യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പ്രതികളെ സംരക്ഷിച്ച് കോളേജ് അധികൃതർ

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പ്രതികളെ സംരക്ഷിച്ച് കോളേജ് അധികൃതർ

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷ സംഭവങ്ങളിൽ പ്രതികളെ സംരക്ഷിച്ച് കോളേജ് അധികൃതർ. പ്രതികളായ പത്തൊൻപത് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും സസ്‌പെൻഡ് ചെയ്തത് ആറ് പേരെ മാത്രമാണ്. കോളേജിന്റെ നിസഹകരണം മൂലം പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാനായിട്ടില്ല. സംഭവത്തിൽ പൊലീസിന് കടുത്ത അമർഷമുണ്ട്. അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിൽ പൊലീസിനെ നോക്കുകുത്തിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. കോളേജിൽ നിന്ന് പൊലീസിനെ പിൻവലിപ്പിക്കാൻ എസ്എഫ്‌ഐ പ്രവർത്തകരാണ് നീക്കം നടത്തുന്നത്. ഇന്നലെയുണ്ടായ തർക്കം ഇതിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബോധപൂർവം പൊലീസിനെതിരെ ആക്ഷേപങ്ങൾ […]

ഡോ. സി.സി ബാബു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ പ്രിൻസിപ്പൽ

ഡോ. സി.സി ബാബു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ പ്രിൻസിപ്പൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ പ്രിൻസിപ്പലായി ഡോ. സി.സി ബാബുവിനെ നിയമിച്ചു. നിലവിൽ തൃശൂർ ഗവ.കോളേജ് പ്രിൻസിപ്പലാണ്. ഏറെ നാളായി സ്ഥിരം പ്രിൻസിപ്പൽ ഇല്ലാതിരുന്ന യൂണിവേഴ്‌സിറ്റി കോളേജിലേക്ക് അടുത്തിടെ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തരമായി പ്രിൻസിപ്പലിനെ നിയമിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ ഇൻ ചാർജ്ജിനാണ്  ഇതുവരെ പകരം ചുമതല നൽകിയിരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷമുണ്ടായ ദിവസം താൻ ഒന്നും അറിഞ്ഞില്ലെന്ന പ്രിൻസിപ്പൽ ഇൻ ചാർജ്ജിന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രിൻസിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും […]

300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു നഷ്ടമായി

300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു നഷ്ടമായി

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തതിനാല്‍ 300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു നഷ്ടമായി. മറ്റു സംസ്ഥാനങ്ങളും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളും കൃത്യസമയത്ത് അപേക്ഷ നല്‍കി സീറ്റുകള്‍ നേടി. മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകളില്‍ ഇളവു നല്‍കിയതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ പിജി കോഴ്‌സുകള്‍ നേടിയെടുക്കാനുള്ള സാഹചര്യം ഒരുങ്ങി. കോഴ്‌സുകള്‍ ആവശ്യമുള്ള മെഡിക്കല്‍ കോളജുകളോട് അപേക്ഷ നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് […]

സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും; വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ എഞ്ചിനീയറിങ് കോളെജുകള്‍ക്ക് ഓംബുഡ്‌സ്മാന്‍

സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും; വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ എഞ്ചിനീയറിങ് കോളെജുകള്‍ക്ക് ഓംബുഡ്‌സ്മാന്‍

കൊച്ചി: വിദ്യാര്‍ത്ഥികളോടുളള മാനെജ്‌മെന്റിന്റെ ക്രൂരതകള്‍ തുടരുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളെജുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോളെജുകള്‍ അടച്ചിടുമെന്ന് അസോസിയേഷനുകള്‍. പാമ്പാടി എന്‍ജിനീയറിങ് കോളെജ്, മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളെജ് എന്നിവ വിദ്യാര്‍ഥി സംഘടനകള്‍ തല്ലിപ്പൊളിച്ചതിന് പിന്നാലെയാണ് മാനെജ്‌മെന്റിന്റെ നീക്കം. നാളെ സംസ്ഥാനത്തെ 120 എന്‍ജിനീയറിങ് കോളെജുകള്‍ സൂചനാ പണിമുടക്കെന്ന രീതിയില്‍ അടച്ചിടുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. അടുത്ത ദിവസം പരീക്ഷ നടക്കുന്നതിനാലാണ് ഇപ്പോള്‍ സൂചനാ പണിമുടക്ക് നടത്തുന്നതെന്നും സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് കോളെജുകള്‍ അടച്ചിടുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. […]

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംജി കോളോജില്‍ ഗുണ്ടാ ആക്രമണം.പത്തോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് എംജി കോളേജില്‍ നടന്നത്.രാവിലെ മുഖം മൂടി ധരിച്ചെത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ പത്തംഗ സംഘം കോളജ് കാമ്പസില്‍ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബുകള്‍ എറിയുകയും കാറുകള്‍ തകര്‍ക്കുകയും ചെയ്തു. ക്ലാസില്‍ കയറി അദ്ധ്യാപകരയും വിദ്യാര്‍ത്ഥികളേയും കയ്യേറ്റം ചെയ്തു. രൂക്ഷമായ കല്ലേറില്‍ വ്യാപക നാശനഷ്ടമുണ്ടായി. കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളാണ് അക്രമത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ […]