നോട്ടെണ്ണുന്ന മാണിയുടെ മെഷീനും നിയമസഭയില്‍ പ്രതിഷേധിച്ചവരും ഇപ്പോള്‍ എവിടെ; സിപിഐഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാകുന്നു; സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

നോട്ടെണ്ണുന്ന മാണിയുടെ മെഷീനും നിയമസഭയില്‍ പ്രതിഷേധിച്ചവരും ഇപ്പോള്‍ എവിടെ; സിപിഐഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാകുന്നു; സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍. കോടിയേരി എത്ര പച്ചക്കൊടി കാട്ടിയാലും കെ.എം മാണി എല്‍ഡിഎഫിലുണ്ടാകില്ലെന്ന് ശശിധരന്‍ പറഞ്ഞു.നോട്ടെണ്ണുന്ന മാണിയുടെ മെഷീനും നിയമസഭയില്‍ പ്രതിഷേധിച്ചവരും ഇപ്പോള്‍ എവിടെയാണ്. സിപിഐഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് കൂട്ടമായി ആളുകള്‍ പുറത്ത് പോവുകയാണ്. സിപിഐഎമ്മിന്റെ സൗജന്യം കൊണ്ടല്ല സിപിഐ ഇവിടം വരെ എത്തിയതെന്നും സി.കെ ശശിധരന്‍ കോട്ടയത്ത് പറഞ്ഞു. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മാണിക്ക് അനുകൂലമായ നിലപാട് പറഞ്ഞതിന് പിന്നാലെയാണ് സിപിഐയുടെ […]

രാഷ്ട്രീയ പാര്‍ട്ടി പദവിയില്‍ നിന്ന് സിപിഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം; ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

രാഷ്ട്രീയ പാര്‍ട്ടി പദവിയില്‍ നിന്ന് സിപിഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം; ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി എന്ന പദവിയില്‍നിന്നു സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിനു മുന്‍പാകെ വന്ന ഹര്‍ജിയില്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ 1989 സെപ്റ്റംബറില്‍ സിപിഐഎമ്മിനു നല്‍കിയ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഹര്‍ജി സ്വീകരിച്ച കോടതി അടുത്ത മാര്‍ച്ച് 28നു വാദം കേള്‍ക്കാനായി മാറ്റി. ജോജോ ജോസ് എന്നയാളാണു ഹര്‍ജി നല്‍കിയതെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. […]

നാല് സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

നാല് സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നാല് സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ തന്നെ ഈ നാല് മന്ത്രിമാരെയും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷറഫാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാന നയതീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോടതി പരാമര്‍ശം വന്ന ശേഷം നടന്ന മന്ത്രി സഭായോഗത്തില്‍ അദ്ദേഹം പങ്കെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാല് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്. […]

ദിലീപിന് ഒത്താശ ചെയ്ത് ഇരുമുന്നണികളും; അന്വേഷണം അട്ടിമറിച്ചത് 2014 ലെ യുഡിഎഫ് സര്‍ക്കാര്‍; കയ്യേറ്റ റിപ്പോര്‍ട്ട് പൂഴ്ത്തിയത് സിപിഐ മന്ത്രി

ദിലീപിന് ഒത്താശ ചെയ്ത് ഇരുമുന്നണികളും; അന്വേഷണം അട്ടിമറിച്ചത് 2014 ലെ യുഡിഎഫ് സര്‍ക്കാര്‍; കയ്യേറ്റ റിപ്പോര്‍ട്ട് പൂഴ്ത്തിയത് സിപിഐ മന്ത്രി

ചാലക്കുടി: ചലച്ചിത്ര നടന്‍ ദിലീപിന്റെ അനധികൃത ഭൂമി ഇടപാടുകള്‍ക്ക് ഒത്താശ ചെയ്ത് ഇടത്, വലത് മുന്നണികള്‍. ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മാണത്തിനായി ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെ കുറിച്ചുളള ആദ്യ അന്വേഷണം അട്ടിമറിച്ചത് 2014 ലെ യുഡിഎഫ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ അന്വേഷണമാണ് യുഡിഎഫ് ഉന്നതര്‍ ഇടപെട്ട് ദിലീപിന് അനുകൂലമാക്കിയത്. അതിന്‍ മേല്‍ നടന്ന ലാന്‍ഡ് റവന്യു കമ്മിഷണറുടെ അന്വേഷണവും ഇനിയും എങ്ങുമെത്തിയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിെല സിപിഐ മന്ത്രിയാണ് ഏറ്റവുമൊടുവില്‍ ദിലീപിനെ സഹായിക്കാന്‍ ഇടപെട്ടതെന്നാണ് ആരോപണം. […]

സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന്

സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും. പൊലീസിന്റെ നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശം ഉയരുന്നതിനിടെയാണ് യോഗം ചേരുന്നത് എന്നത് ശ്രദ്ധേയമാണ്. ജിഷ്ണു കേസില്‍ ഉള്‍പ്പെടെ പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നേക്കും. കാനത്തിനെതിരെ ഇ.പി ജയരാജനും പ്രകാശ് കാരാട്ടും ഉന്നയിച്ച വിമര്‍ശനങ്ങളും യോഗം ചര്‍ച്ച ചെയ്യും. മലപ്പുറം ഉപതെരഞ്ഞെടുപ്പായതിനാല്‍ മൗനം പാലിച്ചിരുന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പരസ്യമായി തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന.

സിപിഐ മന്ത്രിമാര്‍ പരാജയമെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം; പാര്‍ട്ടി സ്‌നേഹത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണം

സിപിഐ മന്ത്രിമാര്‍ പരാജയമെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം; പാര്‍ട്ടി സ്‌നേഹത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണം

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സിപിഐ മന്ത്രിമാര്‍ തികഞ്ഞ പരാജയമാണെന്നും ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം പ്രകടമല്ലെന്നുമടക്കമുള്ള വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. മന്ത്രിമാര്‍ കുറച്ചുകൂടി കാര്യഗൗരവത്തോടെ ഇടപെടാന്‍ പ്രാപ്തി നേടണമെന്ന് യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി സ്‌നേഹത്തില്‍ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണമെന്നും മുഖ്യമന്ത്രിയുടെ അത്രയും വന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ അടുത്തു നില്‍ക്കുന്ന പ്രകടനമെങ്കിലും നടത്തണമെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തിലും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ നേതൃത്വം പരാജയമാണ്. […]

പിണറായി മുണ്ടുടുത്ത മോദിയെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശനം; മന്ത്രിമാര്‍ തമ്മില്‍ ഏകോപനമില്ല; വകുപ്പുകള്‍ അടക്കിഭരിക്കാന്‍ ശ്രമം

പിണറായി മുണ്ടുടുത്ത മോദിയെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശനം; മന്ത്രിമാര്‍ തമ്മില്‍ ഏകോപനമില്ല; വകുപ്പുകള്‍ അടക്കിഭരിക്കാന്‍ ശ്രമം

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാരില്‍ ഘടകകക്ഷിയായ സിപിഐ. ഇന്നു ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ‘മുണ്ടുടുത്ത മോദി’യാണ് പിണറായിയെന്നും അദ്ദേഹം ഏകപക്ഷീയമായി പെരുമാറുകയാണെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയും മന്ത്രിമാരുമായി യാതൊരുവിധ ഏകോപനവുമില്ല. ഒരേ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് മന്ത്രിമാര്‍ പറയുന്നതെന്നും നേതാക്കള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് ശരിയായില്ലെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍, ഇതില്‍ തെറ്റില്ലെന്ന് പാര്‍ട്ടി […]

ബന്ധുനിയമന വിവാദം സി.പി.ഐയിലേക്കും

ബന്ധുനിയമന വിവാദം സി.പി.ഐയിലേക്കും

തിരുവനന്തപുരം: ബന്ധുനിയമന ആരോപണം സി.പി.ഐയിലേക്കും നീളുന്നു. റവന്യൂവകുപ്പിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐ.എല്‍.ഡി.എം) ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ആക്ഷേപം. മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായരുടെ മകളുടെ ഭര്‍ത്താവ് സി. രഘുവിനെയാണ് ഐ.എല്‍.ഡി.എം ഡയറക്ടറായി നിയമിച്ചത്. വ്യവസായവകുപ്പിലെ വിവാദനിയമനം നടന്ന അതേ കാലയളവില്‍ (ഒക്ടോബര്‍ മൂന്നിന്) ഇദ്ദേഹം ചുമതലയേറ്റു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും പരിശീലനം നല്‍കുകയാണ് ഐ.എല്‍.ഡി.എമ്മിന്റെ ദൗത്യം. റവന്യൂസര്‍വേ വകുപ്പുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാവശ്യമായ പഠനഗവേഷണ […]

മാണിയുടെയും ലീഗിന്റെയും പാപക്കറ കഴുകിപ്പോകില്ല: മാണിയെയും മുസ്ലീംലീഗിനെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം

മാണിയുടെയും ലീഗിന്റെയും പാപക്കറ കഴുകിപ്പോകില്ല: മാണിയെയും മുസ്ലീംലീഗിനെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണിയെയും മുസ്‌ലിം ലീഗിനെയും ഒപ്പം കൂട്ടാനുള്ള സിപിഐഎം നീക്കത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം. ഇടതുപ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരന്തും റാകിപ്പറക്കേണ്ട എന്ന ലേഖനത്തിലാണ് കേരള കോണ്‍ഗ്രസും ലീഗും എല്‍ഡിഎഫില്‍ വേണ്ട എന്ന നിലപാടുമായി ജനയുഗം രംഗത്ത് വന്നത്. യുഡിഎഫ് വിട്ടുവന്നാല്‍ മാണിയുടേയും മുസ്‌ലിം ലീഗിന്റെയും മേലുള്ള പാപക്കറ കഴുകിപ്പോകില്ലെന്ന് ജനയുഗം ലേഖനത്തില്‍ പറയുന്നു. സ്ത്രീ സുരക്ഷയ്ക്കു ഗോവിന്ദച്ചാമിയെയും അമിറുല്‍ ഇസ്‌ലാമിനെയും ഹിന്ദുവര്‍ഗീയത എന്ന കാന്‍സര്‍ ശസ്ത്രക്രിയയ്ക്കു […]

മുല്ലക്കരക്കും സി ദിവാകരനും മന്ത്രിസ്ഥാനമില്ല; സിപിഐയില്‍ പ്രതിഷേധം

മുല്ലക്കരക്കും സി ദിവാകരനും മന്ത്രിസ്ഥാനമില്ല; സിപിഐയില്‍ പ്രതിഷേധം

തിരുവനന്തപുരം: നിയുക്ത ഇടതുമുന്നണി മന്ത്രിസഭയില്‍ സിപിഐയുടെ മന്ത്രിമാര്‍ ആരെല്ലാം എന്നത് സംബന്ധിച്ച് ഏകദേശധാരണയായി. വിഎസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു എന്നിവരെ മന്ത്രിമാരാക്കാനാണ് ഇപ്പോള്‍ ഏകദേശ ധാരണയായിരിക്കുന്നത്. എന്നാല്‍ സി ദിവാകരനേയും മുല്ലക്കര രത്‌നാകരനേയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. പക്ഷെ, തീരുമാനത്തിനെതിരെ സിപിഐയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ദിവാകരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന കൗണ്‍സിലാണ് അന്തിമതീരുമാനമെടുക്കുക എന്ന് വ്യക്തമാക്കി. ഇതിനിടെ […]