തിരുവനന്തപുരത്ത് സിപിഐ സ്വതന്ത്രന്‍;മാധ്യമപ്രവര്‍ത്തകന്‍ മുതല്‍ ഐഎഎസ് പ്രമുഖര്‍ വരെ പരിഗണനയില്‍

തിരുവനന്തപുരത്ത് സിപിഐ സ്വതന്ത്രന്‍;മാധ്യമപ്രവര്‍ത്തകന്‍ മുതല്‍ ഐഎഎസ് പ്രമുഖര്‍ വരെ പരിഗണനയില്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഐ തീരുമാനിച്ചു. ശശി തരൂരിനെതിരെ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നീക്കം. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കമുളളവരുടെ നീണ്ട പട്ടിക പാര്‍ട്ടിയുടെ കൈവശമുണ്ട്. തിരുവനന്തപുരത്ത് ശശിതരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും പ്രചാരണം തുടങ്ങാനിരിക്കെയാണ് പൊതുസമ്മതനായ സ്വതന്ത്രനെ രംഗത്തിറക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നത്. തിരുവനന്തപുരത്തെ തരൂരിന്റെ ജനസമ്മിതി മനസ്സിലാക്കി അതിനോട് കിടപിടിക്കുന്ന ഒരു വ്യക്തിയെയാണ് ശശി സിപിഐയ്ക്ക് ആവശ്യം. മുന്‍ ചീഫ് സെക്രട്ടറിയും […]

നിലപാടുകളില്‍ ഉറച്ച്‌ നിന്ന നേതാവ്‌;വെളിയം വിടവാങ്ങി

നിലപാടുകളില്‍ ഉറച്ച്‌ നിന്ന നേതാവ്‌;വെളിയം വിടവാങ്ങി

മുതിര്‍ന്ന സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു.85 വയസായിരുന്നു.ശ്വാസകോശ അസുഖത്തെത്തുടര്‍ന്ന്  ചികിത്സയിലിരിക്കെയാണ് അന്ത്യം.രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരണസമയത്ത് സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. സംസ്‌കാരം നാളെ നാലിന് തൈക്കാട് ശാന്തി കവാടത്തില്‍. കൊല്ലം പ്രാക്കുളം സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു.1957 ലും 60 ലും കേരള നിയമസഭാംഗമായിരുന്നു. ചടയമംഗലം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.1967ല്‍ സിപിഐ സംസ്ഥാന […]