; ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ പ്രാഞ്ജാല്‍ പാട്ടീല്‍ അസിസ്റ്റന്റ് കളക്ടര്‍

കൊച്ചി: മഹാരാഷ്ട്ര സ്രദേശിനി പ്രാഞ്ജാല്‍ പാട്ടീല്‍ ഇന്നലെ കലക്ടറേറ്റിന്റെ പടവുകള്‍ കയറി എത്തിയത് സംസ്ഥാന സിവില്‍സര്‍വീസിലെ പുതിയൊരു ചരിത്രത്തിലേക്കായിരുന്നു. ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും അകക്കാഴ്ചയുടെ കരുത്തില്‍ ഐഎഎസ് നേടിയ പ്രാഞ്ജാല്‍ പാട്ടീല്‍ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി തിങ്കളാഴ്ച ചുമതലയേറ്റു. മുസ്സൂറിയിലെ ഐഎഎസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ പ്രാഞ്ജാലിന്റെ ആദ്യ നിയമനമാണ് കൊച്ചിയിലേത്. കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 124ാം റാങ്ക് നേടിയാണ് പ്രാഞ്ജാള്‍ ഐഎഎസ് എന്ന നേട്ടം സ്വന്തമാക്കിയത്. ആറാം വയസ്സിലാണ് പ്രഞ്ജാലിന് […]

കളക്ടര്‍ ബ്രോ തിരക്കഥയെഴുതുന്നു; അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധായകന്‍

കളക്ടര്‍ ബ്രോ തിരക്കഥയെഴുതുന്നു; അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധായകന്‍

കളക്ടര്‍ ബ്രോ എന്ന പേരു പോലെ സാധാരണ കളക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തനാണ് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. ഒരെല്ല് കൂടുതലുള്ള ജോസഫ് അലക്‌സിനെ ഓര്‍മ്മിപ്പിക്കുന്ന ബ്രോയുടെ ചടുലമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിനെന്നും താര പരിവേഷം നല്‍കുന്നുണ്ട്. ഭരണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല കലാരംഗത്തും മുന്നില്‍ തന്നെയാണെന്ന് ‘കരുണ’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ അദ്ദേഹം തെളിയിച്ചു. ഷോര്‍ട്ട് ഫിലിം വിട്ട് ഇപ്പോള്‍ സിനിമയ്ക്കായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണ് പ്രശാന്ത് നായര്‍. പുതുമുഖങ്ങളുമായി ഹിറ്റ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ആണ് ചിത്രം […]

യാത്രയയപ്പ് അവിസ്മരണീയമാക്കി കളക്ടര്‍; ഡ്രൈവര്‍ക്ക് പകരം കളക്ടര്‍ ഡ്രൈവറായി

യാത്രയയപ്പ് അവിസ്മരണീയമാക്കി കളക്ടര്‍; ഡ്രൈവര്‍ക്ക് പകരം കളക്ടര്‍ ഡ്രൈവറായി

ഒറ്റനോട്ടത്തില്‍ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ഈ വാഹനം കണ്ടാല്‍ ഒരു വിവാഹപാര്‍ട്ടി സംഘത്തിന്റേതാണെന്ന് തോന്നും. എന്നാല്‍, ഒരുവട്ടം കൂടി നോക്കുമ്പോഴോ, കാറില്‍ ബീക്കണ്‍ ലൈറ്റും ഡ്രൈവറുടെ യൂണിഫോം അണിഞ്ഞ് പിന്‍സീറ്റില്‍ മറ്റൊരാളും. അത്ഭുതപ്പേടേണ്ട, 35 വര്‍ഷം വിവിധ കളക്ടര്‍മാരുടെ ഡ്രൈവറായി സേവനം അനുഷ്ഠിച്ചയാള്‍ക്കുള്ള ഒരു യാത്രയപ്പ് പരിപാടിയാണ് ഇവിടെ നടന്നത്. മഹാരാഷ്ട്രയിലെ അകോല ജില്ലയുടെ കളക്ടര്‍ ജി. ശ്രീകാന്താണ് ദീര്‍ഘകാലം തന്റെ ഡ്രൈവറായിരുന്ന ദിഗംബര്‍ താക്കിന് ഒരു അവിസ്മരണീയ യാത്രയയപ്പ് നല്‍കിയത്. ഒരു ഡ്രൈവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും […]

സമാധാനം പുനസ്ഥാപിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ വടകരയില്‍ സര്‍വകക്ഷിയോഗം

സമാധാനം പുനസ്ഥാപിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ വടകരയില്‍ സര്‍വകക്ഷിയോഗം

കോഴിക്കോട്: ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ വടകരയില്‍ സര്‍വ്വകക്ഷിയോഗം നടന്നു. ഇന്ന് രാവിലെ വടകര ഗസ്റ്റ് ഹൗസിലാണ് കലക്ടര്‍ എന്‍. പ്രശാന്ത് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം നടന്നത്. സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റുകളിടുന്നത് കണ്ടെത്തിയ സൗഹചര്യത്തില്‍ കര്‍ശനമായി ഇവ നിരീക്ഷിക്കാന്‍ സൈബര്‍സെല്ലിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ വടകര, നാദാപുരം മേഖലകളില്‍ പരക്കെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറും തീവെപ്പുമുണ്ടായി. പൊലീസ് പ്രഖ്യാപിച്ച നിരോധന ഉത്തരവ് […]

കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംപി എം.കെ. രാഘവന്‍

കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംപി എം.കെ. രാഘവന്‍

കോഴിക്കോട്: ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ. രാഘവന്‍. പിആര്‍ഡിയെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് കളക്ടര്‍ തനിക്കെതിരെ അവാസ്തവ പ്രചാരണം നടത്തുകയും എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെ വൈകിപ്പിച്ച് പദ്ധതി നടത്തിപ്പിന് കളക്ടര്‍ തടസം നില്‍ക്കുകയുമാണെന്ന് എംപി. ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പണി പൂര്‍ത്തിയാക്കി ചെലവുകള്‍ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കളക്ടര്‍ പുനഃപരിശോധനയ്ക്ക് ഉത്തരവിട്ട് […]