ഡൽഹിയിൽ ഞങ്ങൾക്ക് മുൻപും പൂജ്യം, ഇപ്പോഴും പൂജ്യം; പരാജയം ബിജെപിക്ക്; കോൺഗ്രസ് നേതാവ് സാധു സിംഗ് ധരംസോത്

ഡൽഹിയിൽ ഞങ്ങൾക്ക് മുൻപും പൂജ്യം, ഇപ്പോഴും പൂജ്യം; പരാജയം ബിജെപിക്ക്; കോൺഗ്രസ് നേതാവ് സാധു സിംഗ് ധരംസോത്

ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കോൺഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ സാധു സിംഗ് ധരംസോത് ഒരു വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഞങ്ങൾക്ക് 2015ലും പൂജ്യം സീറ്റുകളാണ് ലഭിച്ചത്. 2020ലും പൂജ്യം തന്നെ. അതിനാൽ തെരഞ്ഞടുപ്പിൽ നഷ്ടം സംഭവിച്ചത് ബിജെപിക്കാണെന്നാണ് വാദം. ‘ഞങ്ങൾക്ക് മുൻപും പൂജ്യമാണ് കിട്ടിയത്. ഈ പ്രാവശ്യവും ഞങ്ങൾക്ക് പൂജ്യമാണ്. അതുകൊണ്ടിത് ഞങ്ങളുടെ തോൽവിയല്ല, ഇത് ബിജെപിയുടെ പരാജയം.’ എന്നാണ് മാധ്യമങ്ങളോട് ഇദ്ദേഹം പറഞ്ഞത്. അതേസമയം, പഞ്ചാബിലെ പ്രതിപക്ഷ നേതാവായ ഹർപാൽ സിംഗ് ചീമ എഎപിയെ വാഴ്ത്തി […]

‘ഡൽഹിയിൽ മാജിക്ക് പ്രതീക്ഷിച്ചില്ല’ : ഖുഷ്ബു

‘ഡൽഹിയിൽ മാജിക്ക് പ്രതീക്ഷിച്ചില്ല’ : ഖുഷ്ബു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖുശ്ബു സുന്ദർ. ‘ഡൽഹിയിൽ കോൺഗ്രസ് മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ല. നാം വേണ്ടത് ചെയ്യുന്നുണ്ടോ ? നാം ശരിയായാണോ പ്രവർത്തിക്കുന്നത്. നാം ശരിയായ ട്രാക്കിലാണോ? നോ എന്നാണ് ഉത്തരം. നാം പ്രവർത്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോൾ. താഴെ തട്ടിലും, മധ്യ നിരയിലും മുകൾ തട്ടിലും കാര്യങ്ങൾ ശരിയാക്കണം’-ഖുശ്ബു കുറിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നു. ചില മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. സീലംപൂരിലും, ഡിയോളിലും, തിലക് നഗറിലും ആം […]

അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ആം ആദ്മി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് അറിയാമായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായെന്നും അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ […]

തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇക്കുറിയും ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ല. എഎപിയുടെ വരവിനു മുമ്പു തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇത്തവണയും ഡല്‍ഹിയില്‍ അക്കൗണ്ട് തുറന്നില്ല. ഒരു സീറ്റില്‍ പോലും മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായില്ലെന്നതാണ് ശ്രദ്ധേയം. 1998ലെ തിരഞ്ഞെടുപ്പില്‍ 52 സീറ്റ് നേടി കോണ്‍ഗ്രസ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരത്തിലേറി. 2003ലും 2008ലും കോണ്‍ഗ്രസ് വിജയം തുടര്‍ന്നു. 15 വര്‍ഷം ഷീല ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വനിതാ മുഖ്യമന്ത്രിയായി ഷീലാ […]

കലാപം തീരാതെ കെപിസിസി; “മുല്ലപ്പള്ളി ശൗര്യം കാണിക്കേണ്ടത് പിണറായിയോട്”: കെ മുരളീധരൻ

കലാപം  തീരാതെ കെപിസിസി; “മുല്ലപ്പള്ളി ശൗര്യം കാണിക്കേണ്ടത് പിണറായിയോട്”: കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ തുടര്‍ന്ന് അണപൊട്ടിയ അതൃപ്തിയിൽ കലാപം തീരാതെ കെപിസിസി. പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഭാരവാഹിയോഗത്തിൽ പ്രസംഗിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അതേ നാണയത്തിൽ മറുപടി നൽകി വീണ്ടും കെ മുരളീധരൻ രംഗത്തെത്തി. ഭാരവാഹി പട്ടികക്കെതിരെ കടുത്ത വിമര്‍ശനമാണ് കെ മുരളീധരൻ ഉന്നയിച്ചിരുന്നത്. ബൂത്തിലിരിക്കേണ്ടവരെല്ലാം കെപിസിസിയിലെത്തിയെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾക്ക് വിരുദ്ധമാണ് പുറത്ത് വന്ന പുനസംഘടനാ ലിസ്റ്റെന്നുമായിരുന്നു കെ മുരളീധരന്‍റെ വിമര്‍ശനം. സോനയുടേയും മോഹൻ ശങ്കറിന്‍റെയും […]

കെപിസിസി പുതിയ ഭാരവാഹികളുടെ പ്രഥമയോഗം ഇന്ന്

കെപിസിസി പുതിയ ഭാരവാഹികളുടെ പ്രഥമയോഗം ഇന്ന്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ പ്രഥമയോഗം ഇന്ന്. ചുമതലകൾ വിഭജിച്ച് നൽകലും പൗരത്വ നിയമത്തിൽ തുടർ സമര പരിപാടികളുമാണ് പ്രധാന അജണ്ട. രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുന്നത്. ഭാരവാഹികൾക്കുള്ള ചുമതലകൾ വിഭജിച്ച് കൊടുക്കലാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പൗരത്വ നിയമത്തിനെതിരായ തുടർസമരങ്ങളും ചർച്ചക്ക് വരും. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ആലോചനകളും യോഗത്തിലുണ്ടായേക്കും. ഭാരവാഹി പട്ടികയ്ക്കെതിരെ പല നേതാക്കളും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് യോഗമെന്നതും ശ്രദ്ധേയമാണ്. പട്ടികയ്‌ക്കെതിരെ കെ […]

കേരള മാതൃകയില്‍ പൗരത്വം ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ്

കേരള മാതൃകയില്‍ പൗരത്വം ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തെ മാതൃകയാക്കി പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രമേയം പാസാക്കുക. പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്കു പുറമേ, സാമ്പത്തിക സ്ഥിതി, കാഷ്മീരിലെ സ്ഥിതി, യുഎസ് […]

പൗരത്വ നിയമ ഭേദഗതി; കോണ്‍ഗ്രസ്-ശിവസേന തര്‍ക്കം രൂക്ഷമാകുന്നു

പൗരത്വ നിയമ ഭേദഗതി; കോണ്‍ഗ്രസ്-ശിവസേന തര്‍ക്കം രൂക്ഷമാകുന്നു

പൗരത്വ നിയമ ഭേദഗതി കോണ്‍ഗ്രസ്-ശിവസേന തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. മഹരാഷ്ട്രയില്‍ പുതിയ നിയമം നടപ്പാക്കില്ലെന്ന നയം പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരിഗണിക്കാത്താതില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ്. നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പ്രഖ്യാപനം വേണ്ടെന്ന നിലപാടിലാണ് ശിവസേന. രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിമര്‍ശനത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള തര്‍ക്കം ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണ്. വിവിധ ന്യൂനപക്ഷ സംഘടനകള്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. […]

സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണം; കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണം; കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രം നിർദേശിച്ചതിന് പിന്നാലെയാണ് പരാതികളുമായി സംസ്ഥാനത്ത് നിന്നുളള നേതാക്കളും പ്രവർത്തകരും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ജനപ്രതിധികളെ ഭാരവാഹികളാക്കാനുളള നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമാണ് കേരളത്തിലെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതാക്കൾ ഇരുതട്ടിൽ തുടരുമ്പോഴും അന്തിമ തീരുമാനം തങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്തുകൊണ്ട് തന്നെയാകുമെന്നുളള പ്രതീക്ഷയിലാണ് സംസ്ഥാന ഘടകം. സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്ര […]

കോൺഗ്രസ് വിടുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസ് വിടുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

താൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററിൽ കോൺഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയതിനെത്തുടർന്ന് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാകിയത്. തൻ്റെ ട്വിറ്റർ ഹാൻഡീലിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ട്വിറ്ററിലെ കോൺഗ്രസ് നേതാവെന്നുള്ള വിശേഷണം ഒഴിവാക്കിയിട്ട് മാസങ്ങളായെന്നും ആളുകൾ അത് ഇപ്പോഴാണ് ശ്രദ്ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലെ പദവി ചുരുക്കണമെന്ന ചിലരുടെ നിർദ്ദേശം പരിഗണിച്ചാണ് ഇപ്രകാരം ചെയ്തത്. കോൺഗ്രസ് വിടുമെന്ന വാർത്തകളൊക്കെ അടിസ്ഥാന രഹിതമാണ്.- അദ്ദേഹം പിടിഐയോട് പറഞ്ഞു. ശേഷം ട്വിറ്ററിലൂടെയും […]

1 2 3 12