സിപിഐഎം പൊളിറ്റ്‌ ബ്യൂറോ ഇന്ന് അവസാനിക്കും; മാവോയിസ്റ്റ് വേട്ട, യുഎപിഎ കേസ് എന്നിവ ചർച്ച ചെയ്യും

സിപിഐഎം പൊളിറ്റ്‌ ബ്യൂറോ ഇന്ന് അവസാനിക്കും; മാവോയിസ്റ്റ് വേട്ട, യുഎപിഎ കേസ് എന്നിവ ചർച്ച ചെയ്യും

ഇന്നലെ ആരംഭിച്ച സിപിഐഎം പൊളിറ്റ്‌ ബ്യൂറോ യോഗം ഇന്ന് അവസാനിക്കും. ശബരിമല പുനഃപരിശോധന വിധി അവ്യക്തതകൾ നിറഞ്ഞതാണെന്നും സംസ്ഥാന സർക്കാർ വ്യക്തത സംസ്ഥാനം തേടണമെന്നും ഇന്നലെ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിന്മേലുള്ള തുടർ ചർച്ചകൾ ഇന്ന് ഉണ്ടാകും. മാവോയിസ്റ്റ് വേട്ട, വിദ്യാർത്ഥികൾക്ക് നേരെ യുഎപിഎ ചുമത്തിയ  നടപടി എന്നിവ ഇന്ന് ചർച്ച ചെയ്യും. ഇന്നലെ ശബരിമല പുനഃപരിശോധന വിധി, അയോധ്യ വിധി തുടങ്ങിയവയാണ് ഇന്നലെ പ്രധാനമായും പിബി ചർച്ച ചെയ്തത്. ശബരിമല വിധിയിൽ സംസ്ഥാനം വ്യക്തത  തേടണമെന്ന ആവശ്യത്തിന് […]

സിപിഐ മാവോയിസ്റ്റ് ഇനി ഭീകരപ്പട്ടികയിൽ

സിപിഐ മാവോയിസ്റ്റ് ഇനി ഭീകരപ്പട്ടികയിൽ

സിപിഐ മാവോയിസ്റ്റ് സംഘത്തെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കയാണ് സംഘടനയെ ഭീകരസംഘടനയിൽ ഉൾപ്പെടുത്തിയത്. ഭീകരസംഘടനകളിൽ നാലാം സ്ഥാനമാണ് സിപിഐ മാവോയിസ്റ്റിന്. 2018ൽ 117 ആക്രമണങ്ങളിലായി 311 പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഷബാബ്, ബോക്കോ ഹറം, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പിൻസ് എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സംഘടനകൾ. ഭീകരാക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് പേരുകൾ. കഴിഞ്ഞ വർഷം […]

സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് തവണ രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും ഗുരുദാസ് ദാസ് ഗുപ്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. എൺപതുകളിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഗുരുദാസ് ദാസ് ഗുപ്ത 1985ൽ രാജ്യസഭാ അംഗമായിരുന്നു.  2004ൽ പശ്ചിമബംഗാളിലെ പൻസ്‌കുരയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ൽ പശ്ചിമബംഗാളിലെ ഘട്ടാലിനെ ലോക്‌സഭയിൽ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. ടുജി സ്‌പെക്ട്രം കേസിൽ ജെപിസി അംഗങ്ങളിൽ […]

ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ല; പൊലീസിനെ വിമർശിച്ച് സി എൻ ജയദേവൻ

ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ല; പൊലീസിനെ വിമർശിച്ച് സി എൻ ജയദേവൻ

ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സിപിഐ നേതാക്കൾക്ക് നേരെ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് കടുത്ത അക്രമമെന്ന് പാർട്ടി നേതാവും മുൻ എംപിയുമായ സി എൻ ജയദേവൻ. നടപടി കടുത്ത അമർഷമുണ്ടാക്കുന്നതാണ്. ഭരണപക്ഷ എംഎൽഎയെ പൊലീസ് തെരഞ്ഞുപിടിച്ച് മർദിക്കുകയാണ് ചെയ്തത്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. അത്തരക്കാരായ പൊലീസുകാരെ ജനങ്ങൾ തെരുവിൽ കൈകാര്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും ജയദേവൻ പറഞ്ഞു. കൊച്ചിയിലെ സംഭവത്തിൽ മൗനം പാലിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബ്ലാക്ക് മെയിൽ […]

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും

തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് സംസ്ഥാന സമിതിയിൽ തുടരും. ശബരിമല വിധി നടപ്പിലാക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമായിരുന്നുവെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നെന്നും ബിജെപിയുടെ വളർച്ച തടയാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് അഭിപ്രായം. വ്യാഴാഴ്ച്ച രാത്രി വരെ നീണ്ട സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ ഇന്നലെയാണ് സംസ്ഥാന കമ്മിറ്റി യോഗം ആരംഭിച്ചത്. സിപിഐഎം സംസ്ഥാന […]

ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ

ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പോയ സി.ദിവാകരൻ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേതൃത്വം വേണ്ട വിധം ഇടപെട്ടില്ലെന്ന് കാണിച്ച് യോഗത്തിൽ നിന്ന് വിട്ടുനിന്നു. ജനങ്ങളുടെ പൾസ് അറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടെന്ന് സി.എൻ.ജയദേവൻ കുറ്റപ്പെടുത്തി. 19 -1 എന്ന ഭീകര പരാജയം ഇടതുമുണയുടെ കെട്ടുറപ്പിനെ ഉലയ്ക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. കുറ്റമറ്റ തിരഞ്ഞെടുപ്പ് പ്രവർത്തനം എന്ന് വിലയിരുത്തിയ തിരുവനന്തപുരം മണ്ഡലത്തിലെ […]

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.കാനം രാജേന്ദ്രന്‍ മത്സരിക്കണമെന്ന സമ്മര്‍ദം ശക്തമാകുന്നതിനിടെ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാണ് യോഗം ചേരുന്നത്. തിരുവനന്തപുരം എം.എന്‍ സ്മാരകത്തില്‍ ഉച്ചക്ക് രണ്ടരയ്ക്ക് നിര്‍വാഹക സമിതിയും നാളെ രാവിലെ പത്തുമുതല്‍ കൗണ്‍സിലുമാണ് യോഗം ചേരുക. എട്ടു ജില്ലാ കൗണ്‍സിലുകള്‍ നിര്‍ദേശിച്ച മൂന്നു പേര്‍ വീതമുള്ള പാനലില്‍ നിന്നായിരിക്കും സംസ്ഥാന നിര്‍വാഹക സമിതി പട്ടിക തയാറാക്കുക. ആവശ്യമായ മാറ്റങ്ങളോടെ നാളെ കൗണ്‍സില്‍ പട്ടികക്ക് അംഗീകാരം നല്‍കും. മത്സരരംഗത്തേക്കില്ലെന്നാണ് കാനം രാജേന്ദ്രന്റെ നിലപാട്. എന്നാല്‍ […]

നാല് മണ്ഡലങ്ങളില്‍ ജനകീയ സ്ഥാനാര്‍ഥികള്‍; പതിവുകാര്‍ വേണ്ട; സിപിഐയുടെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

നാല് മണ്ഡലങ്ങളില്‍ ജനകീയ സ്ഥാനാര്‍ഥികള്‍; പതിവുകാര്‍ വേണ്ട; സിപിഐയുടെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം: സിപിഐയുടെ കൈവശമുള്ള നാല് മണ്ഡലങ്ങളില്‍ ജനകീയ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം ശക്തം. അതോടൊപ്പം, തലയെടുപ്പുള്ള സ്ഥാനാര്‍ഥി കള്‍ സിപിഐയുടെ ശ്രദ്ധേയ മണ്ഡലമായ തിരുവനന്തപുരത്ത് നേതൃനിരയില്‍ നിന്നു തന്നെ വേണമെന്ന ആവശ്യവും മുന്നണിക്കുള്ളില്‍ ശക്തമാണ്. പകുതി സീറ്റിലെങ്കിലും സ്ഥിരം മുഖങ്ങളെ മാറ്റി പരീക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇക്കുറി തങ്ങള്‍ക്കുകൂടി ബോധ്യപ്പെടുന്ന സ്ഥാനാര്‍ഥി വേണമെന്നാണ് സിപിഐയോടുള്ള സിപിഐഎം നിര്‍ദേശം. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഉണ്ടായ നാണക്കേട് ഇല്ലാതാക്കാന്‍ നേതൃനിരയില്‍ നിന്നുതന്നെ ആരെങ്കിലും […]

സിപിഐയുടെ നാല് ലോക്‌സഭാ സീറ്റിലും പുതുമുഖങ്ങള്‍ മത്സരിക്കാന്‍ സാധ്യത

സിപിഐയുടെ നാല് ലോക്‌സഭാ സീറ്റിലും പുതുമുഖങ്ങള്‍ മത്സരിക്കാന്‍ സാധ്യത

തിരുവനന്തപുരം: സിപിഐയുടെ നാല് ലോക്‌സഭാ സീറ്റിലും പുതുമുഖങ്ങള്‍ മത്സരിക്കാന്‍ സാധ്യത. അതതു ജില്ലാനേതൃത്വങ്ങളില്‍ നിന്നുയരുന്നതും സംസ്ഥാനനേതൃത്വം സജീവമായി പരിഗണിക്കുന്നതും ഈ ആശയമാണ്. ഔദ്യോഗികമായി പാര്‍ട്ടി വേദികളി!ല്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും യോജിച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താനായി അനൗപചാരിക കൂടിയാലോചനകള്‍ നേതൃത്വത്തില്‍ തുടങ്ങി. തൃശൂരിനെ പ്രതിനിധീകരിക്കുന്ന സി.എന്‍. ജയദേവന്‍ മാത്രമാണ് ലോക്‌സഭയില്‍ സിപിഐക്കുള്ളത്. മറ്റൊരു സംസ്ഥാനത്തുനിന്നും പാര്‍ട്ടിക്കു എം പി ഇല്ലാത്തതിനാല്‍ ഇത്തവണ ശ്രദ്ധിച്ചും കണ്ടും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്ത് ഏതുവിധേനയും കൂടുതല്‍പ്പേരെ കേരളത്തില്‍ നിന്നു ലോക്‌സഭയിലെത്തിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടി. അതുകൊണ്ടു […]

കന്യാസ്ത്രീകളുടെ സമരപന്തലില്‍ സിപിഐഎമ്മിനെ കാണാത്തതെന്ത്?; അല്ലെങ്കില്‍ സഭയും സിപിഐഎമ്മും തമ്മിലെന്ത്?

കന്യാസ്ത്രീകളുടെ സമരപന്തലില്‍ സിപിഐഎമ്മിനെ കാണാത്തതെന്ത്?; അല്ലെങ്കില്‍ സഭയും സിപിഐഎമ്മും തമ്മിലെന്ത്?

കൊച്ചി: കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരം നടക്കുന്നു. പിന്തുണയുമായി നിരവധി സംഘടനകളും വ്യക്തികളും എത്തുന്നു.സിപിഐഎമ്മിനെയും അതിന്റെ നേതാക്കളേയും മാത്രം സമരപന്തലില്‍ കാണാനില്ല. എവിടെ സാമൂഹിക പ്രശ്‌നമുണ്ടായാലും ആശയസംഘര്‍ഷമുണ്ടായാലും അതില്‍ ഇടപെടുക എന്നതാണ് സിപിഐഎം മുമ്പൊക്കെ പിന്തുടര്‍ന്നു വന്നിരുന്ന രീതി.അതില്‍ നിന്നൊരു വലിയ മാറ്റം ഇവിടെ കാണാം. ഇഎംഎസ് ഉണ്ടായിരുന്ന കാലത്തായിരുന്നു എന്ന് ആലോചിച്ചു നോക്കുക. സഭക്കകത്തെ ഈ പ്രശ്‌നം ആശയപരമായും രാഷ്ടീയമായും നിയമപരമായും സിപിഐഎമ്മും സര്‍ക്കാരും ഇങ്ങനെ ആയിരിക്കില്ല കൈകാരും ചെയ്യുക എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ? ഇഎംഎസിന്റെ […]

1 2 3 4