അമ്മയുടെ കാമുകനായ സി.പി.എം നേതാവ് 15 വയസുമുതല്‍ പീഡിപ്പിച്ചു; വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെയും തന്നെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുവതിയുടെ പരാതി

അമ്മയുടെ കാമുകനായ സി.പി.എം നേതാവ് 15 വയസുമുതല്‍ പീഡിപ്പിച്ചു; വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെയും തന്നെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുവതിയുടെ പരാതി

അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകനും സി.പി.എം നേതാവുമായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ അഫ്സലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഇയാള്‍ ആദ്യമേ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇത് പതിവ് സംഭവമായതോടെ താന്‍ ഹോസ്റ്റലിലേക്ക് മാറിയെന്നും അവധി ദിവസങ്ങളില്‍ പോലും വീട്ടില്‍ പോകാറില്ലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ […]

ലോ കോളെജ് മാനേജ്‌മെന്റിനെ പിണക്കാതെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സിപിഐഎം

ലോ കോളെജ് മാനേജ്‌മെന്റിനെ പിണക്കാതെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സിപിഐഎം

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് മാനേജ്‌മെന്റിനെ പിണക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ സിപിഐഎമ്മിന്റെ ശ്രമം. എസ്എഫ്‌ഐയുടെ സമരപ്പന്തലിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍ ഇത് വ്യക്തമായിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഉറച്ചുനില്‍ക്കുമ്പോഴാണ് സിപിഐഎം മാനേജ്‌മെന്റിനെ പിണക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥി സമരമാണ് നടക്കുന്നതെന്നും രാഷ്ട്രീയ സമരമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ കോടിയേരി, ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തെ […]

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് ; ആഡംബരങ്ങളെ വിമര്‍ശിക്കുന്ന പാര്‍ട്ടിയുടെ യോഗം നടക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് ; ആഡംബരങ്ങളെ വിമര്‍ശിക്കുന്ന പാര്‍ട്ടിയുടെ യോഗം നടക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആദ്യമായി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്ത് ആണ്. ധൂര്‍ത്തും ആഡംബരവും ഒഴിവാക്കണമെന്ന് വാദിക്കുന്ന സിപിഐഎം തന്നെയാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടല്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ യുഡിഎഫ് ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റെവിടെ നടത്തുന്നതിലും ചെലവ് കുറവായിരിക്കും എന്നാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ വാദം. ദേശീയ നേതാക്കളടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേന്ദ്രകമ്മിറ്റി യോഗം സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഐഎം തിരുവനന്തപുരം […]

സിപിഐഎമ്മിന്റെ പിബി, കേന്ദ്രകമ്മറ്റി യോഗങ്ങള്‍ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം

സിപിഐഎമ്മിന്റെ പിബി, കേന്ദ്രകമ്മറ്റി യോഗങ്ങള്‍ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ പരിഹാരം തേടിയുളള സിപിഐഎമ്മിന്റെ പിബി, കേന്ദ്രകമ്മറ്റി യോഗങ്ങള്‍ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുളള 5 സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പും നോട്ട് അസാധുവാക്കലുമാണ് സിപിഎം കേന്ദ്രകമ്മറ്റിയോഗത്തിന് മുന്നിലുളള പ്രധാന അജണ്ട വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മറ്റി തീര്‍പ്പാക്കും. ഇ പി ജയരാജന്‍, പി കെ ശ്രീമതി എന്നിവര്‍ക്കെതിരെയുളള പരാതികളും യോഗം പരിശോധിക്കും. വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനാല്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രകമ്മറ്റിയോഗം നിര്‍ണ്ണായകമാണ്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ […]

പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

പാലക്കാട്: പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്. വെള്ളിയാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍. എന്‍. കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കാസ്‌ട്രോയുടെ മരണം: കേരളത്തില്‍ സിപിഐഎം മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

കാസ്‌ട്രോയുടെ മരണം: കേരളത്തില്‍ സിപിഐഎം മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തില്‍ സിപിഐഎം മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കാസ്‌ട്രോയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ അനുശോചിച്ചു. ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ധീരനായ നേതാവായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അതിന്റെ തൊട്ടുമുമ്പില്‍ നിന്നുതന്നെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത ശക്തമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്നും […]

തട്ടികൊണ്ടുപോകല്‍: സി.പി.ഐ.എം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്

തട്ടികൊണ്ടുപോകല്‍: സി.പി.ഐ.എം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്

കൊച്ചി: പണമിടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജോബി പൗലോസ് എന്നയാളെ തട്ടികൊണ്ടുപോയ സംഭവത്തില്‍ സി.പി.ഐ.എം ഏരിയ സെക്രട്ടറിക്കെതിരെ കേസ്. കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പാരാതിയിലാണ് നടപടി. പണമിടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ തന്നെ തട്ടികൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ജോബി പൗലോസ് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സക്കീര്‍ ഹുസൈനെ കൂടാതെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കറുകപ്പിള്ളി സിദ്ദീഖിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ നാലു […]

കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പെരുമാറ്റച്ചട്ടങ്ങള്‍; പൊലീസിനെ അനുസരിക്കണമെന്ന് എസ്.പി; എല്ലാം അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം

കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പെരുമാറ്റച്ചട്ടങ്ങള്‍; പൊലീസിനെ അനുസരിക്കണമെന്ന് എസ്.പി; എല്ലാം അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം

കണ്ണൂര്‍: ജില്ലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പൊലീസ് നിര്‍ദേശിച്ച പെരുമാറ്റച്ചട്ടങ്ങള്‍ തള്ളി സിപിഐഎം. സംഘര്‍ഷം ഒഴിവാക്കാന്‍ വിവിധ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടു കഴിഞ്ഞദിവസമാണു ജില്ലാ പൊലീസ് മേധാവി കത്ത് നല്‍കിയത്. ഈ കത്ത് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണു സെക്രട്ടറി പി.ജയരാജന്‍ മറുപടി നല്‍കിയത്. പൊലീസിന്റെ അഞ്ച് നിര്‍ദേശങ്ങള്‍ 1. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് നിയമപരമായും ധാര്‍മികമായും നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവണമെങ്കില്‍ അക്രമമാര്‍ഗം വെടിയുന്നതിനുള്ള ആത്മാര്‍ഥമായ പ്രചാരണത്തിന് നേതാക്കള്‍ രംഗത്തിറങ്ങണം. 2. […]

ജേക്കബ് തോമസ് മാറേണ്ടെന്ന് സിപിഐഎം; തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു

ജേക്കബ് തോമസ് മാറേണ്ടെന്ന് സിപിഐഎം; തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറേണ്ടെന്ന് സിപിഐഎം. പാര്‍ട്ടി അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അതിനിടെ, ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ജേക്കബ് തോമസിന്റെ ആവശ്യം അംഗീകരിച്ചാല്‍ അതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ വര്‍ധിച്ചിരിക്കുകയാണെന്ന വിലയിരുത്തലാണു യോഗത്തിലുണ്ടായത്. സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ആഭ്യന്തര […]

കണ്ണൂരിലെ സംഘര്‍ഷാവസ്ഥ: ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎമ്മും

കണ്ണൂരിലെ സംഘര്‍ഷാവസ്ഥ: ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎമ്മും

പിണറായി: കണ്ണൂരിലെ സംഘര്‍ഷാവസ്ഥയില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐഎമ്മും. കൊലപാതകങ്ങള്‍ ആര്‍.എസ്.എസ് സൃഷ്ടിക്കുന്നതാണെന്ന തരത്തിലുള്ള പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. പിണറായി പടുവിലായില്‍ കൊല്ലപ്പെട്ട സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗം മോഹനന്റെ വീട് സന്ദര്‍ശിച്ചശേഷം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ സിപിഐഎം ഏകപക്ഷീയ ആക്രമണം നടത്തുകയാണെന്നാരോപിച്ച് ആര്‍എസ്എസ്- ബി.ജെ.പി. നേതാക്കള്‍ ഡല്‍ഹിയില്‍ പ്രചാരണം സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് സിപിഐഎമ്മും അതേ മാര്‍ഗത്തില്‍ നീങ്ങാന്‍ ഒരുങ്ങുന്നത്.ഒക്ടോബര്‍ 20 മുതല്‍ 30 വരെ സംസ്ഥാനത്ത് 28 മേഖലാജാഥകള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. […]

1 2 3 4